by Midhun HP News | Nov 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: ആര്യങ്കാവില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
തമിഴ്‌നാട്ടില്‍ നിന്ന് സിമന്റുമായി വന്ന ലോറി മറ്റൊരു ലോറിയില്‍ ഇടിച്ചതിന് ശേഷം കാറില്‍ ഇടിക്കുകയായിരുന്നു.
by Midhun HP News | Nov 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍, സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.
ബാംഗ്ലൂര്‍ക്ക് വിമാനടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ക്ക് ശാസ്ത്രീയ-സാഹചര്യ തെളിവുകളോ സാക്ഷികളോ ഇല്ലെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബംഗ്ലൂരുവില്‍ അടൂര്‍ പ്രകാശ് ഹോട്ടല്‍ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തനംതിട്ട പ്രമായം സ്റ്റേഡിയത്തിൽ വെച്ച് പീഡിപ്പിച്ചു എന്ന ആരോപണത്തിനും തെളിവില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്. സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എംപിക്കും സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
by Midhun HP News | Nov 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ജില്ല കലോത്സവം യു പി വിഭാഗം കന്നട പദ്യംചൊല്ലലിൽ ഒന്നാംസ്ഥാനം നേടി കൃഷ്ണവേണി. ബി. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

by Midhun HP News | Nov 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ ജാമിയ നഗറില്‍ യോഗം നടത്തുകയും ഇതു തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റെന്ന് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു. അനുമതിയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍, ആസിഫ് മുഹമ്മദ് അക്രമാസക്തനാകുകയും എസ്ഐയോട് മോശമായി പെരുമാറുകയുമായിരുന്നെന്ന് ഡിസിപി പറഞ്ഞു. അടുത്തമാസം ഡല്‍ഹി കോര്‍പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന്‍ ഷഹീന്‍ബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. എന്നാല്‍ ഇതിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇടപെട്ടത്.
ആസിഫ് മുഹമ്മദിനൊപ്പം രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ആംആദ്മി പ്രവര്‍ത്തകരുടെ ശ്രമം തടയാനെത്തിയപ്പോള്‍ പൊലീസ് ഇടപെട്ടെന്നാണ് ആസിഫിന്റെ പ്രതികരണം.ഡല്‍ഹി കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ നാലിനാണ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.

by Midhun HP News | Nov 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
2022-23 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കും അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും പുതിയ കോളേജ് ഒപ്ഷന്‍ സമര്‍പ്പണവും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ 26 മുതല്‍ നവംബര്‍ 29ന് ഉച്ചക്ക് 12 മണി വരെ സമര്‍പ്പിക്കാവുന്നതാണ്. എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ സ്പെഷ്യല്‍ അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള എന്‍.ഒ.സി രജിസ്ട്രേഷന്‍ സമയത്ത് നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. എല്ലാ വിഭാഗക്കാര്‍ക്കും ഈ അലോട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2560363, 2560364.
by Midhun HP News | Nov 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്ന ഓരോ യാത്രക്കാരനേയും ബസില്‍ നിന്നിറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്ന സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സിന് അർഹനാണ്.
കെ.എസ്.ആര്‍.ടി.സിയും ന്യൂ ഇന്ത്യ അഷുറന്‍സും സംയുക്തമായാണ് സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ക്കും യാത്രയ്ക്കിടെ നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്കും എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇന്‍ഷുറന്‍സ് പോളിസികളുള്ളത്.
▪️ടിക്കറ്റ് ബുക്ക് ചെയ്യുന്നയാള്‍ക്ക് യാത്രക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാല്‍.
ചികിത്സ ചെലവായി പരമാവധി മൂന്ന് ലക്ഷവും മരണം സംഭവിച്ചാല്‍ പത്ത് ലക്ഷവും ഇന്‍ഷുറന്‍സ് പ്രകാരം ലഭിക്കും.
▪️നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അപകടം സംഭവിച്ചാല്‍.
രണ്ട് ലക്ഷം ചികിത്സ ചെലവും മരണം സംഭവിച്ചാല്‍ അഞ്ച് ലക്ഷവും ലഭിക്കും.
കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റ് എടുക്കുന്ന ഓരോ യാത്രക്കാരനും അവരുടെ സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെയുള്ള സമയം ഈ പോളിസിയുടെ സുരക്ഷ ഉണ്ടായിരിക്കും.
▪️അപകടം സംഭവിച്ചാല്‍.
ഏറ്റവും അടുത്തുള്ള കെ.എസ്.ആര്‍.ടി.സി. ഓഫീസുമായി ബന്ധപ്പെട്ട് യാത്ര ചെയ്ത ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന രേഖകളും ബില്ലുകളും, സഹിതം ക്ലെയിമിന് അപേക്ഷിക്കാം.
2014ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ആക്ട് പദ്ധതി പ്രകാരം യാത്രക്കാർക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പ്രകാരമാണ് തുക നൽകുന്നത്. ഇതിനായി യാത്രക്കാരിൽനിന്ന് ടിക്കറ്റ് ചാർജിനൊപ്പം ഒരു രൂപമുതൽ സെസ് സമാഹരിച്ചും മറ്റുമായി ഏതാണ്ട് രണ്ട് കോടിയിലധികം രൂപ പ്രതിവർഷം പ്രീമിയം നൽകിയാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
Recent Comments