by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തമിഴ്നാട് തിരുവണ്ണാമലൈയിൽ ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊന്നതിനുശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിങ്കള്‍ രാത്രിയാണു സംഭവം. കുടുംബവഴക്കാണു ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണു പൊലീസിന്റെ നിഗമനം. തിരുവണ്ണാമല കാഞ്ചി മേട്ടൂർ ഗ്രാമം ഇന്നുണര്‍ന്നതു നടക്കുന്ന വാര്‍ത്ത കേട്ടാണ്.
കര്‍ഷകത്തൊഴിലാളിയയ പളനിസാമിയാണു ഭാര്യ വല്ലി, മക്കളായ ധനുശ്രീ, തൃഷ, മോനിഷ, ഭൂമിക, ശിവശക്തി എന്നിവരെ വെട്ടിക്കൊന്നതിനുശേഷം തൂങ്ങിമരിച്ചത്. ഉറങ്ങികിടക്കുന്ന കുട്ടികളടക്കമുള്ളവരെ കഴുത്തുവെട്ടിയാണു കൊലപ്പെടുത്തിയത്. അര്‍ധരാത്രിയാണു കൂട്ടക്കൊലപാതകവും ആത്മഹത്യയുമുണ്ടായത്. പളനിസാമി അഞ്ചുലക്ഷം രൂപ പലിശയ്ക്കു കടം വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവു മുടങ്ങിയതിെന ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നു.
മദ്യപിച്ചെത്തിയ പളനിസാമി ഇന്നലെ രാത്രിയും ഭാര്യയുമായി വഴക്കിട്ടു. ഒടുവില്‍ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയയെും മക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു. കരച്ചില്‍ കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും 5 പേര്‍ മരിച്ചിരുന്നു. ഭൂമികയെന്ന കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിനു കേസെടുത്ത തിരുവണ്ണാമല പൊലീസ് അന്വേഷണം തുടങ്ങി.
by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പണ്ടകശ്ശാല – ശാർക്കര റോഡ് ഗതാഗത യോഗ്യമാക്കാതെ മേൽപ്പാല നിർമ്മാണത്തിനായ് റെയിൽവേ ഗേറ്റ് അടച്ചുകൊണ്ട് ഗതാഗത നിയന്ത്രണ ഏർപ്പെടുത്തുന്നു. റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി ചിറയിൻകീഴ് ഗേറ്റ് അടയ്ക്കുമ്പോൾ പകരം ഗതാഗതത്തിനായ് ഉപയോഗിക്കേണ്ട പണ്ടകശ്ശാല – ശാർക്കര റോഡ് ഗതാഗത യോഗ്യമാക്കി നൽകാതെയാണ് റെയിൽവേ ഗേറ്റ് അടച്ചുകൊണ്ട് ഗതാഗത നിയന്ത്രണ ഏർപ്പെടുത്തുന്നത്.
അഞ്ചുതെങ്ങ് – കടയ്ക്കാവൂർ ഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള നൂറിലേറെ വാഹനങ്ങൾ ദിനം പ്രതി സഞ്ചരിക്കുന്ന പ്രധാന റോഡിലെ റെയിൽവേ ഗെയ്റ്റാണ് മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി ഡിസംബർ 15 മുതൽ അടച്ചിടുവാൻ അധികൃതർ തീരുമാനമെടുത്തിട്ടുള്ളത്.
തീരദേശ പ്രദേശങ്ങളിൽ നിന്നുൾപ്പെടെയുള്ളവർക്ക് ആശ്രയമായ ചിറയിൻകീഴ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത് ഈ ഗേറ്റ്ന് അടുത്താണെന്നിരിക്കെ പണ്ടകശാല ചിറയിൻകീഴ് റോഡ് അറ്റകുറ്റപ്പണികൾ തീർത്ത് ഗതാഗതയോഗ്യമാക്കാതെ കൊണ്ടുപിടിച്ചുള്ള ഗതാഗത നിയന്ത്രണം പൊതുജനങ്ങളെ ചെറുതൊന്നുമല്ല ദുരിതത്തിലാക്കുവാൻ പോകുന്നത്.
ഗേറ്റ് അടച്ച് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതിലൂടെ അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് ആശുപത്രിയിലേക്ക് രോഗികളുമായെത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തകർന്ന റോഡിലൂടെ മൂന്ന് കിലോമീറ്ററോളം ചുറ്റിക്കറങ്ങി മാത്രമേ ആശുപത്രിയിൽ എത്തുവാൻ കഴിയുകയുള്ളൂ. കൂടാതെ കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന ഈ പാതയിൽ കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ ഇത് വലിയതോതിലുള്ള ഗതാഗത കുരുക്ക്കൾക്കും കാരണമായിത്തീരും. ഇതിനോടകം നിരവധി ഇരുചക്രവാഹനങ്ങളിൽ നിന്നുൾപ്പെടെയുള്ള യാത്രക്കാർക്കാണ് ഈ റോഡിലെ ഗട്ടറുകളിൽ വീണ് അപകടം സംഭവിച്ചിട്ടുള്ളത്. നിലവിൽ അറ്റകുറ്റപ്പണികൾ തീർത്ത് റോഡ് ഗതാഗത യോഗ്യമാക്കാതെ ഇതുവഴി അനിയന്ത്രിതനായി വാഹനങ്ങൾ കടത്തിവിടുകയാണെങ്കിൽ ഇത് അപകടങ്ങൾ പെരുകുവാനും കാരണമായിത്തീരും.
അതിനാൽ തന്നെ പണ്ടകശ്ശാല – ശാർക്കര റോഡിന്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച ശേഷം ചിറയിൻകീഴ് റെയിൽവേ ഗേറ്റ് അടച്ചുകൊണ്ടുള്ള ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നതാണ് ഉചിതമെന്നാണ് നാട്ടുകാരുടെ പറയുന്നത്.
by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ശ്രീനാരായണ ഭക്തന്‍മാരുടെ ആഗ്രഹപ്രകാരവും ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ വൈപുല്യതകൊണ്ടും ഇക്കൊല്ലവും തീര്‍ത്ഥാടനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ നീട്ടിയിരിക്കുകയാണ്. തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ ശിവഗിരി ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ഡിസംബര്‍ 15 മുതല്‍ ഗുരുദേവ കൃതികളേയും തീര്‍ത്ഥാടന ലക്ഷ്യങ്ങളേയും ആസ്പദമാക്കി സന്യാസിവര്യന്‍മാരുടെയും ആചാര്യന്‍മാരുടേയും പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ദിവസവും പ്രഭാതത്തില്‍ ഗുരുദേവന്‍ വിശ്രമിച്ചിരുന്ന പര്‍ണ്ണശാലയില്‍ വച്ച് ശാന്തിഹോമ മഹായജ്ഞവും ശാരദാമഠത്തിലും മഹാ സമാധിയിലും വിശേഷാല്‍ ഗുരുപൂജയും ശാശ്വത മഹാഗുരുപൂജയും നടത്തപ്പെടുന്നു.

by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡിസംബർ 15 മുതൽ ചിറയിൻകീഴ് റെയിൽവേ ഗേറ്റ് അടക്കുന്നു. റെയിൽവേ മേൽപ്പാല നിർമ്മണത്തിന്റെ ഭാഗമായാണ് ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചുകൊണ്ട് ഗേറ്റ് പൂർണ്ണമായും അടയ്ക്കുന്നത്. ഇതോടെ തീരദേശ ഭാഗങ്ങളിൽ നിന്നും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെ എത്തിച്ചേരമെങ്കിൽ രണ്ട് കിലോമീറ്ററോളം അധികം ചുറ്റി സഞ്ചരിക്കേണ്ടതായ് വരും. അഞ്ചുതെങ്ങ് – കടയ്ക്കാവൂർ ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ ഇനിമുതൽ പണ്ടകശാല – ശാർക്കര റോഡ് വഴിമാത്രമേ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.

by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കന്നട നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം.
കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രമാണ് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’. നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമാന ശ്രീനിയാണ്. ഒപ്പം സലിംകുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ ,രവി എന്നിവരും അഭിനയിക്കുന്നു. ബാനർ – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ് , സംവിധാനം – മുബീൻ റൗഫ്, ഛായാഗ്രഹണം – എൽദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം – മിർഷാദ് കയ്പമംഗലം, എഡിറ്റിംഗ്, കളറിസ്റ്റ് – അമരിഷ് നൗഷാദ്, ഗാനരചന – രശ്മി സുശീൽ, മിർഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം – ചാൾസ് സൈമൺ, ശ്രീകാന്ത് ശങ്കരനാരായണൻ, ആലാപനം – കെ എസ് ഹരിശങ്കർ, ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ, ക്രിയേറ്റീവ് ഡയറക്ടർ – അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ – റിയാസ് വയനാട്, പശ്ചാത്തലസംഗീതം – ശ്രീകാന്ത് ശങ്കരനാരായണൻ, കല-സിദ്ദിഖ് അഹമ്മദ്, ചമയം – ഷിജുമോൻ, കോസ്‌റ്റ്യും – ദേവകുമാർ എസ്, കാസ്റ്റിംഗ് ഡയറക്ടർ – റമീസ് കെ, ത്രിൽസ് – സജീർഖാൻ, മരയ്ക്കാർ , കോറിയോഗ്രാഫി – സാകേഷ് സുരേന്ദ്രൻ, സംവിധാന സഹായികൾ – സൂര്യൻ, അലൻ വർഗ്ഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷൻ മാനേജർ – അനന്തകൃഷ്ണൻ , സ്‌റ്റുഡിയോ – ഫ്യൂച്ചർ വർക്ക്സ് മീഡിയ ഫാക്ടറി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – മുഹമ്മദ് ഫയസ് , അശ്വിൻ മോട്ടി, ഡിസൈൻസ് – അർജുൻ സി രാജ്, മീഡിയ ഫാക്ടറി , സ്റ്റിൽസ് – ബെൻസൻ ബെന്നി, പി ആർ ഓ – അജയ് തുണ്ടത്തിൽ .
by Midhun HP News | Dec 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്രാധിപര്‍ എന്ന നിലയിലെ സമഗ്ര സംഭാവനയ്ക്കുള്ള നാഷനല്‍ റെഡ്ഇങ്ക് അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിന്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുന്‍ എഡിറ്റോറിയല്‍ അഡൈ്വസര്‍ ആയ അദ്ദേഹം സമകാലിക മലയാളം വാരികയുടെ ഉപദേഷ്ടാവാണ്. കോളമിസ്റ്റ്, ഗ്രന്ഥകാരന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തി നേടിയ റ്റിജെഎസ് ജോര്‍ജിന് രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആത്മകഥാപരമായ കുറിപ്പുകള്‍ അടങ്ങിയ ഘോഷയാത്ര ഏറെ ശ്രദ്ധേയമായ കൃതിയാണ്.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ചിരുന്ന പോയിന്റ് ഓഫ് വ്യൂ എന്ന കോളം മുടക്കമില്ലാതെ ഇരുപത്തിയഞ്ചു വര്‍ഷം പ്രസിദ്ധീകരിച്ചു.

94-ാം വയസ്സില്‍ കഴിഞ്ഞ ജൂണിലാണ് അദ്ദേഹം പ്രതിവാര കോളം എഴുതുന്നതു നിര്‍ത്തിയത്. ബിഗ് പിക്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലെ നാഷനല്‍ റെഡ്ഇങ്ക് പുരസ്‌കാരത്തിന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കാമറാമാന്‍ ടിപി സൂരജ് തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ 16ന് മുംബൈ ജംഷെഡ് ബാബ തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Recent Comments