30 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; അവസാന തീയതി ജനുവരി 4

30 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; അവസാന തീയതി ജനുവരി 4

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. ജനുവരി 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയവ വിജ്ഞാപനത്തിലുണ്ട്. പ്രൊഫൈലിലൂടെ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സ്റ്റേറ്റ് ന്യൂട്രീഷൻ ഓഫിസർ, മെഡിക്കൽ ഓഫിസർ, ലെക്ചറർ ഇൻ കോമേഴ്സ്, ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി, അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (സർവകലാശാലകൾ), ലൈബ്രേറിയൻ ഗ്രേഡ് 4 (തസ്തിക മാറ്റം), കോപ്പി ഹോൾഡർ, അസിസ്റ്റൻറ് എൻജിനീയർ, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ്, ഹൈസ്കൂൾ അധ്യാപകർ (കണക്ക്) എന്നീ തസ്തികകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.പി സ്കൂൾ അധ്യാപകർ (മലയാള മീഡിയം) തുടങ്ങിയ തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റാണ് നടത്തുക. അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), നോൺ വൊക്കേഷനൽ ടീച്ചർ (ബയോളജി, കെമിസ്ട്രി), എസ്കവേഷൻ അസിസ്റ്റന്റ്, ജൂനിയർ ഇൻസ്പെക്ടർ മെക്കാനിക്കൽ അഗ്രികൾചർ മെഷിനറി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ടെക്നിക്കൽ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ തുടങ്ങിയ തസ്തികകളിൽ സ്പെഷൽ റിക്രൂട്ട്മെന്റുമാണ് നടത്തുക.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രൊഫൈലിൽ സമർപ്പിച്ചിരിക്കുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് ഉറപ്പു വരുത്തുക. അഡ്മിഷൻ ടിക്കറ്റ് ഉദ്യോ​ഗാർത്ഥികളുടെ പ്രൊഫൈൽ വഴി ലഭ്യമാകും. അഡ്മിഷന്‍ ടിക്കറ്റ് ഉള്ളവരെ മാത്രമേ പരീക്ഷയെഴുതാൻ സമ്മതിക്കൂ.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 8ന്

കോഴിക്കോട്: കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിച്ച കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ഈ മാസം 8ന് വിധി പറയും. കഴിഞ്ഞ 29ാം തിയതി മുതല്‍ റിജില്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. ഫണ്ട് തട്ടിപ്പിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രതിഭാഗം. വാദിച്ചു. തനിക്ക് മാത്രമല്ല പങ്ക്. പണമിടപാടിൽ പങ്കാളികൾ ആയ എല്ലാവർക്കെതിരെയും അന്വേഷണം വേണം. ബാങ്ക് ഉന്നതരും കോർപ്പറേഷൻ അധികാരികളും ഗൂഡാലോചന നടത്തി. പണം പിൻവലിക്കണം എങ്കിൽ മൂന്ന് ഘട്ടത്തിൽ ഉള്ള പരിശോധനകൾ നടത്തും. ഒരാള്‍ മാത്രം വിചാരിച്ചാൽ നടത്താവുന്ന തട്ടിപ്പ് അല്ല. താൻ സ്ഥലം മാറിയതിനു ശേഷം ആണ് തട്ടിപ്പ് നടന്നതെന്നും റിജിലിന്‍റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് വ്യാഴാഴ്ച വിധി പറയാനായി കേസ് മാറ്റിവച്ചത്.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ തട്ടിപ്പ് നടന്ന കോഴിക്കോട് ലിങ്ക് റോഡ് ശാഖയിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.അസിസ്റ്റൻറ് കമ്മീഷണർ ടി ആൻറണിയുടെ നേതൃത്വത്തിലാണ് പരിശോധന. കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ട് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ബാങ്കിൽ എത്തി. അന്വേഷണ ഉദ്യോഗസ്ഥരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥരും സംയുക്തമായി രേഖകൾ പരിശോധിച്ചു. തട്ടിപ്പ് സംബന്ധിച്ച് പഞ്ചാബ് നാഷണൽ ബാങ്കും കോർപ്പറേഷനും കണ്ടെത്തിയ തുകയിൽ പൊരുത്തക്കേട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംയുക്ത പരിശോധന.

കോഴിക്കോട് കോര്‍പറേഷന്‍ അക്കൗണ്ട് തട്ടിപ്പില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ഇതുവരെ നടന്ന പരിശോധനയില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്ക്, കോര്‍പറേഷന്‍ എന്നിവയുടെ രേഖകള്‍ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും. തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം.പി റിജിലിന്‍റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെട ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി. 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പറേഷന്‍റെ പരാതി. 12 കോടിയാണ് ബാങ്ക് പുറത്ത് വിടുന്ന കണക്ക്. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാല്‍ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും ഉയരുമെന്നാണ് സൂചന.

കേരളോത്സവത്തിൽ ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്ട്സ് ക്ലബ്ബ് ഓവർ ഓൾ ചാമ്പ്യൻമാരായി

കേരളോത്സവത്തിൽ ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്ട്സ് ക്ലബ്ബ് ഓവർ ഓൾ ചാമ്പ്യൻമാരായി

ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിൽ കലാകായിക മത്സരങ്ങളിൽ ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്ട്സ് ക്ലബ്ബ് 195 പോയിന്റ് നേടിക്കൊണ്ട് ഓവർ ഓൾ ചാമ്പ്യൻമാരായി. നവംബർ 27 മുതൽ ഡിസംബർ 4 വരെ നടന്ന മത്സരങ്ങളിൽ 15 വയസിനും 40 വയസിനും ഇടയിലുള്ള മുന്നൂറോളം പ്രതിഭകൾ മാറ്റുരച്ചു. കലാ മത്സരങ്ങൾ, ഗെയിംസ്, അത്‌ലറ്റ്, ചെസ്സ്, മറ്റ് കായിക മത്സരങ്ങൾ എന്നിങ്ങനെ 5 ഇനങ്ങളായിരുന്നു.

ശ്രീപാദം സ്റ്റേഡിയം, ഗവ.കോളേജ് ഗ്രൗണ്ട്, മാമം ടർഫ്, ടൗൺ യുപി സ്കൂൾ എന്നിവിടങ്ങളായിരുന്നു മത്സര വേദികൾ. ടൗൺ യുപി സ്കൂൾ അങ്കണത്തിൽ നടന്ന സമാപന യോഗത്തിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, ഗിരിജ ടീച്ചർ, എ.നജാം, കൗൺസിലർ മുരളീധരൻ നായർ, രാജഗോപാലൻ പോറ്റി, കൗൺസിലറും എസിഎസി ക്ലബ് ഭാരവാഹിയുമായ എസ്.സുഖിൽ എ സി എ സി സെക്രട്ടറി ഷാൻ കുമാർ എന്നിവർ തുടങിയവർ പങ്കെടുത്തു.

റോഡ് ഓയിൽ പടർന്ന നിലയിൽ; നിരവധി ഇരുചക്രവാഹനങ്ങൾ മറിഞ്ഞു

റോഡ് ഓയിൽ പടർന്ന നിലയിൽ; നിരവധി ഇരുചക്രവാഹനങ്ങൾ മറിഞ്ഞു

പൂവണത്തുംമൂട് ജംഗ്ഷനു സമീപം റോഡിൽ പടർന്ന ഓയിലിൽ തെന്നി നിരവധി ഇരുചക്രവാഹനങ്ങൾ മറിഞ്ഞു. നാട്ടുകാരുടേയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും സംയോജിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. തുടർന്ന് ഫയർഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി.

കരമനയാറ്റിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കരമനയാറ്റിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരോടൊപ്പം കരമനയാറ്റിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിക്കരയ്‌ക്കു സമീപം കളത്തറ കൽക്കുഴി അജിത ഭവനിൽ നെടുമങ്ങാട് കോടതിയിലെ ജീവനക്കാരിയായ അജിതകുമാരിയുടെ ഏകമകൻ എ.എസ്.അക്ഷയ് (19) ആണ് മരിച്ചത്. വട്ടിയൂർക്കാവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫോട്ടോഗ്രാഫി പഠിക്കുന്ന അക്ഷയും സുഹൃത്തുക്കളുമടങ്ങുന്ന ഏഴംഗ സംഘം ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനായി ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ അരുവിക്കര ഡാമിനു സമീപത്തെ പാർക്കിൽ ഒത്തുചേർന്നു.

തുടർന്ന് പഴയ പോലീസ് സ്റ്റേഷനടുത്തുള്ള 110 കെ.വി.സബ്ബ് സ്റ്റേഷനു സമീപത്തെ കരമനയാറ്റിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ അക്ഷയ് ഒഴുക്കിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലെ ഷട്ടറുകൾ തുറന്നിരുന്നതിനാൽ ആറ്റിൽ നല്ല ഒഴുക്കുണ്ടായിരുന്നു. കൂട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും അക്ഷയിനെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് സ്കൂബാ ടീം അംഗങ്ങൾ സ്ഥലത്തെത്തി ആറര മണിയോടെ മൃതദേഹം പുറത്തെടുത്തു. മെഡിക്കൽ കോളേജിലേയ്ക്കു മാറ്റിയ മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അരുവിക്കര പോലീസ് കേസെടുത്തു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിയ്ക്കൂറുകളോളം വൈകുന്നു

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിയ്ക്കൂറുകളോളം വൈകുന്നു

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകുന്നു. കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ ആറു മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ടതാണ് വിമാനം. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധത്തിലാണ്. അതേസമയം വിമാനം 11 മണിക്ക് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിവരം.