സൂശീല (67) അന്തരിച്ചു

സൂശീല (67) അന്തരിച്ചു

വെഞ്ഞാറമൂട് സബർമതിലൈൻ വിശ്വവിലാസം സൂശീല (67) അന്തരിച്ചു. ഭർത്താവ്: വിശ്വനാഥൻ പി
മക്കൾ: ശ്രീദേവി എസ്, മനോജ് വി
മരുമക്കൾ: മനോജ് ആർ എസ്, അനുചന്ദ്രൻ.

തിരുവനന്തപുരത്ത്‌ വയോധികയെ ട്രെയിന്‍ തട്ടി, ആംബുലന്‍സ് കാത്തു നില്‍ക്കാതെ തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍

തിരുവനന്തപുരത്ത്‌ വയോധികയെ ട്രെയിന്‍ തട്ടി, ആംബുലന്‍സ് കാത്തു നില്‍ക്കാതെ തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍

തിരുവനന്തപുരം: ട്രെയിൻ തട്ടി അപകടത്തിൽപ്പെട്ട വയോധികയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍. പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വൈശാഖ് ആണ് പരിക്കേറ്റ വയോധികയെ രക്ഷിക്കാൻ അംബുലൻസിനെ കാത്തു നിൽക്കാതെ മൂന്നൂറ് മീറ്ററോളം ദൂരം തോളിൽ എടുത്ത് റോഡിൽ എത്തിച്ച് പൊലീസ് ജീപ്പില്‍ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിലെത്തിച്ചെങ്കിലും വയോധികയെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരശുവയ്ക്കൽ റെയിൽവേ ട്രാക്കിൽ ഇന്നലെ നാലര മണിയോടെ ആണ് കാരോട്,ചൂരക്കുഴി വീട്ടിൽ കുഞ്ഞി (80) എന്ന വയോധിക ട്രെയിൻ തട്ടി അപകടത്തിൽപ്പെടുന്നത്. ഉടനെ അടുത്ത സ്റ്റോപ്പായ പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസുകാരായ വൈശാഖ്, അനുരാജ് എന്നിവർ ട്രാക്കിലൂടെ നടന്നു പരിശോധന നടത്തിയപ്പോൾ പരശുവയ്ക്കലാണ് അപകടം എന്ന് മനസ്സിലാക്കി ഉടൻ സ്ഥലത്തെത്തി.

ഇരുവരുടെയും പരിശോധനയിൽ അബോധ അവസ്ഥയിലായിരുന്നു വയോധികയ്ക്ക് പൾസ് ഉണ്ടെന്ന് മനസിലായി. പിന്നെ ഒട്ടും കാത്ത് നിൽക്കാതെ വൈശാഖ് വയോധികയെ തോളിൽ എടുത്ത് മൂന്നൂറ് മീറ്ററോളം നടന്നു റോഡിലെത്തി. പ്രധാന റോഡിൽ എത്തിയതോടെ പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിൻവാസും ഡ്രൈവറും ബിനുവും സ്ഥലത്ത് എത്തിയിരുന്നു. ഉടനെ ജീപ്പിൽ തന്നെ വയോധികയെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

5ജി ഇന്ന് മുതൽ കേരളത്തിലും; ആദ്യ ഘട്ടം കൊച്ചിയിൽ

5ജി ഇന്ന് മുതൽ കേരളത്തിലും; ആദ്യ ഘട്ടം കൊച്ചിയിൽ

കേരളത്തിൽ 5 ജി സൗകര്യം ഇന്ന് മുതൽ ലഭ്യമാവും. കൊച്ചി നഗരത്തിലാണ് ആദ്യ ഘട്ടത്തിൽ 5 ജി സേവനം ലഭ്യമാവുക. റിലയൻസ് ജിയോയാണ് 5 ജി സേവനം ലഭ്യമാക്കുക. മുഖ്യമന്ത്രി സേവനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പല സ്ഥലങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5ജി സേവനം ലഭ്യമാക്കിയിരുന്നു. കടവന്ത്ര, സൗത്ത്, അങ്കമാലി പോലുള്ള പ്രദേശങ്ങളിലെ ചിലർക്ക് എയർടെൽ, ജിയോ എന്നീ കമ്പനികളുടെ 5ജി സിഗ്‌നൽ ലഭ്യമായതായി റിപ്പോർട്ടുകളുണ്ട്.അതേസമയം, 5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ ലിസ്റ്റ് കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി സേവനം ലഭ്യമായത്. കേരളത്തിൽ നിന്ന് കൊച്ചിയായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്.5ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും രണ്ട് വീതം നഗരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഓരോ നഗരങ്ങളിൽ മാത്രമാണ് 5ജി എത്തിയത്. ഈ വർഷം ഒക്ടോബർ ഒന്നിനായിരുന്നു രാജ്യത്ത് 5ജി ലഭ്യമായിത്തുടങ്ങിയത്. തുടക്കത്തിൽ എട്ട് പ്രധാന നഗരങ്ങളിൽ ചിലയിടങ്ങളിലായി മാത്രമാണ് 5ജി എത്തിയത്. എന്നാൽ, നവംബർ അവാനമായപ്പോൾ അത് 50 നഗരങ്ങളിലായി വർധിച്ചെന്നും കേന്ദ്രം ലോക്‌സസഭയിൽ പറഞ്ഞിരുന്നു.

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ ആശ (38) ആണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ് ഉല്ലാസ് പന്തളം. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഒന്നാം നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നതെന്നു പോലീസ് പറയുന്നു. ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്.

ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്ത് യാത്ര നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും

ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്ത് യാത്ര നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും

തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാത്ര നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ പതിവ് കൊള്ള. അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതുകൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള. ചിലവ് താങ്ങാനാവാതെ ആകാശയാത്ര വേണ്ടെന്ന് വച്ച് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ആശ്രയിക്കാൻ തീരുമാനിച്ചാലും രക്ഷയില്ല. ഇത് ഈ അവധിക്കാലത്തെ മാത്രം പ്രശ്നമല്ല. എല്ലാ അവധിക്കാലവും വിമാനകമ്പനികള്‍ക്കും സ്വകാര്യ ബസുടമകള്‍ക്കും ചാകരയാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ ബസുകളെല്ലാം അവധിക്കാലത്ത് ഈടാക്കുന്നത് ഭീമമായ തുകയാണ്.സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി വർദ്ധിച്ചിരിക്കുന്നു. ക്രിസ്തുമസ് അടുക്കുന്നതോടെ ഇത് പിന്നേയും വര്‍ദ്ധിപ്പിക്കും. ഈ കൊള്ളയ്ക്ക് വേണ്ടി പല സ്വകാര്യ ബസുകളിലും അവധിക്കാലത്തെ ടിക്കറ്റ് ഇപ്പോള്‍ ബുക്കു ചെയ്യാൻ കഴിയുന്നില്ല.

ഓവര്‍ടേക്കിങ്ങിനിടെ ബൈക്കില്‍ നിന്നും തെറിച്ചു വീണ വിദ്യാർഥിയ്ക് ദാരുണാന്ത്യം

ഓവര്‍ടേക്കിങ്ങിനിടെ ബൈക്കില്‍ നിന്നും തെറിച്ചു വീണ വിദ്യാർഥിയ്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. കോതമംഗലം കോട്ടപ്പടി സ്വദേശി അശ്വിന്‍ എല്‍ദോസ് ആണ് മരിച്ചത്. ബിഡിഎസ് വിദ്യാര്‍ത്ഥിയാണ്. കോതമംഗലം നഗരത്തില്‍ വെച്ച് രാവിലെ 11.30 ഓടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി അപകടത്തില്‍പ്പെട്ടത്. താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് മുന്നോട്ട് എടുക്കുന്നതിനിടെ എല്‍ദോസും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ബൈക്ക് സ്‌കിഡ് ചെയ്ത് എല്‍ദോസ് നേരെ ബസിന്റെ പിന്‍ചക്രങ്ങളുടെ അടിയിലേയ്ക്ക് വീഴുകയായിരുന്നു.