by Midhun HP News | Dec 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. നഗരസഭയിലേയ്ക്ക് ബിജെപി മാർച്ച് നടത്തും. ഭരണസമിതിയെ പിരിച്ചുവിടണമെന്നാണ് ആവശ്യം. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് ധർണയും തുടരുകയാണ്. അതേസമയം പ്രതിഷേധങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. നഗരസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ പ്രതിനിധികളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. വൈകീട്ട് നാല് മണിയ്ക്കാണ് ചർച്ച.

by Midhun HP News | Dec 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദേശ വനിതയെ കോവളത്ത് ലഹരി വസ്തു നൽകി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് തിരു. അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. 2018 മാർച്ച് 14 നാണ് ആയുർവേദ ചികിത്സക്കെത്തിയ ലാത്വിൻ യുവതിയെ പോത്തൻകോട് നിന്നാണ് കാണാതായത്. 35 ദിവസങ്ങൾക്ക് ശേഷമാണ് ജീർണിച്ച മൃതദേഹം കോവളത്തിനടുത്തുള്ള പൊന്ത കാട്ടിൽ കണ്ടെത്തുന്നത്. പ്രതികൾ വിദേശ വനിതയെ ആളൊഴിഞ്ഞ പൊന്ത കാട്ടിൽ കൊണ്ടുവന്ന് കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് കേസ്.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
by Midhun HP News | Dec 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ പ്രത്യേകത. ഒപ്പം സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്. ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്.

ഭരണ പക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണ പക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുകയായിരുന്നു. സ്പീക്കർ സഭയിൽ ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനൽ. കോൺഗ്രസ് എംഎൽഎ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷം കെ കെ രമയെ നിർദ്ദേശിച്ചുവെന്നതും പ്രത്യേകതയാണ്.
by Midhun HP News | Dec 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ തലസ്ഥാനമടക്കമുള്ള 9 ജില്ലകളിൽ മഴ സാധ്യത ശക്തം. എട്ട് മണിയോടെയുടെ കാലാവസ്ഥ പ്രവചനത്തിൽ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

ഇതിനൊപ്പം മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഈ ആഴ്ച മൂന്ന് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
by Midhun HP News | Dec 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊടുമൺ യൂണിറ്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി അംഗവുമായ സന്ദീപിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സംഗീത്, ബ്ലോക്ക് കമ്മിറ്റി അംഗം അജിൻപ്രഭ, വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, ട്രഷറർ സുജിൻ തുടങ്ങിയവർ നേതൃത്വം നൽകി.

by Midhun HP News | Dec 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ്ജ് അധ്യക്ഷത വഹിച്ച പരിപാടി, കെപിസിസി അംഗം ജോൺ വിഘ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. നെൽസൺ ഐസക്, യേശുദാസൻ സ്റ്റീഫൻ, ഷെറിൻ ജോൺ, സേവ്യർ, ഔസേപ്പ് ആന്റണി, അൻവർഷാ, നൗഷാദ്, ഷാജി, ചന്ദ്രൻ,തമ്പി, ദിവ്യാ ഗണേഷ്, ഷീമാ ലെനിൻ, രാജമണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Recent Comments