by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കൊച്ചിയിൽ പട്ടാപ്പകൽ കാൽനട യാത്രക്കാരിക്ക് നടുറോഡിൽ വെച്ച് വെട്ടേറ്റു. അക്രമി ബൈക്കിൽ രക്ഷപ്പെട്ടു. ഇന്ന് പതിനൊന്ന് മണിയോട് കലൂർ ആസാദ് റോഡിൽ വെച്ചാണ് സംഭവം. ബംഗാൾ സ്വദേശി സന്ധ്യക്കാണ് വെട്ടേറ്റത്. ഇവരുടെ മുൻ കാമുകൻ ഫറുഖാണ് വെട്ടിയതെന്നാണ് വിവരം. രണ്ട് പെൺകുട്ടികൾ നടന്ന് പോകുമ്പോൾ ബൈക്കിലെത്തിയ ഒരാൾ വെട്ടുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷി വിശദീകരിച്ചത്. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: കുതിച്ചുയർന്ന് മുല്ലപ്പൂ വില. മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ടിന്റെ ഉയർന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വിൽപന നടന്നത്. ആവശ്യം കൂടിയതും ഉൽപാദനം കുറഞ്ഞതുമാണ് വിലയുടെ റെക്കോർഡ് കുതിപ്പിന് കാരണം.
കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. മധുര മാട്ടുതാവണി പൂവിപണിയിൽ 4 ടൺ വന്നിരുന്നതിനു പകരം ഒരു ടൺ മാത്രമാണെത്തിയത്. മറ്റു പൂക്കളുടെ വിലയിലും വർദ്ധനവുണ്ട്. ജമന്തി കിലോയ്ക്ക് 150 രൂപയായും (പഴയ വില 50 രൂപ) പിച്ചി 800 രൂപയായും (പഴയ വില 300 രൂപ) ഉയർന്നു. ശബരിമല മണ്ഡലകാല ആഘോഷങ്ങളും തമിഴ്നാട്ടിലെ കാർത്തിക ഉത്സവം ആരംഭിച്ചതും പൂവിന്റെ ആവശ്യകത കൂട്ടി. തെക്കൻ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉൽപാദനത്തിൽ കുറവുണ്ടായതും വിലവർദ്ധനയിലേക്ക് നയിച്ചു.
by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൊടുപുഴ: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം. കുമളിയ് ക്ക് സമീപം മുരുക്കടിയിലാണ് അപകടം. അട്ടപ്പള്ളം ലക്ഷം വീട് കോളനിക്കാരായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഇരുമ്പിന്റെ ഏണി വൈദ്യുതി ലൈനിൽ തട്ടിയാണ് ഇരുവർക്കും ഷോക്കേറ്റത്.

by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
എസ്എഫ്ഐക്ക് വൻ വിജയം. സംസ്ഥാനത്തെ പോളിടെക്നിക്കുകളിലേക്ക് നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ മുഴുവൻ സീറ്റിലും വൻവിജയം നേടി. ചെയർമാൻ:അതുൽ എ. എസ്
വൈസ് ചെയർമാൻ: ഗൗതം. ജി. നായർ, വൈസ് ചെയർപേഴ്സൺ: അഞ്ജന.എ ജനറൽ സെക്രട്ടറി ദിൽ പ്രസാദ്, ആർട്സ് ക്ലബ്ബ് സെക്രട്ടറി: നിതിൻ. ബി മാഗസിൻ എഡിറ്റർ: സംഗീത് എസ്. ബി കൗൺസിലർ: ആരോമൽ. എസ്. ആർ എന്നിവരാണ് വിജയിച്ചത്.

തുടർച്ചയായി ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയെ വിജയിപ്പിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിജയ് വിമലും സെക്രട്ടറി ആനന്ദും നന്ദി രേഖപ്പെടുത്തി.
by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കർഷക സംഘം മുദാക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുദാക്കൽ പഞ്ചായത്താഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രദേശത്ത് വർധിച്ച് വരുന്ന വന്യജീവി ശല്യം നിമിത്തം കൃഷി ചെയ്യാനാകാതെ കർഷകർ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കർഷസംഘം മുദാക്കൽ, ഇടയ്ക്കോട് വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ മാർച്ചും പഞ്ചായത്താഫീസിന് മുന്നിൽ നടന്ന ധർണ്ണയും കർഷസംഘം സംസ്ഥാന കമ്മിറ്റി അംഗം പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മുദാക്കൽ വില്ലേജ് പ്രസിഡന്റ് പൊയ്കമുക്ക് ഹരി അധ്യക്ഷനായി. കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് എസ്. ലെനിൻ, കർഷക സംഘം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സി ദേവരാജൻ, പ്രസിഡന്റ് അഫ്സൽ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം എസ്. സിന്ധു, ഏരിയ എക്സിക്യൂട്ടീവ് അംഗം ടി. ശ്രീനിവാസൻ, മുദാക്കൽ വില്ലേജ് സെക്രട്ടറി ജെ. വിക്രമ കുറുപ്പ്, ഇടയ്ക്കോട് വില്ലേജ് സെക്രട്ടറി ഭുവനചന്ദ്രൻ, ഇടയ്ക്കോട് വില്ലേജ് പ്രസിഡന്റ് ഗോപിനാഥൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു.
by Midhun HP News | Dec 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ആര്‍ടിഒമാർ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.

Recent Comments