by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ദോഹ: മിശിഹായ്ക്ക് പിന്നാലെ വല ചലിപ്പിച്ച് മാലാഖയും! ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ ലുസൈല്‍ സ്റ്റേഡിയം ലിയോണല്‍ മെസിയുടെയും അര്‍ജന്‍റീനയുടേയും കാലുകളില്‍ ഭദ്രം. 23-ാം മിനുറ്റിലെ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീന ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ 2-0ന് ലീഡ് ചെയ്യുകയാണ്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഡി മരിയയെ ഇറക്കിയ സ്‌കലോണിയുടെ തന്ത്രം വിജയിച്ചപ്പോള്‍ 36-ാം മിനുറ്റില്‍ മരിയയിലൂടെ ലാറ്റിനമേരിക്കന്‍ പട ലീഡ് രണ്ടാക്കിയുയര്‍ത്തുകയായിരുന്നു.
by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പ്രതിഭ ക്ലബ്ബ് മങ്കാട്ടുമൂല ലോകകപ്പ് ഫുട്ബാൾ ഫൈനൽ തത്സമയം ബിഗ് സ്‌ക്രീനിൽ ഒരുക്കുന്നു. കണ്ടുകൃഷി അങ്കണവാടി സമീപത്ത്.
by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ലോകം മുഴുവൻ ഫുട്ബോൾ ആവേശത്തിലാണ്. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ആര് കപ്പ് ഉയർത്തും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. ഫുട്ബോൾ ആവേശത്തിന്റെ കൂടെചേരുകയാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങൾ. അർജന്റീന- ഫ്രാൻസ് ഫൈനൽ പോരാട്ടം നേരിട്ടു കാണാൻ എത്തുകയാണ് മമ്മൂട്ടിയും മോഹൻലാലും.
ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായി ആണ് മോഹന്‍ലാല്‍ ഖത്തറിലെത്തിയത്. ഫൈനൽ മത്സരം കാണാന്‍ ഖത്തറിലെത്തിയ അദ്ദേഹം ഫൈനൽ മത്സരത്തിൽ ആര് ജയിക്കുമെന്ന് പറയാനാകില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
മമ്മൂട്ടി ഫൈനൽകാണാൻ എത്തുമെന്ന് സിനിമ നിർമാതാവ് സമദ് ട്രൂത്താണ് ആരാധകരെ അറിയിച്ചത്. വിഐപി ബോക്സിൽ പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിൽ മമ്മൂട്ടിയും ഉണ്ടാകുമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. നേരത്തെ ഫൈനൽ കളിക്കുന്ന രണ്ട് ടീമുകൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് മമ്മൂട്ടി കുറിപ്പ് പങ്കുവച്ചിരുന്നു.
by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാകിസ്ഥാനില്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന ഭീകരാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ വസീറിസ്ഥാനിലെ ബര്‍ഗായി പൊലീസ് സ്റ്റേഷന് നേര്‍ക്കാണ് ആക്രമണം നടന്നത്. റോക്കറ്റ് ലോഞ്ചനറുകളും ഗ്രനേഡുകളുമായി എത്തിയാണ് ഭീകര സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം, ഇവര്‍ പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞു. പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ സ്ഥിരം ആക്രമണം നടക്കുന്ന മേഖലയാണ് ഇത്. ഇത്തവണത്തെ ആക്രണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആറു മാസം മുന്‍പ് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു. അന്ന് പൊലീസ് പട്രോള്‍ സംഘത്തിന് നേര്‍ക്കായിരുന്നു ആക്രമണം. സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.

by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ജാർഖണ്ഡിലും ഡൽഹി ശ്രദ്ധ മാതൃകയിൽ കൊലപാതകം. ആദിവാസി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി. 22 വയസുകാരി റൂബിക പഹാദനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദിൽദാർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാഹിബ്ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയിൽ ശരീര ഭാഗങ്ങൾ നായ്ക്കൾ ഭക്ഷിക്കുന്നത് കണ്ട ഗ്രാമീണരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം അൻപതോളം കഷ്ണങ്ങളാക്കി വീട്ടിൽ ചാക്കിനുള്ളിൽ സൂക്ഷിക്കുകയും ചില ഭാഗങ്ങൾ സമീപ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ദിൽദാറിന്റെ രണ്ടാം ഭാര്യയാണ് റൂബിക.

by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോണ്‍ഗ്രസ് മംഗലപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും, പിന്‍വാതില്‍ നിയമനങ്ങൾക്കും, ആഭ്യന്തര വകുപ്പിന്റെ ഭരണ പരാജയത്തിനും എതിരെ ഇടതു സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്തു കൊണ്ട് ദ്വിദിന വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം കരകുളം കൃഷ്ണപിള്ള ജാഥാ ക്യാപ്റ്റന്‍ ബ്ലോക്ക് പ്രസിഡന്റ് എം.എസ് നൗഷാദിന് പതാക കൈമാറി ജാഥയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു.

16,17 തീയതികളില്‍ അഴൂര്‍, മംഗലപുരം, അഞ്ചുതെങ്ങ്, കഠിനംകുളം പഞ്ചായത്തുകളില്‍ പ്രചരണം നടത്തി. ഉദ്ഘാടന സമ്മേളനത്തില്‍ ഡി.സി.സി ഭാരവാഹികളായ അഡ്വ.എസ്. കൃഷ്ണകുമാര്‍, കെ. എസ്.അജിത്കുമാര്‍, എഫ്.ജെഫേഴ്സണ്‍, എം.ജെ.ആനന്ദ്, ബി. എസ്. അനൂപ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സി.എച്ച് സജീവ്, ബിജു ശ്രീധര്‍,സഫീര്‍ താഹിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Recent Comments