by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: ഇലന്തൂര്‍ ഇരട്ടനരബലിക്കിരയായ റോസ്‌ലിന്റെ മകളുടെ ഭര്‍ത്താവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. ഭാര്യ മഞ്ജു വര്‍ഗീസ് മകനൊപ്പം എറണാകുളത്തുള്ള വീട്ടില്‍ പോയിരിക്കുകയായിരുന്നു. അതിനാല്‍ ബിജു വീട്ടില്‍ തനിച്ചായിരുന്നു.
വടക്കാഞ്ചേരിയില്‍ ഏതാനും മാസം മുമ്പാണ് ഇവര്‍ വാടകവീടെടുത്ത് താമസം തുടങ്ങിയത്. ട്രസ് വര്‍ക്ക് തൊഴിലാളിയാണ് ബിജു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതെന്ന് ഇഡി. അബൂബക്കർ പഴേടത്ത് എന്നയാളുടെ 4 ജ്വല്ലറികളിലും വീട്ടിലുമായാണ് ഇഡിറെയ്ഡ് നടത്തിയത്. അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ്ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. രഹസ്യ അറയിൽ നിന്ന് സ്വർണ്ണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. വാർത്താ കുറിപ്പിൽ സ്വർണ്ണക്കടത്തിലെ എം ശിവശങ്കറിന്‍റെ പങ്ക് ഇഡി ആവര്‍ത്തിച്ച് പറയുന്നു.

by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആശുപത്രിയിൽ വച്ച് മൂന്ന് വയസുകാരന്‍റെ കഴുത്തിൽ കിടന്ന സ്വര്‍ണ്ണ മാല കവര്‍ന്ന പ്രതി പോലീസ് പിടിയിലായി. കുന്നംകുളം, പഴുതന, മാങ്കേടത്ത്
ബഷീര്‍ മകന്‍ ഷബീര്‍ (34) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയ പന്മന, നടുവത്തുചേരി ബയ്ദു ഹമ്ദ വീട്ടിൽ ഷമീര്‍-സജിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍റെ കഴുത്തിൽ കിടന്ന 1 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് പ്രതി മോഷണം ചെയ്തെടുത്തത്.

മാതാവ് സജിനിക്കൊപ്പം ആശുപത്രിയിൽ എത്തിയതാണ് മൂന്ന് വയസുകാരന്‍. സജിനി ഡോക്ടറെ കാണാന്‍ കാത്ത് നിന്ന സമയം തന്ത്രപൂര്‍വ്വം പ്രതി കുട്ടിയുടെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു. വീട്ടിൽ എത്തി മാല പരിശോധിച്ചപ്പോള്‍ കാണാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും അശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് പ്രതിയെ തിരിച്ചറിയാനായത്.
തുടര്‍ന്ന് ഓച്ചിറ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ നിയാസ്, മുന്തിരി സ്വാമിനാഥന്‍, എ.എസ്.ഐ മാരായ ഇബ്രാഹിംകുട്ടി, അഷറഫ്, സിപിഒ രാഹുൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിളയിൽ റെസിഡൻസ് അസോസിയേഷനും കിംസ് മെഡിക്കൽ ഹെൽത്ത് സെന്ററും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ വിളയിൽ റെസിഡൻസ് വെൽഫെയർ സഹകരണ സംഘഹാളിൽ ഡിസംബർ 11 ആം തീയതി 9 മണി മുതലാണ് ക്യാമ്പ് തുടങ്ങുന്നത്. വി ആർ ഐ പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ സൗജന്യ ജനറൽ മെഡിസിൻ പീഡിയാട്രിക്സ്,
ഗൈനക്കോളജി, കാർഡിയോളജി, ഡെന്റൽ കൺസൾട്ടേഷനും കൂടാതെ സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രെഷർ, ബോഡി മാസ്സ് ഇൻഡക്സ്, ഇസിജി സേവനങ്ങളും ഉണ്ടായിരിയ്ക്കുന്നതാണ്. ആറോളം വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പ് രാവിലെ 9 മണിയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1.30 ന് അവസാനിയ്ക്കുന്നതാണ്. താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
0470 – 2622890 , 8129764466 ,9387762545
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിലെ കാരക്കലിന് സമീപം തീരംതൊടും. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെ മേഖലയില്‍ വിന്യസിച്ചു.
ചുഴലികാറ്റ് ഇപ്പോൾ മഹാബലിപുരത്തു ഏതാണ്ട് 230 കിലോമീറ്റർ മാത്രം അകലെയാണ് ചെന്നൈയിൽ നിന്നും 250 കിലോമീറ്റർ അകലെ. സിസ്റ്റം “തീവ്രചുഴലികാറ്റ്” അവസ്ഥയിൽ നിന്നും അല്പം ശക്തി കുറഞ്ഞു “ചുഴലികാറ്റ്” ആയിട്ടുണ്ട്. ഇപ്പോൾ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 – 100 കിലോമീറ്റർ. ചിലപ്പോൾ വീണ്ടും ശക്തി കൂടാൻ സാധ്യത ഉണ്ട്.
ഇന്ന് രാത്രി 11 മണിയോടെ മഹാബലിപുരത്തിനു തെക്കായി വില്ലുപുരത്തെ ” മരക്കാനം ” തീരത്ത് ” നിലംപതിക്കാൻ ആണ് സാധ്യത. നിലം തൊടുമ്പോൾ ഏകദേശം 70-100 കിലോമീറ്റർ വേഗതയിലുള്ള ചുഴലികാറ്റ് ആകാനാണ് സാധ്യത. തമിഴ്നാട്ടിൽ ശക്തമായ മഴയും കാറ്റും ഉച്ചയോടെ തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുചേരി മുതൽ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: പള്ളിക്കൽ പകൽക്കുറി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പകൽക്കുറി കുറ്റിക്കാട് പ്ലാവിള വീട്ടിൽ ഷാബിൻറ മകൻ അൽഅമീൻ(13) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈയിടെ സൈക്കിളിൽനിന്നും വീണ് കാലിന് പരിക്കേറ്റ അൽഅമീൻ ചികിത്സാവശ്യാർഥം വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ഇതിനിടയിൽലാണ് തൂങ്ങിമരിച്ചത്. പള്ളിക്കൽ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ് മാർട്ടത്തിനുശേഷം ഖബറടക്കും.
Recent Comments