by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ പി ടി എ പ്രസിഡന്റായി വലിയകുന്നു ഇയാസിനെ (ഇല്യസ്) വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. സ്കൂളിൽ നടന്ന പി ടി എ തെരഞ്ഞെടുപ്പിൽ നിലവിലെ പി ടി എ പ്രസിഡന്റായ വിശ്വംഭരനെ 9 നു എതിരെ 11 വോട്ടുകൾക്കു തോൽപ്പിച്ചാണ് ഇയാസ് പി ടി എ പ്രസിഡന്റ് ആയത്. ആറ്റിങ്ങൽ ടൗൺ യു പി എസിലെ മുൻ പി ടി എ പ്രസിഡന്റ് ആയിരുന്നു ഇയാസ്.

by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡബ്ലിന്‍: ബ്രിട്ടനു പിന്നാലെ അയല്‍ രാജ്യമായ അയര്‍ലാന്‍ഡിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി പദത്തില്‍. ഉപപ്രധാനമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജനായ ലിയോ വരാഡ്കര്‍ (43) പ്രധാനമന്ത്രിയായി ഇന്നലെ ചുമതലയേറ്റു. ഇതു രണ്ടാം തവണയാണ് വരാഡ്കര്‍ ഐറിഷ് പ്രധാനമന്ത്രിയാകുന്നത്. സഖ്യകക്ഷി സര്‍ക്കാരിനെ നയിച്ച മൈക്കല്‍ മാര്‍ട്ടിന്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി മുന്‍ ധാരണപ്രകാരം ഒഴിഞ്ഞതോടെയാണ് വരാഡ്കര്‍ പ്രധാനമന്ത്രിയായത്. ഫിയാനഫോള്‍, ഫിനഗെയ്ല്‍, ഗ്രീന്‍ പാര്‍ട്ടി എന്നീ രാഷ്ട്രീയകക്ഷികള്‍ ചേര്‍ന്നുള്ള കൂട്ടുകക്ഷി സര്‍ക്കാരാണ് അയര്‍ലന്‍ഡില്‍ ഭരണം നടത്തുന്നത്.

അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് വരാഡ്കര്‍. മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയര്‍ലന്‍ഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണ് ലിയോയുടെ ജനനം. ഡോക്ടറായ വരാഡ്കര്‍ 2017-20 ല്‍ വരാഡ്കര്‍ അയര്‍ലന്‍ഡില്‍ പ്രധാനമന്ത്രി പദവി വഹിച്ചിരുന്നു.
by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തലശ്ശേരി: കണ്ണൂരില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ തലശേരിയിലാണ് സംഭവം. കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആറാംമൈലിലെ എം.എ. മന്‍സിലില്‍ മശൂദിന്റെ വീട്ടിലാണ് സംഭവം. മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പുമുറി പൂര്‍ണമായും കത്തിനശിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം സന്ധ്യക്ക് മശൂദിന്റെ അളിയന്റെ മകന്‍ പള്ളിയില്‍ പോയി തിരിച്ച് വരുമ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്നു പുക ഉയരുന്നത് കണ്ടത്. ഉടന്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ചൂടുകാരണം മുറിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. കൂത്തുപറമ്പില്‍ നിന്നു ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മുറിയിലെ ഫര്‍ണിച്ചറുകള്‍ മുഴുവനായി കത്തിനശിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞു പോയി. മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാത്തതിനാല്‍ ചാര്‍ജര്‍ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മശൂദിന്റെ മകനാണ് ഈ മുറി ഉപയോഗിക്കുന്നതെന്ന് അറിയിച്ചു. രാത്രിയിലാണ് അപകടമെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും വിലകുറഞ്ഞ ചൈന നിര്‍മിത ചാര്‍ജറുകള്‍ ഒഴിവാക്കണമെന്നും ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ചാര്‍ജര്‍ പ്ലഗില്‍ നിന്ന് ഊരിവെക്കണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ മുന്നറിയിപ്പായി പറയുന്നു.
by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വഞ്ചിയില്‍ മത്സ്യബന്ധനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളിയായ അച്ഛനും മകളും മുങ്ങി മരിച്ചു. കടക്കര കൊഴിപ്രം ബാബു (50), മകള്‍ നിമ്യ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഇവര്‍ വീരന്‍പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയത്.
പത്തരയോടെ പുഴയില്‍ നിന്ന് നിമ്മ്യയുടെ കരച്ചില്‍ കേട്ട നാട്ടുകാരാണ് സംഭവം അറിഞ്ഞത്. പൊലീസും അഗ്നിരക്ഷാസേനയും എത്തുന്നതിന് മുന്‍പ് രണ്ടുപേരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കടമക്കുടി ഗവ. വൊക്കേഷനല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നിമ്മ്യ. വിനീതയാണ് ബാബുവിന്റെ ഭാര്യ. മകന്‍ മിഥുന്‍.

by Midhun HP News | Dec 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട വഴലിയലിൽ റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ തൂങ്ങി മരിച്ചു,പട്ടാപ്പകൽ പങ്കാളിയെ വെട്ടിക്കൊന്ന രാജേഷ് ആണ് ജില്ലാ ജയിലിലെ സെല്ലിനുള്ളിലാണ് തൂങ്ങി മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ നല്ല തിരക്കുള്ള നേരത്താണ് വഴയിലയിലെ റോഡരികിൽ നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡിൽ കിടന്ന് പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പേരും മുൻപ് വിവാഹിതരാണ് കുട്ടികളും ഉണ്ട്. 12 വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി അകൽച്ചയിലാണ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് പിന്തുടര്‍ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പൊലീസിനോട് പറഞ്ഞത്.
കിളിമാനൂരിൽ പൊലീസ് സ്റ്റേഷന് സമീപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. വഴയിലയിലെ ഒരു സ്ഥാപനത്തിൽ രാവിലെ ജോലിക്കെത്താനിരുന്നതായിരുന്നു സിന്ധു. സ്ഥാപനത്തിന് അമ്പത് മീറ്റര്‍ അകലെ വച്ചാണ് കൊലപാതകം നടക്കുന്നത്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്നങ്ങളും ആസൂത്രിതമായ കൊലപാതകത്തിലെത്തിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.
by Midhun HP News | Dec 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശീയപാതയിൽ പൂവൻപാറ പാലത്തിനു സമീപം ടിപ്പർ ലോറി സ്‌കൂട്ടിറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പെരുമാതുറ മാടൻവിള പണിയിൽ ഹൗസിൽ സലിം (50) ആണ് മരണപ്പെട്ടത്. സലിം ആറ്റിങ്ങൽ ആലംകോട് താമസിച്ചു വരികയാണ്. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി യാത്രക്കാരനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
Recent Comments