by Midhun HP News | Nov 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിഴുവിലം ഗ്രാമ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അധിക തസ്തിക അനുവദിക്കണമെന്നും വൈകുന്നേരം 6 മണിവരെ ആശുപത്രി പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്കി. സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടും എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടും ഉൾപ്പടെ 65 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന കെട്ടിടം പൂർത്തിയായി വരുകയാണ്.

20 വാർഡുകളിലായി 35000 ലധികം ജന സംഖ്യയുള്ള കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് നിലവിലുള്ള മൂന്നു സബ് സെന്ററുകളുടെയും പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിനും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് അടിയന്തിരമായി പ്രവൃത്തികൾ പൂർത്തീകരിക്കാൻ കരാറുകാരനോട് നിർദ്ദേശിക്കാനും പൂർത്തിയാക്കാത്ത പക്ഷം കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. കൂടാതെ 08 കുറക്കട വാർഡിൽ ഏറ്റെടുത്തിട്ടുള്ള കൊച്ചാലും മൂട് – മുരിയക്കോട് റോഡ് (20 ലക്ഷം രൂപ), കൊച്ചാലും മൂട് അംബേദ്ക്കർ ഗ്രാമം റോഡ് (10ലക്ഷം രൂപ), കുറക്കട അങ്കണവാടി സൗകര്യമൊരുക്കൽ (4 ലക്ഷം) എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. കുറക്കട അപ്പൂപ്പൻ നടകുളം വൃത്തിയാക്കുന്നതിലേയ്ക്ക് പഞ്ചായത്ത് അനുവദിച്ച ഒരു ലക്ഷം രൂപയുടെ പ്രവൃത്തികൾ ആരംഭിക്കാനും ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വിനിയോഗിച്ചു പൂർത്തിയാക്കിയ പുകയിലത്തോപ്പ് 18 ആം മൈൽ റോഡിന്റെ ഉദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.
by Midhun HP News | Nov 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം അറബിക് കലോത്സവത്തിൽ ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി കീഴാറ്റിങ്ങൽ വൈ എല്‍ എം യു പി എസ് തിരഞ്ഞെടുത്തു. ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിൽ 11 ഒന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് വൈ എല്‍ എം യു പി എസ് ജില്ലയിൽ മത്സരത്തിൽ എത്തി മികച്ച പ്രകടനം കാഴ്ചവെച്ചു ജില്ലാമത്സരത്തിൽ ഒന്നാമതെത്തിയത്.
by Midhun HP News | Nov 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ സെപ്റ്റംബറിൽ നടന്ന ബോട്ട് അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 40 പേരെ ജില്ലാ ഭരണകൂടം അനുമോദിച്ചു. ഇവർക്കുള്ള പ്രശസ്തി പത്രം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് വിതരണം ചെയ്തു. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, എൻഡിആർഎഫ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് സേവനാ രേഖയ്ക്കും പ്രശസ്തി പത്രത്തിനും അർഹരായത്.
സെപ്റ്റംബർ അഞ്ച് മുതൽ ഒമ്പതുവരെ രാവും പകലും തുടർച്ചയായി നടന്ന രക്ഷാപ്രവർത്തനത്തിൽ 18 പേരുടെ ജീവനാണ് രക്ഷിച്ചത്.

by Midhun HP News | Nov 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം: പുതുശ്ശേരി മുക്കിൽ കേന്ദ്ര ഗവൺമെൻറ് നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഏരിയ പ്രസിഡൻറ് നസീം, സംഘടനയുടെ പ്രവർത്തകൻ അബ്ദുൽ സലീം എന്നിവർ ആണ് അറസ്റ്റിലായത്. ഇതിൽ പങ്കെടുത്ത 9 പേരുടെ പേരും വിലാസവും അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുള്ളതും മറ്റ് അഞ്ചുപേരെ പല ദിവസങ്ങളായി അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നതുമാണ്. ഇതിലേക്ക് ഇനിയും അറസ്റ്റ് ചെയ്യാൻ ഉണ്ടായിരുന്ന പനവിള നാസി, നസീർ പാവല്ല എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. തിരുവനന്തപുരം റൂറൽ എസ് പി ശില്പ ദേവയ്യയുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി നിയാസ്. പി, എസ് ഐ ഗോപകുമാർ, പോലീസ് ഉദ്യോഗസ്ഥരായ കണ്ണപ്പൻപിള്ള, വിനോദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

by Midhun HP News | Nov 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കലയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശിവഗിരി തുരപ്പിൻ മുഖത്ത് താമസക്കാരനായ കുട്ടൻ എന്ന് വിളിക്കുന്ന മനോജിനെയാണ് ആക്രമികൾ കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. ഇന്നലെ രാത്രി ഏഴരയോടെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരികയായിരുന്ന മനോജിനെ കനാൽ റോഡിൽ വച്ച് സഞ്ചരിച്ചിരുന്ന ആട്ടോറിക്ഷ തടഞ്ഞുനിർത്തിയ ശേഷമാണ് മാരകമായി പരിക്കേൽപ്പിച്ചത്. സ്ഥലവാസിയും കുപ്രസിദ്ധ ഗുണ്ടയുമായ സിബിയും കൂട്ടാളി രാമന്തളി സ്വദേശിയായ അനീഷ് എന്നയാളുമാണ് മനോജിന് നേരെ അക്രമം അഴിച്ചുവിട്ടത്.

കയ്യിൽ കരുതിയിരുന്ന ഇടിക്കട്ട ഉപയോഗിച്ച് തലക്കും മുഖത്തിനും മൂക്കിനു മുകളിലും
മാരകമായി ഇടിച്ച് മുറിവുകൾ ഉണ്ടാക്കി കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമം.
സംഭവം നടന്ന് മണിക്കൂറുകൾക്കകം ആസൂത്രിതമായ നീക്കത്തിലൂടെ വർക്കല പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയായ സിബിയ്ക്കെതിരെ കാപ്പാ നിയമം പ്രയോഗിക്കുവാൻ പോലീസ് ശുപാർശ ചെയ്യുമെന്ന് വർക്കല എസ് എച്ച് ഒ സനോജ് അറിയിച്ചു. പ്രമാദമായ ശ്രീകാര്യം രാജേഷ് വധക്കേസിൽ മുഖ്യ ആസൂത്രികനും കൊലയിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്ത ആളാണ് ഇപ്പോൾ പിടിയിലായ സിബി. ഇക്കഴിഞ്ഞ ജൂലൈ മാസം ഏഴാം തീയതി രാത്രി വർക്കലയിലെ പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും മുഖ്യപ്രതിയാണ് ഇയാൾ.
by Midhun HP News | Nov 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
റവന്യൂ ജില്ലാ കലോത്സവം യു പി കഥാപ്രസംഗം വേദിയിൽ താരമായി കിളിമാനൂരിൽ നിന്നും നവമി ആർ നായർ. പേരൂർ എം എം യു പി സ്കൂൾ വിദ്യാർത്ഥിയാണ് നവമി ആർ നായർ. കിളിമാനൂർ ഉപജില്ലാ കലോസവത്തിൽ യു പി വിഭാഗം കഥാപ്രസംഗത്തിൽ മൂന്നാം സ്ഥാനത്തു നിന്നും അപ്പീലിലൂടെ ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു മികച്ച വിജയം നേടി പേരൂർ എം എം യു പി സ്കൂൾ വിദ്യാർത്ഥികൾ. കോട്ടൺ ഹിൽ സ്കൂളിൽ നടന്ന കഥാ പ്രസംഗ മത്സരത്തിൽ എ ഗ്രേഡ് നാലാം സ്ഥാനം നേടി.
Recent Comments