by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന്റെ ആഹ്‌ളാദം അവസാനിപ്പിക്കാതെ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴുമെല്ലാം കപ്പ് അടുത്തു തന്നെ! മെസി ലോകകപ്പിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രം വൈറലായിരിക്കുകയാണ്.
തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ മെസി തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്. ശുഭദിനം എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന് ഇതിനോടകം ഒരുകോടിയില്‍ അധികം ആളുകളാണ് ലൈക് ചെയ്തത്.

by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പുളിമാത്ത് ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ 560000 രൂപ ഉൾപ്പെടുത്തി പഞ്ചായത്ത് പ്രദേശത്തെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന 434 കുടുംബങ്ങൾക്കും പട്ടികജാതി വിഭാഗത്തിൽപെടുന്ന 500 കുടുംബങ്ങൾക്കും സൗജന്യമായി 5 മുട്ടകോഴികൾ വീതം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കാട്ടുംമ്പുറത്ത് പഞ്ചായത്തിലെ 5-മഞ്ഞപ്പാറ 6-കുടപ്പാറ 7- കാട്ടുമ്പുറം 8- അരിവാരികുഴി 9-കൊല്ലുവിള 10-പയറ്റിങ്ങക്കുഴി എന്നീ വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിസൻറ എ. അഹമ്മദ് കബീർ മുട്ടകോഴികളെ വിതരണം ചെയ്യ്തു.

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രുഗ്മിണി അമ്മ ജനപ്രതിനിധികളായ ജി. രവീന്ദ്രഗോപാൽ, വിപിൻ വി എസ്, വെറ്റിനറി സർജൻ ഡോ. ചിത്ര, അരുൺ പി എസ്, മിനി പി, ഷിബു എ എസ് എന്നിവർ പ്രസംഗിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ 560000 രൂപ ഉൾപ്പെടുത്തി പഞ്ചായത്ത് പ്രദേശത്തെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന 434 കുടുംബങ്ങൾക്കും പട്ടികജാതി വിഭാഗത്തിൽപെടുന്ന 500 കുടുംബങ്ങൾക്കും സൗജന്യമായി 5 മുട്ടകോഴികൾ വീതം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കാട്ടുംമ്പുറത്ത് പഞ്ചായത്തിലെ 5-മഞ്ഞപ്പാറ 6-കുടപ്പാറ 7- കാട്ടുമ്പുറം 8- അരിവാരികുഴി 9-കൊല്ലുവിള 10-പയറ്റിങ്ങക്കുഴി എന്നീ വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡെന്റ എ. അഹമ്മദ് കബീർ മുട്ടകോഴികളെ വിതരണം ചെയ്യ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രുഗ്മിണി അമ്മ, ജനപ്രതിനിധികളായ ജി രവീന്ദ്രഗോപാൽ, വിപിൻ വി എസ്, വെറ്റിനറി സർജൻ ഡോ. ചിത്ര, അരുൺ.പി എസ്, മിനി. പി , ഷിബു.എ എസ് എന്നിവർ പ്രസംഗിച്ചു.
by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഗാന്ധിജി, ടാഗോർ സന്ദർശന ശതാബ്ദി സ്മാരകം ശിവഗിരിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാനവ സംസ്കൃതി വർക്കല താലൂക്ക് ജനറൽ കൗൺസിൽ യോഗം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനുരാജ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി രൂപീകരണത്തിന്റെ ചാർജ് വഹിച്ചിരുന്ന കൗൺസിൽ അംഗം പി ഉണ്ണികൃഷ്ണക്കുറുപ്പ് അധ്യക്ഷനായി.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറും ശിവഗിരിയിൽ എത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ ശതാബ്ദി പിന്നിടുന്ന ഈ വേളയിൽ ഉചിതമായ സ്മാരകം ശിവഗിരിയിൽ നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മാനവ സംസ്കൃതി വർക്കല താലൂക്ക് കമ്മിറ്റി സർക്കാരിനോടും ശിവഗിരി മഠത്തോടും ആവശ്യപ്പെടുന്ന പ്രമേയം പി ഉണ്ണികൃഷ്ണക്കുറുപ്പ് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ പ്രതിനിധി കിളിമാനൂർ അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. വർക്കല നഗരസഭ മുൻ ആക്ടിംഗ് ചെയർമാൻ ബിജു ഗോപാലൻ, മുജീബ്, സോമകുമാർ എന്നിവർ പ്രസംഗിച്ചു.
മാനവ സംസ്കൃതി വർക്കല താലൂക്ക് കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ വി. ജോയി, ജനറൽ സെക്രട്ടറി പ്രഭാഷ്. ബി, വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി. എം. രഞ്ജു, ജോയിന്റ് സെക്രട്ടറി ദിലീപ് കുമാർ. ജി, ട്രഷറർ ജലാലുദീൻ. ഇ, സംസ്ഥാന കൗൺസിൽ അംഗം ഡോക്ടർ അജയൻ പനയറ, ജില്ലാ കൗൺസിൽ അംഗങ്ങൾ പി. ഉണ്ണികൃഷ്ണക്കുറുപ്പ്, പി. സുഭാഷ്, ബിജു ഗോപാലൻ, പ്രകാശ്. ആർ. വി, ജാസിം. എ, സോമകുമാർ. സി, അഡ്വക്കേറ്റ് എൻ. സന്തോഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു. പി. റ്റി. തോമസിന്റെ ഒന്നാം ചരമ വാർഷികദിനമായ ഡിസംബർ 22 ന് രാവിലെ 9 മണിക്ക് വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും പ്രാർത്ഥനയോഗവും നടത്താൻ തീരുമാനിച്ചു.
by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ട്രെയിൻ തട്ടി അപകടത്തിൽപ്പെട്ട വയോധികയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍. പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വൈശാഖ് ആണ് പരിക്കേറ്റ വയോധികയെ രക്ഷിക്കാൻ അംബുലൻസിനെ കാത്തു നിൽക്കാതെ മൂന്നൂറ് മീറ്ററോളം ദൂരം തോളിൽ എടുത്ത് റോഡിൽ എത്തിച്ച് പൊലീസ് ജീപ്പില്‍ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും വയോധികയെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരശുവയ്ക്കൽ റെയിൽവേ ട്രാക്കിൽ ഇന്നലെ നാലര മണിയോടെ ആണ് കാരോട്,ചൂരക്കുഴി വീട്ടിൽ കുഞ്ഞി (80) എന്ന വയോധിക ട്രെയിൻ തട്ടി അപകടത്തിൽപ്പെടുന്നത്.

ഉടനെ അടുത്ത സ്റ്റോപ്പായ പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസുകാരായ വൈശാഖ്, അനുരാജ് എന്നിവർ ട്രാക്കിലൂടെ നടന്നു പരിശോധന നടത്തിയപ്പോൾ പരശുവയ്ക്കലാണ് അപകടം എന്ന് മനസ്സിലാക്കി ഉടൻ സ്ഥലത്തെത്തി. ഇരുവരുടെയും പരിശോധനയിൽ അബോധ അവസ്ഥയിലായിരുന്നു വയോധികയ്ക്ക് പൾസ് ഉണ്ടെന്ന് മനസിലായി.
പിന്നെ ഒട്ടും കാത്ത് നിൽക്കാതെ വൈശാഖ് വയോധികയെ തോളിൽ എടുത്ത് മൂന്നൂറ് മീറ്ററോളം നടന്നു റോഡിലെത്തി. പ്രധാന റോഡിൽ എത്തിയതോടെ പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിൻവാസും ഡ്രൈവറും ബിനുവും സ്ഥലത്ത് എത്തിയിരുന്നു. ഉടനെ ജീപ്പിൽ തന്നെ വയോധികയെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തലസ്ഥാന നഗരത്തിന്‍റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗര വസന്തം പുഷ്‌പോത്സവം നാളെ ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമായി ഒരുക്കിയിട്ടുള്ള പുഷ്‌പോത്സവ പ്രദര്‍ശനത്തിലേക്ക് നാളെ (22-12-2022) വൈകിട്ട് മൂന്നു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാത്രി 12 മണിവരെ പ്രദര്‍ശനം കാണാനുള്ള ടിക്കറ്റുകള്‍ ലഭ്യമാകും. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.കനകക്കുന്നിനുമുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്‌പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയെറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. നഗരവസന്തത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും.
by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ജനങ്ങളുടെ വിശ്വാസ്യത സമ്പാദിച്ചു ഒന്നര നൂറ്റാണ്ടിലേറെയായി മുന്നോട്ടു പോകുന്ന ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സ് ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിക്കുന്നു. നാളെ രാവിലെ 10:30നു ദേശീയ പാതയിൽ ആറ്റിങ്ങൽ ടൗൺ ഹാളിനു സമീപമാണ് സ്വർണ വജ്ര വിസ്മയവുമായി ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. 812 കി.മീ. റൺ യുണീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോബി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചെയർമാനുമായ ബോച്ചെ (ഡോ. ബോബി ചെമ്മണ്ണൂർ)യും സിനിമ താരം ഹണി റോസും ചേർന്നു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും.

ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം നിർവഹിക്കും.
ഡയമണ്ട് ആദ്യ സെയിൽ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയും ഗോൾഡ് ആദ്യ സെയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയും നിർവഹിക്കും.ഡയമണ്ട് ആദ്യ സെയിൽ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയും ഗോൾഡ് ആദ്യ സെയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരിയും നിർവഹിക്കും. സ്വർണ വജ്ര ആഭരണങ്ങളുടെ അത്യപൂർവ ശേഖരങ്ങളാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സ് ആറ്റിങ്ങലിനു പരിചയപ്പെടുത്തുന്നത്. മികച്ച അന്തരീക്ഷത്തിൽ മികച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വിലയിൽ എത്തിക്കുകയാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സ്.
സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ എസ് ലെനിൻ, ബിജെപി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ് സന്തോഷ്, കോൺഗ്രസ് ഡിസി സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, സിപിഐ മണ്ഡലം സെക്രട്ടറി സിഎസ് ജയചന്ദ്രൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ എം സാലി, വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് പൂജ ഇക്ബാൽ, ആറ്റിങ്ങൽ ഗോൾഡ് അസോസിയേഷൻ പ്രസിഡന്റ് എസ് അബ്ദുൽ നാസർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
Recent Comments