കായികമേളയ്ക്കിടെ സ്‌റ്റേഡിയത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണു; രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും പരിശീലകനും പരിക്ക്

കായികമേളയ്ക്കിടെ സ്‌റ്റേഡിയത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണു; രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും പരിശീലകനും പരിക്ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരിക്കേറ്റു. കുട്ടികള്‍ ഇരിക്കുന്ന ഗാലറിയിലേക്കാണ് മരച്ചില്ല വീണത്. കാണികള്‍ ഓടി മാറിയതുകൊണ്ട് വന്‍ അപകടം ഒഴിവായി. 

പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്ഥലത്തുനിന്ന് ആള്‍ക്കാരെ ഒഴിപ്പിച്ചു. മത്സരം തുടങ്ങാനിരിക്കെയാണ് മരച്ചില്ല ഒടിഞ്ഞു വീണത്. മത്സരങ്ങള്‍ തടസ്സപ്പെട്ടിട്ടില്ല. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സംഭവസ്ഥലം സന്ദര്‍ശിച്ചു.

കുടവൂർക്കോണം ​ഗവ. എച്ച്.എസിൽ ശാസ്ത്രരം​ഗം ഏകദിന ശില്പശാല സംഘടിപ്പിച്ചു

കുടവൂർക്കോണം ​ഗവ. എച്ച്.എസിൽ ശാസ്ത്രരം​ഗം ഏകദിന ശില്പശാല സംഘടിപ്പിച്ചു

കുടവൂർക്കോണം ​ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രരം​ഗം ഏകദിന ശില്പശാല ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയം​ഗവും കഴക്കൂട്ടം മേഖലാ ബാലവേദി കൺവീനറുമായ ഹരിഹരൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ ജോയിന്റ് സെക്രട്ടറിയും ആറ്റിങ്ങൽ മേഖലാ ബാലവേദി കൺവീനറുമായ ഷാൻ പങ്കെടുത്തു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക, ശാസ്ത്ര പരീക്ഷണങ്ങളിൽ താൽപ്പര്യമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം ഉള്ള ഗണിത ശാസ്ത്ര സെഷൻ ക്ലാസുകൾ നയിച്ചത് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ അദ്ധ്യാപകൻ രാഹുൽ .പി ആണ്. വേദഗണിതം, പാട്ട് രൂപേണയുള്ള ഗണിതപഠനം തുടങ്ങിയവയിലൂടെ കുട്ടികളിൽ ഗണിതം വളരെ രസകരമായി അവതരിപ്പിയ്ക്കാൻ രാഹുൽ. പിയ്ക്ക് കഴിഞ്ഞു.

ഓസ്‌ട്രേലിയയെ കടല്‍ കടത്തി മെസിപ്പട

ഓസ്‌ട്രേലിയയെ കടല്‍ കടത്തി മെസിപ്പട

ദോഹ: ലിയോണല്‍ മെസിയുടെ സുവര്‍ണകാലുകള്‍ തുടക്കമിട്ടു, ജൂലിയന്‍ ആല്‍വാരസ് അതിസുന്ദരമായി പൂര്‍ത്തിയാക്കി, ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വന്‍മതില്‍ പൊളിച്ച് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടിനെതിരെ ഒരു ഗോളിനാണ് സ്‌കലോണിയും സംഘവും വിജയഗാഥ തുടരുന്നത്. ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്.

സ്വാശ്രയ സംഘങ്ങള്‍ക്ക് ധനസഹായം; അപേക്ഷ ക്ഷണിച്ചു

സ്വാശ്രയ സംഘങ്ങള്‍ക്ക് ധനസഹായം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പത്തോ അതിലധികമോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായിട്ടുള്ള സ്വയം സഹായ സംഘങ്ങള്‍ക്കും, 80 ശതമാനമോ അതിനുമുകളിലോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ പ്രോജക്ടുകളാണ് പരിഗണിക്കുക. പരമാവധി 15 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള പ്രോജക്ടുകളാണ് പദ്ധതിക്കായ് പരിഗണിക്കുക. മുതല്‍ മുടക്കിന്റെ 25 ശതമാനം തുക സ്വാശ്രയ സംഘങ്ങള്‍ ബാങ്ക് ലോണ്‍ മുഖേന സ്വരൂപിക്കണം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 04936203824.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍

തിരുനനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍. മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് ബാവയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി.
നേരത്തെ, ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവയുമായുമായും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം അവസാനിപ്പിക്കാനായി ക്ലിമ്മിസ് ബാവയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ശനിയാഴ്ച അഞ്ചുണിയോടെയാണ് മുഖ്യമന്ത്രിയും ക്ലിമ്മിസ് ബാവയും തമ്മില്‍ ചര്‍ച്ച നടത്തിയത്. വിഴിഞ്ഞം തീര ചോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രദേശ വാസികളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് സൂചന. വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാനും സമരം അവസാനിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചെന്നാണ് സൂചന.

ഊര്‍ജ്ജസംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു

ഊര്‍ജ്ജസംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു

കേരളസര്‍ക്കാര്‍ എനര്‍ജി മാനേജ്മെന്‍റ് സെന്‍റ്റും തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും എസ്.പി.സി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഊര്‍ജ്ജസംരക്ഷണ ക്ലാസ് ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.