by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
നെയ്യാർ ഡാം: കുരുമുളക് അടർത്താൻ പാറയുടെ മുകളിൽ കയറിയ യുവാവ് അതേ പാറ ഉരുണ്ട് വീണ് അടിയിൽപ്പെട്ടു മരിച്ചു. നെയ്യാർ ഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ അമ്പൂരി ശംഖിൻ കോണം കാരികുഴി ശിവാനന്ദ ഭവനിൽ ശിവാനന്ദൻ (35) ആണ് ദാരുണമായി മരിച്ചത്. ബുധനാഴ്ച കാരി കുഴിയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള കുന്നത്ത് മലയിൽ ഇയാളുടെ ഒരേക്കർ സ്ഥലത്ത് കുരുമുളക് അടർത്താൻ പോയ ശിവാനന്ദനെ രാത്രി വൈകിയും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആണ് വ്യാഴാഴ്ച രാവിലെ കുന്നത്ത് മലയിലെ പുരയിടത്തിൻ്റെ ഒരു ഭാഗത്ത് പാറക്ക് അടിയിൽ പെട്ടു മരിച്ച നിലയിൽ ശിവാനന്ദനെ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.

പാറയുടെ മുകളിൽ കയറിയാണ് സാധാരണ ഈ ഭാഗത്ത് നിന്നും കുരുമുളക് അടർത്തുന്നത്. പതിവ് പോലെ പാറയ്ക്ക് മുകളിൽ കയറിയപ്പോൾ പാറ ഉരുണ്ട് മാറുകയും ശിവാനന്ദൻ തെന്നി തലയിടിച്ച് നിലത്ത് വീഴുകയും ഒപ്പം പാറ ശിവാനന്ദൻ്റെ പുറത്തേക്ക് പതിക്കുകയും ചെയ്തു ശിവാനന്ദൻ അതി ദാരുണമായി മരിച്ചു. സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ശിവാനന്ദൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൊടുപുഴ: കാമുകന്‍ വിവാഹിതനാണ് എന്നറിഞ്ഞതോടെ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം പോയതിന്റെ വിഷമത്തില്‍ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് യുവാവിനെ രക്ഷിച്ചു.

ആംബുലന്‍സ് ഡ്രൈവറായ ജോജോ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് സംഭവം. പുഴയിലെ ഒഴുക്കില്‍പ്പെട്ട ജോജോ രക്ഷപെടുന്നതിനായി പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ അള്ളിപ്പിടിച്ച് കിടന്നു. ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പൊലീസിന് രക്ഷപെടുത്താന്‍ സാധിച്ചില്ല. ഇതോടെയാണ് അഗ്നിരക്ഷാ സേനയെ വിളിച്ചത്. പാലത്തില്‍ വടംകെട്ടി തൂങ്ങിയാണ് അഗ്നിരക്ഷാ സേനാഗംങ്ങള്‍ പുഴയിലേക്ക് ഇറങ്ങിയത്.
സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ജീവനക്കാരിയായ യുവതിക്കൊപ്പം ജോജോ പ്രണയത്തിലായിരുന്നു. നവംബര്‍ 11 മുതല്‍ യുവതി ജോജോക്കൊപ്പമാണ് താമസിച്ചത്. എന്നാല്‍ ജോജോ വിവാഹിതനാണ് എന്ന് അറിഞ്ഞതോടെ യുവതി മാതാപിതാക്കള്‍ക്കൊപ്പം തിരികെ പോയി.
യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഇരുകൂട്ടരേയും തൊടുപുഴ പൊലീസ് വ്യാഴാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിലെത്തിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം മടങ്ങി. യുവാവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. പവന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,800 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4975 ആയി. സമീപ ദിവസങ്ങളിലെ ഉയര്‍ന്ന വിലയാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപ ആയിരുന്നു പവന്‍ വില. ഒന്‍പതു ദിവസത്തിനിടെ 800 രൂപയാണ് വര്‍ധിച്ചത്.

by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശിവരാജന്‍ (62) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഇയാളെ കിടത്തിയിരുന്ന വാര്‍ഡില്‍ മൂന്ന് ബെഡ്ഡുകളുണ്ട്. എന്നാല്‍ രോഗികള്‍ ആരും ഉണ്ടായിരുന്നില്ല.
മരണ കാരണം സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. പൊലീസ് സ്ഥലത്തെത്തി മറ്റു നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരത്തെത്തുടര്‍ന്ന് 100 പ്രവൃത്തിദിനങ്ങളാണ് നഷ്ടമായത്. കൗണ്ട് ഡൗണ്‍ രീതിയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ജില്ലാ കലക്ടറാണ്. വിഴിഞ്ഞം മേഖലയിലെ ബോട്ടുകള്‍ എല്ലാം ഇന്‍ഷുര്‍ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പിന്റെ കൈവശമുളള 17.43 ഏക്കര്‍ ഭൂമിയില്‍ നിന്നും 8 ഏക്കര്‍ ഭൂമിയാണ് കൈമാറുക. ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക. മത്സ്യത്തൊഴിലാളികള്‍ക്ക് അധിക മണ്ണെണ്ണ നല്‍കാനുള്ള ചെലവ് 46 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെയുള്ള സമരം അവസാനിപ്പിച്ചിരുന്നു.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ത്ത് ഈ മാസം 18 വരെ അപേക്ഷ സമര്‍പ്പിക്കാം.
17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുന്‍കൂറായി അപേക്ഷ നല്‍കാം. 18 വയസ് പൂര്‍ത്തിയാകുന്നതോടെ അര്‍ഹത പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കും.

www.nvsp.in , www.ceo.kerala.gov.in എന്ന വെബ്‌സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ജനുവരി അഞ്ചിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
Recent Comments