നയന സൂര്യയുടെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും

നയന സൂര്യയുടെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും

യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കേസ് ഡയറിയും മറ്റു രേഖകളും പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘത്തെ തീരുമാനിച്ചത്. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വർധിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച മ്യൂസിയം പൊലീസിന് വീഴ്ച പറ്റിയതായ വിമർശനങ്ങളും ശക്തമാണ്. നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല. നയന താമസിച്ചിരുന്ന വീടിന്റെ മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വഴി ഒരാൾക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും അസി.കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു ആദ്യം അന്വേഷണം മ്യൂസിയം പോലീസിന്റെ നിരീക്ഷണം. നയനയുടെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും, ഇവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല.

തുടർന്ന് മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നയനയുടെ സുഹൃത്തുക്കൾ രംഗത്ത് വരികയും കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നുമുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ കൂടിയത്. ഇതേ തുടർന്നാണ് അസി.കമ്മീഷണർ തുടരന്വേഷണ സാധ്യതയും ഇപ്പോൾ പരിശോധിച്ചത്. മാത്രമല്ല ചില നിർണായക വിവരങ്ങൾ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തൽ.

ഡോക്ടർമാർ കൂട്ട അവധിയെടുത്തു, ഒ പി റദ്ദാക്കി; അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്

ഡോക്ടർമാർ കൂട്ട അവധിയെടുത്തു, ഒ പി റദ്ദാക്കി; അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്

പാറശാല • രോഗികളെ പരിശോധിക്കുന്നതിന് അവധി പ്രഖ്യാപിച്ച ഡോക്ടർമാരുടെ നടപടിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രിയുടെ ഉത്തരവ്. ചെങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചട്ടങ്ങൾ ലംഘിച്ച് ഡോക്ടർമാർ കൂട്ട അവധി എടുത്തതോടെ മെഡിക്കൽ ഒ‍ാഫീസർ ഇന്നലെ ഒപി പ്രവർത്തനം റദ്ദാക്കിയത്. ദിവസം മുന്നൂറോളം പേർ ചികിത്സ തേടി എത്തുന്ന ആശുപത്രിയിൽ രണ്ട് പിഎസ്‌സി ഡോക്ടർമാരും ഒരു എൻആർഎച്ച്എം ഡോക്ടറും നിലവിലുണ്ട്.ഇന്നലെ രാവിലെ രോഗികൾ എത്തിയപ്പോൾ ഇന്ന് ഒപി പ്രവർത്തനമില്ലെന്നു കാട്ടി ഗേറ്റിൽ ബോർഡ് ഒട്ടിച്ചിരുന്നു. ആശുപത്രിയിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ഡോക്ടർമാരുടെ കൂട്ട അവധിയാണ് ഒപി പ്രവർത്തനം റദ്ദാക്കിയതെന്ന് ആയിരുന്നു മറുപടി.

സംഭവം അറിഞ്ഞ് സിപിഎം ചെങ്കൽ എൽസി സെക്രട്ടറി കെ.എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ സമരം ആരംഭിച്ചതോടെ ഡിഎംഒ ഇടപെട്ട് ഉച്ചയ്ക്ക് 12.45 ഒ‍ാടെ പൂവാർ ആശുപത്രിയിൽ നിന്ന് ഒരു ഡോക്ടറെ ചെങ്കലിൽ എത്തിച്ച് രോഗികൾക്ക് ചികിത്സ നൽകി.കഴിഞ്ഞ തിങ്കളാഴ്ചയും ആശുപത്രിയിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നു സമീപവാസികൾ പറയുന്നു. ചെങ്കൽ ആശുപത്രിക്ക് സമീപം ചെങ്കൽ സായികൃഷ്ണ പബ്ളിക് സ്കൂളിൽ എൻട്രൻസ് പരീക്ഷ ഇന്നലെ നടക്കുന്നതിനാൽ സമീപ ആശുപത്രിയിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന് ഡിഎംഒ മെഡിക്കൽ ഒ‍‍ാഫീസറെ കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചിട്ടും അവധി എടുത്തത് കടുത്ത അച്ചടക്ക ലംഘനമാണെന്നും ആരോപണം ഉണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രാദേശിക സിപിഎം നേതാക്കൾ ബന്ധപ്പെട്ടപ്പോൾ മെഡിക്കൽ ഒ‍ാഫീസറുടെ പ്രതികരണം പരുഷമായിരുന്നു. ആശുപത്രിക്ക് അവധി നൽകിയ സംഭവം ശ്രദ്ധയിൽ പെട്ടതോടെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ഉടൻ നിർദേശം നൽകി. അൻപത് പേർക്ക് കിടത്തി ചികിത്സ നടത്താൻ വേണ്ട സംവിധാനമുള്ള ആശുപത്രിയിൽ ഐപി സേവനം നിലച്ചിട്ട് രണ്ട് വർഷത്തോളമായി. കിടത്തി ചികിത്സ വിഭാഗം വീണ്ടും ആരംഭിക്കണമെന്ന് ആവശ്യം ശക്തമായിട്ടും പഞ്ചായത്ത് ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടില്ല.

മകള്‍ പഠിക്കുന്ന സ്‌കൂളില്‍ ഡ്രൈവറായി അമ്മ;  ഗവ. കോട്ടണ്‍ഹില്‍ സ്‌കൂളിന്  പുതുചരിത്രം

മകള്‍ പഠിക്കുന്ന സ്‌കൂളില്‍ ഡ്രൈവറായി അമ്മ; ഗവ. കോട്ടണ്‍ഹില്‍ സ്‌കൂളിന് പുതുചരിത്രം

മകള്‍ പഠിക്കുന്ന സ്‌കൂളില്‍ ഡ്രൈവറായി അമ്മയെത്തുമ്പോള്‍ ഗവ. കോട്ടണ്‍ഹില്‍ സ്‌കൂളിന് ഇതു പുതുചരിത്രം. ഇടയ്ക്കിടെ സഡന്‍ ബ്രേക്കിടുന്ന ജീവിതത്തെ അതിദൂരം ഓടിക്കാനുള്ള ആത്മവിശ്വാസമാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്ന് സുജ പറയുന്നു.

പി.ടി.എ. ഫണ്ട് വകയിരുത്തി വാങ്ങിയ ബസിന്റെ താക്കോല്‍ മന്ത്രി ജി.ആര്‍.അനില്‍ കൈമാറുമ്പോള്‍ അഹിജയുടെ കൂട്ടുകാരും കൈയടിച്ച് ഒപ്പം കൂടി. കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അഹിജ. ചെറുപ്പത്തില്‍ ഡ്രൈവിങ്ങിനോടു തോന്നിയ കമ്പമാണ് ഇന്ന് കോട്ടണ്‍ഹില്‍ സ്‌കൂളിന്റെ ബസ് ഡ്രൈവര്‍ സീറ്റിലേക്ക് സുജയെ എത്തിച്ചത്.

തനിക്ക് ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്ന ആഗ്രഹം വിവാഹസമയത്ത് ഭര്‍ത്താവ് അല്‍ഫോണ്‍സിനോടു പറഞ്ഞിരുന്നു. കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയില്‍ ലക്ഷ്യങ്ങളോരോന്നായി നേടിയെടുക്കുകയാണ് സുജ. കെ.എസ്.ആര്‍.ടി.സി. എംപാനല്‍ ജീവനക്കാരിയായാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. ഡ്യൂട്ടിയില്ലാത്ത സമയത്ത് ഷീ ടാക്‌സിയുടെ സാരഥിയായും തിളങ്ങി. എന്നാല്‍, 2018-ല്‍ എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി. പിരിച്ചുവിട്ടതോടെ ജീവിതം കട്ടപ്പുറത്തായി.

കിളിമാനൂർ ബി.ആർസിയുടെ നേതൃത്വത്തിൽ  സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു

കിളിമാനൂർ ബി.ആർസിയുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു

കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി.ആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെയും മറ്റു കുട്ടികളെയും ഉൾപ്പെടുത്തി ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിച്ചു. കിളിമാനൂർ ജി എച്ച് എസ് എസ് ഗ്രൗണ്ടിൽ ക്ലബ്ബിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ നിർവ്വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ വി ആർ സാബു, പ്രഥമാധ്യാപകൻ സുനിൽകുമാർ എസ്, ബി ആർ സി ട്രെയിനർ ഷാനവാസ് .ബി , ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപിക തനിമ എം എസ്, സ്പെഷ്യൽ എജ്യൂക്കേറ്റർ വിനോദ് കെ എസ് എന്നിവർ സംസാരിച്ചു.

ഇനി ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാം; പുതിയ ഫീച്ചര്‍

ഇനി ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാം; പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. 2021 ലാണ് വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചത്.

നിലവില്‍ ഒരു നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ മെസേജുകള്‍ ഡിലീറ്റ് ആകുകയാണ് രീതി. ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്ന മുറയ്ക്കാണ് ഇത്തരത്തില്‍ മെസേജുകള്‍ ഡിലീറ്റ് ആകുക. ഡിസപ്പിയറിങ് മെസേജുകളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന വിധമാണ് പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെപ്റ്റ് മെസേജ് ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇത് തെരഞ്ഞെടുക്കുന്നതോടെ, മെസേജുകള്‍ നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാവില്ല. ഉപയോക്താവിന് മെസേജില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന വിധമാണ് പുതിയ ഫീച്ചര്‍. മെസേജ് അപ്രത്യക്ഷമാവണമെന്ന് കരുതുമ്പോള്‍ അണ്‍ കീപ്പ് തെരഞ്ഞെടുക്കുന്ന മുറയ്ക്ക് ചാറ്റില്‍ നിന്ന് മെസേജ് ഡിലീറ്റ് ആകുന്നതാണ് ഫീച്ചര്‍.

ഇതിനായി ഡിസപ്പിയറിങ് മെസേജിന്റെ മെസേജ് ബബിളില്‍ ബുക്ക്മാര്‍ക്ക് ഐക്കണ്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കും. ഇതിലൂടെ കെപ്റ്റ് മെസേജ് തിരിച്ചറിയാന്‍ സാധിക്കും. ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ആക്ടിവ് ആണെങ്കില്‍ കൂടിയും കെപ്റ്റ് മെസേജ് തെരഞ്ഞെടുത്താല്‍ മെസേജ് ഡിസപ്പിയര്‍ ആവില്ലെന്ന് ചുരുക്കം. ഡിസപ്പിയറിങ് മെസേജുകളില്‍ നിന്ന് കെപ്റ്റ് മെസേജുകളെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്നവിധമാണ് പുതിയ പരിഷ്‌കാരമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്.

ലോറി ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; വാഹനാപകടത്തില്‍ രണ്ടുമരണം; ഒരാളുടെ നില ഗുരുതരം

ലോറി ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; വാഹനാപകടത്തില്‍ രണ്ടുമരണം; ഒരാളുടെ നില ഗുരുതരം

കൊച്ചി: ചേരാനെല്ലൂരില്‍ ലോറി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് രണ്ടു മരണം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനങ്ങളിലാണ് ലോറി ഇടിച്ചത്. ലിസ ആന്റണി (37), നസീബ് (35) എന്നിവരാണ് മരിച്ചത്.

രാവിലെ പത്തരയോടെയാണ് സംഭവം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരാണ് മരിച്ചത്.

ലിസയെയും നസീബിനെയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.