by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡിസംബര്‍ അഞ്ചു മുതല്‍ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന സമയം രണ്ടു മുതല്‍ ഏഴു വരെയുമായിരിക്കും. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയുമുള്ള ദിവസങ്ങളില്‍ റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കും. ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകളുടെ പ്രവര്‍ത്തനം.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതൽ 31 വരെയുമുള്ള ദിവസങ്ങളില്‍ രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.
by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കലയിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. വെന്നികോട് സ്വദേശികളായ അരുൺ(25), അഖിൽ (22) എന്നിവരാണ് വർക്കല പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന നമ്പർ പ്ലേറ്റ് വയ്ക്കാത്ത മോട്ടോർ ബൈക്കും പോലീസ് പിടിച്ചെടുത്തു.

വാഹനത്തിൽ നമ്പർ പ്ലേറ്റ് വയ്ക്കാത്തതിനെക്കുറിച്ച് പോലീസ് ചോദിച്ചപ്പോൾ പ്രതികൾ രണ്ടുപേരും പരസ്പരവിരുദ്ധമായുള്ള മറുപടികളുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയ പോലീസ് പ്രതികളുടെ ദേഹ പരിശോധന നടത്തിയപ്പോഴായിരുന്നു വാഹനമോടിച്ചയാളുടെ പോക്കറ്റിൽ നിന്നാണ് ലഹരിമരന്നുകൾ പിടിച്ചെടുത്തത്. ഇവരിൽ നിന്നും 2 സ്ട്രിപ്പുകളിലായി 15 നൈട്രോസ്പാം 10 മില്ലി ഗ്രാം ഗുളികകളാണ് പിടിച്ചെടുത്തത്.
കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവർ രണ്ടു പേരും സമാന കേസുകളിൽ മുൻപ് അറസ്റ്റിലായിട്ടിട്ടുണ്ട്.
by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലംകോട് എൻ എച്ച്നു സമീപം ഉള്ള മഹാനി ടൈൽസിനു സമീപത്തു വച്ചു ഇന്ന് വൈകുന്നേരം 4.45 നും 5 നും ഇടയിൽ വച്ചു ചുവന്ന നിറമുള്ളതും, ആധാർ, പാൻ കാർഡ്,ലൈസെൻസ്, ഐ ഡി കാർഡ്,എ ടി എം കാർഡ്, ക്യാഷ് എന്നിവ ഉൾപ്പെട്ട പേഴ്‌സ് നഷ്ടപ്പെട്ടു. അഭിഷേക് എച്ച് എന്നയാളിന്റെ പേഴ്‌സ് ആണ് നഷ്ടപെട്ടത്. ദയവായി കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ: 9567706007,7012882049
by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ (KR-578) ലോട്ടറിഫലം
3.12.2022 ശനി
ഒന്നാം സമ്മാനം – Rs.80,00,000/-
KG 473297 (PALAKKAD)
സമാശ്വാസ സമ്മാനം – Rs. 8,000/-
KA 473297 KB 473297
KC 473297 KD 473297
KE 473297 KF 473297
KH 473297 KJ 473297
KK 473297 KL 473297
KM 473297
രണ്ടാം സമ്മാനം – Rs :5,00,000/-
KG 144844 (KOLLAM)
മൂന്നാം സമ്മാനം – Rs :1,00,000/-
KA 774180
KB 226137
KC 653826
KD 570967
KE 694305
KF 739915
KG 975408
KH 801702
KJ 146926
KK 465706
KL 612524
KM 910326
നാലാം സമ്മാനം – Rs. 5,000/-
0393 0913 1640 2109 2360
2887 4310 5067 5440 5725
5788 5849 6870 7226 7423
8008 8421 9522
അഞ്ചാം സമ്മാനം – Rs. 2,000/-
0153 0219 1362 4188 5119
5861 6548 6598 7451 9548
ആറാം സമ്മാനം – Rs. 1,000/-
0232 2203 2526 3223 3442
4102 4344 5687 6111 6613
6947 6950 7387 8576
ഏഴാം സമ്മാനം – Rs. 500/-
0047 0167 0245 0335 0378
0759 0784 0815 1022 1092
1230 1261 1279 1920 2028
2463 2479 2564 2689 3162
3164 3203 3344 3406 3510
3566 3721 3864 4189 4314
4326 4333 4380 4601 4641
4779 4994 5122 5196 5200
5352 5464 5497 5501 5848
6024 6057 6396 6422 6485
6564 6604 6637 6725 6802
6988 7132 7235 7243 7403
7471 7660 7879 7933 7953
8069 8129 8137 8322 8451
8660 8692 8863 9042 9194
9359 9360 9431 9658 9846
എട്ടാം സമ്മാനം – Rs. 100/-
0002 0013 0026 0037 0109
0224 0426 0438 0458 0513
0522 0932 1200 1231 1318
1397 1575 1869 2018 2051
2053 2162 2195 2242 2634
2773 2783 2818 2881 3052
3088 3113 3137 3146 3170
3541 3628 3635 3643 3678
3788 3846 3851 3939 4029
4061 4126 4132 4141 4226
4341 4395 4461 4511 4546
4579 4588 4629 5020 5053
5072 5142 5162 5187 5202
5466 5529 5831 5934 6036
6042 6177 6423 6481 6486
6621 6716 6775 6794 6959
6965 7009 7081 7084 7113
7128 7231 7293 7519 8016
8105 8107 8108 8136 8232
8382 8410 8426 8504 8645
8756 8848 8862 8883 8917
8972 8985 9013 9209 9265
9307 9327 9394 9407 9412
9439 9468 9478 9582 9620
9885 9901 9930 9986

by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
എറണാകുളം: പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവ് പെൺകുട്ടിയുടെ കൈവെട്ടി. കൊച്ചി കലൂരിലാണ് സംഭവം. യുവതിയുടെ കൈയിലാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. അക്രമം നടക്കുന്നത് കണ്ട നാട്ടുകാർ ഓടിയടുത്തപ്പോഴേക്കും പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞിരുന്നു.

രണ്ട് പെൺകുട്ടികൾ നടന്നു പോകുന്നതിനിടെയാണ് പ്രതി ബൈക്കിലെത്തി ആക്രമിച്ചത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പെൺകുട്ടിക്ക് കയ്യിൽ വെട്ടേറ്റത്. മുൻ കാമുകനുമായുണ്ടായ വാക്കുതർക്കമാണ് അക്രമത്തിനു കാരണമെന്നാണ് വിലയിരുത്തൽ. പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പോലീസ് ഇപ്പോൾ.
by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ‘ഏഴു നിറങ്ങള്‍’ ആണ് കൊച്ചു പ്രേമന്‍റെ ആദ്യ സിനിമ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചു പ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെ.എസ്.പ്രേംകുമാർ എന്നതാണ് ശരിയായ പേര്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. സ്കൂൾ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും തുടർന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു.
ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമൻ്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ. നാടക സമിതിയിൽ സജീവമായ കാലത്ത് അദ്ദേഹത്തിൻ്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊച്ചുപ്രേമൻ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. കൊച്ചു പ്രേമൻ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട പ്രശസ്ത സംവിധായകൻ ജെ.സി.കുറ്റിക്കാടാണ് നാടകത്തിൽ നിന്ന് സിനിമയിലേക്ക് അവസരം നൽകിയത്.
1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. ഇതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചുപ്രേമൻ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.
സിനിമ നടൻ എന്ന ലേബൽ തന്ന ചിത്രമാണ് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നാണ് കൊച്ചുപ്രേമൻ്റെ അഭിപ്രായം. കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ൽ റിലീസായ ലീല എന്ന ചിത്രത്തിൽ കൊച്ചുപ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമർശനങ്ങൾക്കിടയാക്കി. പക്ഷേ ആ വിമർശനങ്ങളെ കൊച്ചുപ്രേമൻ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായിട്ടാണ്. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. ഒരു മകനാണ് അവർക്കുള്ളത്. പേര് ഹരികൃഷ്ണൻ.
Recent Comments