by Midhun HP News | Jan 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായുള്ള ഏകദിന പരമ്പരയിൽ ആശ്വാസം ജയം തേടി കളത്തിൽ ഇറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. 16 ഓവറിൽ 51 റൺസിനിടെ എട്ടു വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കൻ ബാറ്റിങ് നിരയെ തകർത്തത്. രണ്ടു വിക്കറ്റ് നേടിയ മുഹമ്മദ് ഷമി മികച്ച പിന്തുണ നൽകി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിരാട് കോഹ്‌ലിയുടേയും ശുഭ്മാൻ ഗില്ലിന്റേയും തകർപ്പൻ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ഈ പോരാട്ടം ജയിച്ച് പരമ്പര 3-0ത്തിന് തൂത്തുവാരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ശ്രീലങ്കയ്ക്കായി ലഹിരു കുമാര, കസുൻ രജിത രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ചമിക കരുണരത്‌നെ ഒരു വിക്കറ്റെടുത്തു.

85 പന്തിൽ പത്ത് ഫോറും ഒരു സിക്സും സഹിതമാണ് കോഹ്‌ലിയുടെ ശതകം. കരിയറിലെ 46ാം ഏകദിന സെഞ്ച്വറിയാണിത്. പരമ്പരയിൽ താരം നേടുന്ന രണ്ടാം സെഞ്ച്വറി. പിന്നാലെ ഗിയർ മാറ്റിയ കോഹ്‌ലി കളം അടക്കി വാണു. പിന്നീട് കണ്ടത് കോഹ്‌ലിയുടെ നിറഞ്ഞാട്ടമാണ്. എട്ട് കൂറ്റൻ സിക്‌സും 13 ഫോറും സഹിതം കോഹ്‌ലി 166 റൺസുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോൾ കോഹ്‌ലിക്കൊപ്പം രണ്ട് റൺസുമായി അക്ഷർ പട്ടേലായിരുന്നു ക്രീസിൽ. 89 പന്തിൽ 11 ഫോറുകളും രണ്ട് സിക്സും സഹിതമാണ് ഗിൽ 100 തികച്ചത്. ആകെ 97 പന്തിൽ 14 ഫോറുകളും രണ്ട് സിക്സും സഹിതം 116 റൺസ് താരം കണ്ടെത്തി. കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറിയാണ് ഗിൽ നേടിയത്. ഗില്ലിനെ രജിത ബൗൾഡാക്കി.
രണ്ടാം വിക്കറ്റിൽ കോഹ്‌ലിയും ഗില്ലും ചേർന്ന് 131 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗില്ലിന് പിന്നാലെ എത്തിയ ശ്രേയസ് അയ്യരും മികവിൽ ബാറ്റ് വീശിയതോടെ ഇന്ത്യ കൂറ്റൻ സ്‌കോറിന്റെ വഴിയിലെത്തി. 32 പന്തിൽ 38 റൺസുമായി ശ്രേയസ് പുറത്തായി. പിന്നാലെ വന്ന കെഎൽ രാഹുലിന് അധികം ക്രീസിൽ നിൽക്കാനായില്ല. താരം ഏഴ് റൺസുമായി മടങ്ങി. 49 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 42 റൺസടിച്ച രോഹിതിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആറാമനായി ക്രീസിലെത്തിയ സൂര്യകുമാറിനും അൽപ്പായുസായിരുന്നു. താരം നാല് റൺസിൽ പുറത്ത്.
നേരത്തെ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. 16-ാം ഓവറിൽ ഇന്ത്യ 100 കടന്നു. രോഹിത്- ശുഭ്മാൻ ഗിൽ സഖ്യം ഓപ്പണിങിൽ 95 റൺസ് ചേർത്താണ് പിരിഞ്ഞത്. 16ാം ഓവറിലെ രണ്ടാം പന്തിലാണ് രോഹിത് മടങ്ങിയത്. ചമിക കരുണരത്‌നെയുടെ പന്തിൽ ആവിഷ്‌ക ഫെർണാണ്ടോ രോഹിതിന്റെ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു.
by Midhun HP News | Jan 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കോളറങ്ങള വീട്ടില്‍ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ബെംഗളൂരു കമ്മനഹള്ളിയില്‍ നിന്നാണ് ഒളിവിലായിരുന്ന ലത്തീഫിനെ പിടികൂടിയത്. ഹോട്ടലിലെ പാചകക്കാരനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സംക്രാന്തി പാർക്ക് ഹോട്ടലിലെ മുഖ്യപാചകക്കാരൻ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ്. ഇയാളെ നരഹത്യ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സിറാജുദീനെ മലപ്പുറം കാടാമ്പുഴയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാർക്ക് ഹോട്ടലിൽ നിന്നുള്ള അൽഫാം കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി രാജ് മരിച്ചത്.

by Midhun HP News | Jan 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലി , ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 390 റണ്‍സാണ് നേടിയത്. അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ലാഹിരു കുമാര, കശുന്‍ രജിത എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിലെത്തി.

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത് ശര്‍മ (42)- ഗില്‍ സഖ്യം 95 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി ചാമിക കരുണാരത്‌നെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ കോലി- ഗില്‍ സഖ്യം ഒത്തുചേര്‍ന്നതോടെ റണ്‍നിരക്ക് ഉയര്‍ന്നു. ഇരുവരുടേയും ബാറ്റില്‍ നിന്ന് ക്ലാസിക് ഷോട്ടുകള്‍ പിറന്നു. ഇതിനിടെ ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 97 പന്തില്‍ നിന്നാണ് ഗില്‍ 116 റണ്‍സെടുത്തത്. രണ്ട് സിക്‌സും 14 ഫോറും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഏകദിനത്തില്‍ ഗില്ലിന്റെ രണ്ടാം സെഞ്ചുറിയായിരുന്നിത്. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (32 പന്തില്‍ 38) കോലിക്ക് പിന്തുണ നല്‍കി. 108 റണ്‍സാണ് കോലിക്കൊപ്പം ശ്രേയസ് കൂട്ടിചേര്‍ത്തത്. എന്നാല്‍ കുമാരയുടെ പന്തില്‍ വിക്കറ്റ് സമ്മാനിച്ച് ശ്രേയസ് മടങ്ങി. കെ എല്‍ രാഹുല്‍ (7), സൂര്യകുമാര്‍ യാദവ് (4) എന്നിവര്‍ മടങ്ങിയെങ്കിലും കോലി ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 110 പന്തുകള്‍ മാത്രമാണ് കോലി നേരിട്ടത്. എട്ട് സിക്‌സും 13 ഫോറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 46-ാം ഏകദിന സെഞ്ചുറിയാണ് കോലി പൂര്‍ത്തിയാക്കിയത്. അക്‌സര്‍ പട്ടേല്‍ (2) പുറത്താവാതെ നിന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
by Midhun HP News | Jan 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശ്രീകാര്യത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടി.
ശ്രീകാര്യം സ്വദേശികളായ അനീഷ് വിനോദ് എന്നിവരെ പരുത്തിപ്പാറ വച്ചാണ് പോലീസ് പിടികൂടിയത്. മർദ്ദനത്തിനിടെ സാജു മരിച്ചതറിഞ്ഞ് പോലീസ് അന്വേഷിക്കുന്നതായി മനസ്സിലാക്കിയ ഇവർ ഒളിവിൽ പോകാനായി ഓട്ടോയിൽ കടക്കുമ്പോഴാണ് പോലീസ് പിടികൂടിയത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു.

by Midhun HP News | Jan 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോവുകയും പോലീസിന് നേരെ ബോംബെറിയുകയും ചെയ്ത പ്രതി ഷഫീഖ് പിടിയിൽ. ആര്യനാട് പോലീസാണ് ഇയാളെ പിടികൂടിയത്. ആര്യനാട് ഇന്നു രാവിലെ ഒരാളെ കിണറ്റിൽ തള്ളി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന്റെ പണി നടക്കുന്ന വീട്ടിൽ ഷെഫീക്കും മറ്റൊരു പ്രതിയായ അബിനും ഒളിവിൽ താമസിക്കുകയായിരുന്നു. രാവിലെ വീട്ടുടമസ്ഥൻ വെള്ളമൊഴിക്കാൻ വേണ്ടി വന്നപ്പോൾ ഇവരെ കാണുകയും തുടർന്ന് വീട്ടുടമസ്ഥന്റെ തലയിൽ കല്ലുകൊണ്ട് ഇടിച്ചതിനുശേഷം കിണറ്റിൽ തള്ളി ഇടുകയും ചെയ്തു. തുടർന്ന് ബഹളം കേട്ട നാട്ടുകാർ ഓടിയെത്തി ഷെഫീക്കിനെ പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി അബിൻ ഓടി രക്ഷപ്പെട്ടു.

by Midhun HP News | Jan 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ആദ്യ പത്ത് ഓവറില്‍ 75 റണ്‍സ് ചേര്‍ത്തു. കരുതലോടെ തുടങ്ങാനായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം. കാസുന്‍ രജിതയുടെ ആദ്യ ഓവര്‍ മെയ്‌ഡന്‍ ആയപ്പോള്‍ ലഹിരു കുമാരയുടെ രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. പിന്നാലെ ബൗണ്ടറികളുമായി ശുഭ്‌മാന്‍ ഗില്ലാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. 10-ാം ഓവറില്‍ രജിതയെ തുടര്‍ച്ചയായ സിക്‌സുകള്‍ക്കും ഫോറിനും പറത്തി ഹിറ്റ്‌മാനും കത്തിക്കയറുകയാണ്. രോഹിത് 32 പന്തില്‍ 36* ഉം ഗില്‍ 28 ബോളില്‍ 35* ഉം റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും പേസര്‍ ഉമ്രാന്‍ മാലിക്കിനും വിശ്രമം അനുവദിച്ചപ്പോള്‍ വാഷിംഗ്‌ടണ്‍ സുന്ദറും സൂര്യകുമാര്‍ യാദവും പകരക്കാരായി പ്ലേയിംഗ് ഇലവനിലെത്തി. ജയിച്ചാല്‍ ടീം ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. ആദ്യ രണ്ട് കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുന്നത്. അതേസമയം രണ്ട് മാറ്റങ്ങള്‍ ലങ്കന്‍ നിരയിലുമുണ്ടായിരുന്നു.
Recent Comments