by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച്
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കർമ്മ പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ.ഗേൾസ് എച്ച്.എസ്.എസിൽ നിർമ്മിച്ച ബഹുനില ഹൈടെക്ക് മന്ദിരത്തിന്റെ ഉദ്ഘാടനം ഡിസംബർ 15 വ്യാഴാഴ്ച വൈകുന്നേരം 4 മണിയ്ക്ക് കേരളത്തിന്റെ ആദരണീയനായ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കുന്നു.

ഒ.എസ്.അംബിക എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ അടൂർപ്രകാശ് എം.പി. മുഖ്യപ്രഭാഷണം നടത്തുന്നു. പ്രസ്തുത യോഗത്തിൽ രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.
by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. 141.05 അടിയാണ് നിലവിലെ അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ജില്ലയിൽ കാര്യമായ മഴയില്ലെങ്കിലും മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളായ തേക്കടി മേഖലകളിൽ ഉൾപ്പെടെ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിപ്പിക്കാൻ കാരണമായി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അണക്കെട്ടിലെ ജലനിരപ്പ് സ്ഥായിയായി നിൽക്കുകയായിരുന്നു. ഇന്ന് 141.05 അടി ആയി ഉയരുകയായിരുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കഴിഞ്ഞ ദിവസം 511 ക്യുസെക്സ് ആയിരുന്നു. കഴിഞ്ഞ രാത്രിയോടെ ഇത് 4261 ക്യുസെക്‌സ് ആയി വർധിച്ചിട്ടുണ്ട്. ഉൾക്കാട്ടിൽ വലിയ രീതിയിൽ മഴ ലഭിച്ചതായാണ് വിവരം. ഇതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണമെന്നാണ് കരുതുന്നത്.
നിലവിൽ റൂൾ കർവ് ഇല്ല. 141 അടിയിൽ എത്തിയപ്പോൾ തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പ് കേരളത്തിന് നൽകി. ഇനിയും മഴ ശക്തമായി തുടരുകയാണെങ്കിൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും എന്നാണ് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡി റ്റി പി സി ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കും. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സി ഐ ടി യു നിയന്ത്രണത്തിലുള്ള ഡി.റ്റി പി സി ജീവനക്കാരുടെ സംസ്ഥാന സമ്മേളനം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.റ്റി പി സി ജീവനക്കാരാണ്, അവരുടെ നിലവിലുള്ള സേവന വേതന വ്യവസ്ഥകൾ തീരെ അപര്യാപ്തമാണ്, ഇത് പരിഹരിക്കാൻ സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ പ്രശ്നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ ഏത് സമയത്തും തന്നെ വന്നു കാണാം എന്നും മന്ത്രി പറഞ്ഞു. സംഘടനാ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബി.സത്യൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജി.വിജയകുമാർ, സി.ഐ-ടിയു നേതാക്കളായ ആർ രാമു, എസ്. അനിൽകുമാർ, പി.പി പവനൻ, പി.ഡി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭാരവാഹികളായി.അഡ്വ.ബി.സത്യൻ പ്രസിഡൻൻ്റ്, പി.പി പവനൻ ആലപ്പുഴ, എസ് അനിൽകുമാർ തിരു., ജയകുമാർ ഇടുക്കി വൈസ് പ്രസിഡന്റുമാർ, ജി.വിജയകുമാർ, കൊല്ലം ജനറൽ സെക്രട്ടറി, വി.ആർ ജയചന്ദ്രൻ, തിരു,പി.ഡി ജോസ് കൊല്ലം, അഭിത പത്തനംതിട്ട, അനിൽകുമാർ മലപ്പുറം സെക്രട്ടറിമാർ, ട്രഷറർ ബി.സുരേഷ് കുമാർ. അഡ്വ.ബി.സത്യൻ 7-ാം തവണയും പ്രസിഡൻൻ്റായി തിരഞെടുക്കപ്പട്ടു.
by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തവാങ്ങിലെ ഇന്ത്യ ചൈന സംഘർഷത്തിൽ ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിൽ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ്. മനീഷ് തിവാരിയാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം തവാങ്ങിൽ ചൈനീസ് കടന്നുകയറ്റം ഉണ്ടായെന്നത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സഭയിൽ സ്ഥിരീകരിച്ചിരുന്നു.
തവാങിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ബി ജെ പി പാർലമെന്ററി പാർട്ടി യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് 10 മണിക്ക് ചേരുന്നുണ്ട്. യോഗത്തിൽ തവാങ് സംഘർഷം ചർച്ച ചെയ്യും.

ഇതിനിടെ ഇന്ത്യ-ചൈന സംഘർഷത്തിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അമേരിക്ക. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുകയും സൈനിക നിർമാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും പങ്കാളികൾക്കും എതിരായ ചൈനയുടെ പ്രകോപനം വർദ്ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നുവെന്ന് പെന്റഗൺ വാർത്തകാര്യ സെക്രട്ടറി പാറ്റ് റൈഡർ പറഞ്ഞു. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും പാറ്റ് റൈഡർ വ്യക്തമാക്കി.
by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ശബരിമലപാതയിൽ ഇന്നും ഗതാഗത നിയന്ത്രണം. ഇലവുംങ്കലിൽ നിന്ന് വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇലവുംങ്കൽ എരുമേലി പാതയിൽ ഒന്നര കിലോമീറ്റർ ഗതാഗത കുരുക്ക് ഉണ്ട്. ഇലവുംങ്കൽ പത്തനംതിട്ട റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ഗതാഗത കുരുക്ക്. ബരിമല ദർശനത്തിനായി ഇന്ന് ഓൺലൈൻ വഴി 90620 തീർഥാടകരാണ് ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാൻ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ മുതൽ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണവിധേയമായി മാത്രമേ തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. നിലവിലെ നിയന്ത്രണങ്ങൾ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തിരക്ക് പരിഗണിച്ച് നാളെയും രാത്രി 11.30 വരെ ദർശനം ഉണ്ടായിരിക്കും.

by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ എന്ന റെക്കോര്‍ഡില്‍ ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസിനൊപ്പമെത്തി മെസി. ക്രൊയേഷ്യക്കെതിരെ സെമി ഫൈനലിന് ഇറങ്ങിയതോടെ ലോകകപ്പിലെ മെസിയുടെ 25ാം മത്സരമായിരുന്നു ഇത്. ഫൈനലില്‍ മെസി ഇറങ്ങുന്നതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോര്‍ഡ് മെസിയുടെ പേരിലേക്ക് വരും. 2006 ലോകകപ്പിലാണ് മെസി ആദ്യം കളിച്ചത്. ഖത്തറിലേത് മെസിയുടെ അഞ്ചാം ലോകകപ്പ്. അഞ്ച് ലോകകപ്പുകളിലായാണ് മതേയൂസും കളിച്ചത്. 1982 മുതല്‍ 1998 വരെ. 24 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയാണ് മെസിക്കും മതേയൂസിനും പിന്നിലുള്ളത്.
Recent Comments