by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പ്രശസ്ത നാടക കാലാകാരൻ എം എസ് സതീഷ് അനുസ്മരണവും നാടക പ്രതിഭ പുരസ്‍കാര സമർപ്പണവും സംഘടിപ്പിക്കുന്നു. ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ആറ്റിങ്ങൽ ഗവ.ബോയ്സ് ഹൈ സ്കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിയ്ക്കും.
ഡോ. എസ് ഭാസിരാജ് അധ്യക്ഷനാകും. ഇ എ രാജേന്ദ്രൻ, സന്ധ്യ രാജേന്ദ്രൻ ദമ്പതികൾക്കാണ് ഈ വർഷത്തെ എം എസ് സതീഷ് സ്മാരക നാടക പ്രതിഭ പുരസ്‍കാരം സമ്മാനിയ്ക്കുന്നത്. ചടങ്ങിൽ സിനിമ നാടക രംഗത്തെ പ്രഗൽഭ വ്യക്തികൾ പങ്കെടുക്കും.
by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
36 വർഷത്തിന് ശേഷം ലോകകപ്പ് നേടിയ മെസിയും കൂട്ടരും ലോകകപ്പുമായി നാട്ടിൽ എത്തി. കിരീടനേട്ടം ആഘോഷിച്ച് അർജന്റീനക്കാർ. നീലക്കടലായി തെരുവുകൾ മാറി. മെസിക്കും സംഘത്തിനും അർജന്റീനയിൽ വൻ വരവേൽപ്പാണ് നൽകിയത്. ലോകകപ്പുമായി ടീം നഗരം ചുറ്റും. ചാമ്പ്യന്മാരെ കാത്ത് ലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ബ്യുണസ് അയേഴ്‌സിൽ ആഹ്ളാദ പ്രകടനം തുടരുകയാണ്. അർജന്റീനയിൽ ഇന്ന് പൊതുഅവധിയാണ്. ആരാധകർ വലിയ രീതിയിലുള്ള വരവേൽപ്പാണ് മെസിക്കും സംഘത്തിനും നൽകിയത്.

വർഷങ്ങൾക്ക് ശേഷം ഒരു ലാറ്റിൻ അമേരിക്കൻ ടീമിന്റെ ഫുട്ബോൾ കിരീടം എന്നതാണ് മറ്റൊരു പ്രത്യേകത. മറഡോണയ്ക്ക് ശേഷം ലോകകപ്പ് കിരീടം ലയണൽ മെസിയുടെ അര്ജന്റീനയിലേക്ക് എത്തിച്ചിരിക്കുകയാണ് ടീം. അർജന്റീനിയൻ ടീമിലെ എല്ലാ അംഗങ്ങളും ആരാധകർക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു. ടീം ഇന്ന് രാത്രി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടിൽ ചെലവഴിക്കുമെന്ന് സ്റ്റേറ്റ് മീഡിയ ഏജൻസി ടെലം റിപ്പോർട്ട് ചെയ്യുന്നത്.
ടീമിന്റെ വരവിന് മുന്നോടിയായി തിങ്കളാഴ്ച പരിശീലന സ്ഥലത്ത് നിരവധി ആരാധകർ ക്യാമ്പ് ചെയ്തിരുന്നു. ഫ്രാൻസിനെതിരായ അർജന്റീനയുടെ തകർപ്പൻ വിജയത്തിന് ശേഷം ടീമിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവ് രാജ്യത്തുടനീളവും വിദേശത്തുള്ള ആരാധകർക്കിടയിലും നിരവധി ദിവസത്തെ നിർത്താതെയുള്ള ആഘോഷത്തിനാണ് ആരംഭമാവുക.
by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നു രാജ്ഭവൻ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് കെടിഡിസി മസ്കറ്റ് ഹോട്ടലിലാണു വിരുന്ന്. മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മറ്റു രാഷ്ട്രീയ നേതാക്കൾ, മതമേലദ്ധ്യക്ഷന്മാർ എന്നിവർക്കു ക്ഷണമുണ്ട്. ഗവർണ്ണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നില്ല. ഈ വർഷം തലസ്ഥാനത്ത് നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയിൽ സർക്കാർ തന്നെ ഒഴിവാക്കിയതിൽ ഗവർണ്ണർ മുൻപ് നീരസം പ്രകടിപ്പിച്ചിരുന്നു.

by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്ത്. വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ തൂണുകളില്‍ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുക്കുക. വൈദ്യുതി അപകടങ്ങള്‍ ഉടനടി പൊതുജനങ്ങള്‍ക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളില്‍ മഞ്ഞ പെയിന്റ് അടിച്ച് എഴുതുന്ന നമ്പര്‍ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കേസിനു പുറമെ, ഇവരില്‍ നിന്ന് പിഴയും ഈടാക്കും.
by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചൈനയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആശുപത്രികളില്‍ രോഗികളായവരെക്കൊണ്ട് നിറയുന്നുവെന്ന്, ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗ് ഡിങ് പറയുന്നു. പുതിയ കോവിഡ് തരംഗത്തില്‍ ലക്ഷക്കണക്കിന് പേര്‍ മരണത്തിന് ഇരയാകുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് മരണം വര്‍ധിച്ചതോടെ ശ്മശാനങ്ങളും നിറഞ്ഞതായും, ജീവനക്കാരോട് കൂടുതല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാനും നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തു വന്നിട്ടില്ല.

കോവിഡ് ബാധ കുത്തനെ ഉയരുന്നത് മൂലം ചൈന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നതെന്ന് ഡോ. എറിക് ഫെയ്ഗ് ഡിങ് പറയുന്നു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനയെ ആശങ്കയിലാക്കി പുതു തരംഗം ആഞ്ഞടിക്കുന്നത്. അതേസമയം നവംബര്‍ പകുതിക്ക് ശേഷം 11 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ചൈന ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാല്‍ പതിനായിരത്തിലേറെ പേര്‍ ദിനംപ്രതി കോവിഡ് രോഗബാധിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോയും ഡോ. എറിക് ഫെയ്ഗ് ഡിങ് പുറത്തു വന്നിട്ടുണ്ട്.
by Midhun HP News | Dec 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം. പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ ത്രിപാഠിയുമായും കൂടിക്കാഴ്ച നടത്തി. ശിവഗിരി തീർത്ഥാടനത്തിന്റെ നവതി വർഷമായ ഇത്തവണ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും തീർത്ഥാടകരുടെ വൻ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന നവതി ആഘോഷത്തിന്റെ സമാപനപരിപാടികൾ ഡിസംബർ 15 ന് ആരംഭിക്കുകയാണ്.

ഇത്തവണ മുൻ വർഷങ്ങളിൽ നിന്നും വ്യത്യാസ്ഥമായി വൻ തീർത്ഥടകരുടെ തിരക്ക് പ്രതീക്ഷിക്കുന്നതായും ആയതിനാൽ ശിവഗിരി തീർത്ഥടനവുമായി ബന്ധപെട്ടു കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും കേന്ദ്ര മന്ത്രിയോടും റെയിൽവേ ചെയർമാനോടും നേരിൽ കണ്ടു കത്ത് നൽകി ആവശ്യപെട്ടു. ഇത്തവണ കേരളത്തിനു അകത്തുനിന്നും കേരളത്തിന് പുറത്ത് നിന്നും ലക്ഷകണക്കിന് തീർത്ഥടകർ എത്തുമെന്നും അതിൽ ബഹുഭൂരിപക്ഷം തീർത്ഥടകരും ആശ്രയിക്കുന്നത് റെയിൽവേ ആണെന്നും ആയതിനാൽ എല്ലാവർക്കും വന്നുപോകുന്നതിനു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കൂടുതൽ ട്രെയിനുകളും എല്ലാ ട്രെയിനിന്നും സ്റ്റോപ്പും അനുവദിക്കനാമെന്നും കത്തിൽ ആവശ്യപെട്ടു.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാലും ക്രിസ്മസ് അവധി പ്രമാണിച്ചും ട്രെയിനുകളിൽ വൻ തിരക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമാണ്. ഇതു കണക്കിലെടുത്ത് തീർത്ഥാടനത്തോ ടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും വർക്കലയിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും കൂടികാഴ്ചയിൽ ആവശ്യപ്പെട്ടു.ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒത്തുകൂടുന്ന ശിവഗിരി തീർത്ഥടനം തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഒരു ഉത്സവമാണ്.
ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രിയും റെയിൽവേ ബോർഡ് ചെയർമാനും ഉറപ്പു നൽകിയതായി എം. പി. അറിയിച്ചു. ശിവഗിരി തീർത്ഥടനവുമായി ബന്ധപെട്ടു ശിവഗിരി സന്ദർശിച്ച വേളയിൽ ശിവഗിരി മഠം പ്രസിഡന്റ് ശ്രീ. സച്ചിദാനന്ദ സ്വാമികളുടെ ആവശ്യപെട്ടതനുസരിച്ചാണ് എം. പി കേന്ദ്ര മന്ത്രിയെയും റെയിൽവേ ചെയർമാനെയും കണ്ടതെന്നും എം. പി അറിയിച്ചു.
Recent Comments