പൊളിറ്റിക്കൽ സയൻസിൽ അധ്യാപക ഒഴിവ്
ആറ്റിങ്ങൽ∙ ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവിലേയ്ക്കുള്ള അഭിമുഖം ജനുവരി 3 രാവിലെ 10 ന് നടക്കും.

ആറ്റിങ്ങൽ∙ ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവിലേയ്ക്കുള്ള അഭിമുഖം ജനുവരി 3 രാവിലെ 10 ന് നടക്കും.

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പാട് പടക്ക സംഭരണശാലയില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നാടാലയ്ക്കല്‍ നൗഷാദ് (47) നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പാട് എട്ടാം വാര്‍ഡ് മുട്ടം നാടാലയ്ക്കല്‍ ഷംസുദ്ദീന്റെ വീടിന് സമീപം ലൈസന്‍സില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. ഡിസംബര്‍ 10 നായിരുന്നു സംഭവം. ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പടക്കം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ നൗഷാദിന്റെ പിതാവ് ഷംസുദ്ദീന്‍ ഒളിവിലാണ്.

കോഴിക്കോട്: ജില്ലയിലെ ദുരന്ത ലഘൂകരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനുനേരെ ആംബുലൻസ് ഡ്രൈവർ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിൽ വച്ചും തുടർന്ന് ഇയാളുടെ സ്വന്തം കാറിൽ വച്ചും ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ മാവൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ ദുരന്ത ലഘൂകരണ മോക്ഡ്രിൽ ജില്ലയിലെ നാലുതാലൂക്കുകളിലും ജില്ലാതലത്തിലും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിലാണ് മോക്ഡ്രിൽ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പതിനഞ്ചുകാരന് നേരെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി.

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ ശിവഗിരി സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ദേശീയപാതയിൽ വെട്ടുറോഡ് മുതൽ പാരിപ്പള്ളി വരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ അറിയിച്ചു. വെഞ്ഞാറമൂട്, കിളിമാനൂർ, വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡിൽ നിന്ന് തിരിഞ്ഞ് പോത്തൻകോട്, പുതിയകാവ്, പോങ്ങനാട്, പള്ളിക്കൽ, പാരിപ്പള്ളി വഴി കൊല്ലം ഭാഗത്തേക്ക് പേകേണ്ടതാണ്. കൊല്ലത്തു നിന്ന് തിരുവനന്തപുരം പോകുന്ന വാഹനങ്ങൾ ആറ്റിങ്ങൽ മൂന്നു മുക്കിൽ നിന്ന് തിരിഞ്ഞ് വെഞ്ഞാറമൂട്, പോത്തൻകോട്,വെട്ടുറോഡ് വഴി തിരുവനന്തപുരത്തേക്കും പോകണം.
ഹെവി വാഹനങ്ങൾ തീരദേശ റോഡ് ഉപയോഗിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ആലപ്പുഴ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പുത്തൻ ഉണർവും സാഹസിക വിനോദവും പകർന്ന് നൽകാനായി സ്ഥാപിച്ച സീ വ്യൂ പാർക്ക് ഇന്ന് വൈകിട്ട് പൊതുജനങ്ങൾക്ക് സമർപിക്കും. സിപ്പ് ലൈൻ, റോപ്പ് റൈഡർ, റോപ്പ് സൈക്കിൾ, കാർണിവൽ ഗയിമുകൾ, ഹാൻഡ് പെഡൽ ബോട്ടുകൾ, ലെഗ് പെഡൽ ബോട്ട്, വാട്ടർ റോളർ, കയാക്കിങ്, ഫ്‌ലോട്ടിങ് ബ്രിഡ്ജ്, ലേസർ ഷോ, ഫ്‌ലോട്ടിംഗ് ഷോപ്പുകൾ, ലഘുഭക്ഷണ ശാലകൾ എന്നിവയടക്കം ഇവിടെ സജ്ജമാണ്. ഇന്ന് വൈകിട്ട് ഏഴിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പാർക്ക് തുറന്നു നൽകും.
ജനുവരി 1 വരെ ഇവിടേക്കുള്ള പ്രവേശനം സൗജന്യവുമാണ്.

ഫുട്‌ബോൾ ഇതിഹാസ താരം പെലെയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ബ്രീസിൽ പ്രസിഡന്റ് ജെയർ ബോൾസനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്ന് ബോൾസനാരോ കുറിച്ചു. പെലെയെ പോലൊരു കളിക്കാരൻ ലോകത്ത് തന്നെയില്ലെന്നാണ് നിയുക്ത ബ്രീസിൽ പ്രസിഡന്റ് ലുല ഡ സിൽവയുടെ വാക്കുകൾ. ഷൂ പോളിഷുകാരന്‍, തെരുവില്‍ പന്തു തട്ടി തുടക്കം; കാല്‍പ്പന്തിന്റെ ‘ഇന്ദ്രജാലം’
‘അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പർ താരം ഉണ്ടായിട്ടില്ല. പെലെയേപ്പോലെ രാജ്യത്തിന്റെ പേര് ഉയരത്തിലെത്തിക്കാൻ കുറച്ച് പേർക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം കളിക്കുക മാത്രമായിരുന്നില്ല, മൈതാനത്ത് ഒരു പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. നന്ദി പെലെ’, ലുല ട്വീറ്റ് ചെയ്തു.
ഇന്ന് പുലർച്ചെയാണ് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ വെച്ച് പെലെ വിടവാങ്ങുന്നത്. കുടലിലെ അർബുദബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം കുറിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളാണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോൾ താരവും പെലെയാണ്.

Recent Comments