by Midhun HP News | Dec 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കഠിനംകുളം ഗ്രാമപഞ്ചായത്തും പുതുക്കുറിച്ചി കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേള വി. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ‘വിമുക്തി ഗോള്‍ ചലഞ്ചില്‍’ എം. എല്‍. എ ലഹരിക്കെതിരെ ആദ്യ ഗോള്‍ അടിച്ചു. ജീവിതശൈലി രോഗ നിയന്ത്രണങ്ങളെ സംബന്ധിച്ച ബോധവല്‍ക്കരണം, പരിശോധന, പകര്‍ച്ചവ്യാധികളെ സംബന്ധിച്ച ക്ലാസുകള്‍, വിമുക്തി ക്ലാസുകള്‍, പൊതുജനാരോഗ്യ മേഖലയില്‍ കുടുംബശ്രീ, ഐ. സി. ഡി. എസ് പ്രവര്‍ത്തകര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രദര്‍ശനം, പോഷകാഹാരസ്റ്റാള്‍, പ്രതിരോധ കുത്തിവയ്പുകള്‍, കോവിഡ് വാക്‌സിനേഷന്‍, അഡോളസെന്റ് കൗണ്‍സിലിംഗ്,എന്നിവ ഉള്‍പ്പെടുത്തി അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വകുപ്പുകളുടെ മേല്‍നോട്ടത്തിലാണ്ആരോഗ്യമേള സംഘടിപ്പിച്ചത്. അതോടൊപ്പം വൈവിധ്യമാര്‍ന്ന ബോധവത്കരണ കലാപരിപാടികളും ഒരുക്കിയിരുന്നു. സെന്റ് വിന്‍സെന്റ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി, ആരോഗ്യ പ്രവര്‍ത്തകര്‍, തൃതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കാളികളായി.
by Midhun HP News | Dec 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം ജനറൽ മസൂർ സംഘം.ബി എം എസ് ചിറയിൻകീഴ് മേഖലയിൽ മുദാക്കൽ പഞ്ചായത്തിൽ കല്ലിൻമൂട് യൂണിറ്റ് ആരംഭിച്ചു. ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ. ജയകുമാർ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് (മേഖലാ പ്രഭാരി)ഡി. കുഞ്ഞുമോൻ, മേഖലാ പ്രസിഡന്റ് കൃഷ്ണൻകുട്ടി, മേഖലാ സെക്രട്ടറി രാജേഷ്, വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ, ശ്രീലാൽ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Dec 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ പദ്ധതിയിലേക്ക് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു.
ജൽജീവി മിഷനുമായി ബന്ധപ്പെട്ട് കുടിവെള്ള കണക്ഷന് അപേക്ഷിക്കാ നാല്പര്യമുള്ളവർ ഡിസംബർ 7ന് മുമ്പ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകണം,
അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷകാർഡ് എന്നിവയുടെ പകർപ്പും ഹാജരാക്കേണ്ടതാണെന്ന് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി അറിയിച്ചു.
by Midhun HP News | Dec 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയെ ഒറ്റ വിക്കറ്റിന് കീഴടക്കി ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം വിജയിച്ച് ബംഗ്ലാദേശ്. ഇന്ത്യ ഉയര്‍ത്തിയ താരതമ്യേന ദുര്‍ബലമായ ലക്ഷ്യം ബംഗ്ലാദേശ് 24 പന്തുകള്‍ ശേഷിക്കേ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിന് എല്ലാവരും പുറത്തായി. വിജയം തേടിയിറങ്ങിയ ബംഗ്ലദേശ് 46 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്താണ് ലക്ഷ്യം കണ്ടത്. ലക്ഷ്യത്തിലേക്ക് ബാറ്റ് വീശവേ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയിലായിരുന്നു.
ഇവിടെ നിന്ന് മെഹിദി ഹസന്‍ നടത്തിയ ധീരോചിത പോരാട്ടമാണ് ഇന്ത്യയില്‍ നിന്ന് ജയം തട്ടിയെടുത്തത്. താരം 39 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സും സഹിതം 38 റണ്‍സുമായി പുറത്താകാതെ നിന്നാണ് ടീമിനെ വിജയ തീരത്തെത്തിച്ചത്. അവസാനക്കാരനായി ക്രീസിലെത്തിയ മുസ്തഫിസുര്‍ റഹ്മാനും പിടിച്ചു നിന്നതോടെയാണ് ബംഗ്ലാദേശ് വിജയം തൊട്ടത്. താരം 11 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 10 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണറും ക്യാപ്റ്റനുമായ ലിറ്റന്‍ ദാസാണ് ടോപ് സ്‌കോറര്‍ താരം 41 റണ്‍സെടുത്തു. ഷാകിബ് അല്‍ ഹസന്‍ 29 റണ്‍സും കണ്ടെത്തി. അനമുല്‍ ഹഖ് (14), മുഷ്ഫിഖുര്‍ റഹിം (18), മഹ്മുദുല്ല (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്ന് ബാറ്റര്‍മാര്‍ സംപൂജ്യരായി മടങ്ങി.
ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. സ്‌കോര്‍ 128ല്‍ അഞ്ചാം വിക്കറ്റും നഷ്മായി. പിന്നീട് തുടരെ വിക്കറ്റുകള്‍ വീണ് അവര്‍ പ്രതിസന്ധിയിലായി. എട്ട് റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് അവര്‍ ബലി കഴിച്ചത്. എന്നാല്‍ മെഹിദി ഹസന്‍ ചങ്കുറപ്പോടെ പൊരുതിയതോടെ കളി ഇന്ത്യ കൈവിട്ടു. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് സെന്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ദീപക് ചഹര്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 70 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍ മാത്രമാണ് തിളങ്ങിയത്. മറ്റൊരു ഇന്ത്യന്‍ താരത്തിനും മുപ്പതിലേക്ക് സ്‌കോര്‍ എത്തിക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ആറാം ഓവറില്‍ ടീം സ്‌കോര്‍ 23ല്‍ നില്‍ക്കുമ്പോള്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായി. 7 റണ്‍സ് മാത്രം എടുത്ത ധവാനെ മെഹിദി ഹസനാണ് ബൗള്‍ഡാക്കിയത്. ഇന്ത്യന്‍ സ്‌കോര്‍ 50ലേക്ക് എത്തും മുന്‍പേ നായകന്‍ രോഹിത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായി. 27 റണ്‍സ് മാത്രം എടുത്താണ് രോഹിത് മടങ്ങിയത്. അതേ ഓവറില്‍ തന്നെ വിരാട് കോഹ്‌ലിയേയും ഷാകിബ് അല്‍ ഹസന്‍ മടക്കി. 9 റണ്‍സ് മാത്രമാണ് കോഹ്‌ലി സ്‌കോര്‍ ചെയ്തത്. പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുല്‍ മധ്യനിരയില്‍ പിടിച്ചു നിന്നെങ്കിലും പിന്തുണ നല്‍കാന്‍ മറ്റൊരു താരത്തിനുമായില്ല. ശാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് റണ്‍സിനും മുഹമ്മദ് സിറാജ് 9 റണ്‍സിനും മടങ്ങി. വാഷിങ്ടന്‍ സുന്ദര്‍ 19 റണ്‍സും ഷഹ്ബാസ് അഹ്മദും ദീപക് ചഹറും പൂജ്യത്തിന് പുറത്തായി.
by Midhun HP News | Dec 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്: ചിറയിൻകീഴ് വലിയകടയിൽ വെള്ളിമൂങ്ങയെ കണ്ടെത്തി. കെഎസ്ഇബി ലൈനിൽ കുടുങ്ങി കിടന്ന വെള്ളിമൂങ്ങയെ ലൈൻമാൻമാരായ രാജേഷ് കുമാർ, അനിൽ കുമാർ, ജീപ്പ് ഡ്രൈവർ ജോണി എന്നിവർ ചേർന്ന് രക്ഷപെട്ടുത്തി. ചിറകിന് പരുക്ക് ഉണ്ട്. തുടർന്ന് പാലോട് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ബിജുവിനെ വിവരമറിയിക്കുകയും വെള്ളിമൂങ്ങയെ കൈമാറുകയുമായിരുന്നു

by Midhun HP News | Dec 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഏപ്രിൽ 4 ന് ആറ്റിങ്ങൽ പോളിടെക്‌നിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ, ആറ്റിങ്ങൽ നിയോജകമണ്ഡലം സാമാജിക ഒ. എസ് അംബികയുടെ അധ്യക്ഷതയിൽ സംസ്ഥാനതല ഇൻഡസ്ടറി ഓൺ ക്യാമ്പസ് ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി ആറ്റിങ്ങൽ പോളിടെക്‌നിക്കിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇൻഡസ്ടറി ഓൺ ക്യാമ്പസ് വഴി പഠനത്തോടൊപ്പം സമ്പാദ്യം എന്ന പദ്ധതി പോളിടെക്‌നിക്ക് നടപ്പിൽ വരുത്തിയിരിക്കുന്നു.

കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്ന മാൻ ഓ ലാബ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്ന ഇന്നോടെക്ക്, ഇലക്ട്രിക്ക് വാഹനങ്ങൾ നിർമ്മിക്കുന്ന വി ഓ ലാബ് എന്നിവയായിരുന്നു ആദ്യ മൂന്ന് ഇൻഡസ്ടറി ഓൺ ക്യാമ്പസ്. ഇവയുടെ പ്രവർത്തനം കണ്ടു കോയമ്പത്തൂർ ആസ്ഥാനമാക്കിയിരിക്കുന്ന ആക്സിയൻ എന്ന ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കൾ ആറ്റിങ്ങൽ പോളിടെക്‌നിക്കിൽ അസ്സെംബ്ളിങ് നടത്താൻ ധാരണാപത്രം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പു വെച്ച് കഴിഞ്ഞു. അതിന്റെ പ്രവർത്തനം ഡിസംബർ ഒന്ന് മുതൽ ആരംഭിക്കുകയാണ്.
കോളേജിലെ എല്ലാ പെൺകുട്ടികളെയും ഒന്നിപ്പിച്ചു ഷീ – ബിസ്സ് എന്ന ഇൻഡസ്ടറി ഓൺ ക്യാമ്പസ് ഇവിടെ ആരംഭിച്ചിരിക്കുകയാണ്. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റിനു വേണ്ടി 40 led വീഡിയോ വാൾ നിർമ്മിച്ച് നൽകാൻ ആണ് കരാറിൽ ഏർപ്പെട്ടത്. അതിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. ജനുവരി അവസാനം മുതൽ എല്ലാ പെൺകുട്ടികൾക്കും ഈ പദ്ധതി വഴി സ്റ്റൈപെൻഡും, ഏപ്രിൽ അവസാനം മുതൽ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റൈപെൻഡും ആണ് ലക്ഷ്യമാക്കുന്നത് എന്ന് ലോകത്തിലെ ഏറ്റവും ചെറിയ കഥ എഴുതി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സാഹിത്യകാരനും പ്രിൻസിപ്പലുമായ ഷാജിൽ അന്ത്രു പറഞ്ഞു. അസാപിന്റെ അകമഴിഞ്ഞ സഹകരണം പോളിടെക്‌നിക്കിൽ ഇൻഡസ്ടറി ഓൺ ക്യാമ്പസ് പരിപോഷിപ്പിക്കുന്നതിന് ഏറെ സഹായമായിട്ടുണ്ട്.
പ്രശസ്ത കമ്പ്യൂട്ടർ നിർമാതാക്കളുമായും, മാലിന്യനിർമ്മാജ്ജനയൂണിറ്റ് നിർമ്മാതാക്കളുമായും, ഇൻഡസ്ടറി ഓൺ ക്യാമ്പസ് തുടങ്ങാൻ ചർച്ചകൾ ആറ്റിങ്ങൽ പോളിടെക്‌നിക്ക് നടത്തുകയാണ്. കൂടാതെ ലിംഗനീതി ബോധവത്കരണത്തിന്റെ ഭാഗമായി ആൺകുട്ടികളെ കൊണ്ട് “ഫോ-ഷീ” എന്ന പെൺകുട്ടികൾക്ക് ഉപകാരപ്രദമായ ഉല്പന്നങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്യാമ്പസ്സിലെ എല്ലാ പെൺകുട്ടികൾക്കും പഠനത്തോടൊപ്പം സമ്പാദ്യം എന്ന പദ്ധതിയിലൂടെ പരിചയസമ്പത്തും, സ്റ്റൈപെൻഡും ലഭിക്കുന്നത്.
Recent Comments