ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി ശ്രുതി

ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി ശ്രുതി

ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജിയിൽ സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി എസ്.ശ്രുതി. ഇളമ്പയിൽ പവിത്രം വീട്ടിൽ ശശിധരന്റെയും, സംഗീതയുടെയും മകളാണ് എസ്.ശ്രുതി.

മംഗലൂരു സ്‌ഫോടനം: കര്‍ണാടകയില്‍ 18 സ്ഥലങ്ങളില്‍ റെയ്ഡ്

മംഗലൂരു സ്‌ഫോടനം: കര്‍ണാടകയില്‍ 18 സ്ഥലങ്ങളില്‍ റെയ്ഡ്

മംഗലൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 സ്ഥലങ്ങളില്‍ എന്‍ഐഎയുടേയും പൊലീസിന്റേയും റെയ്ഡ്. മൈസൂരുവിലും മംഗളൂരുവിലുമാണ് റെയ്ഡ് നടക്കുന്നത്. കേസിലെ മുഖ്യ സൂത്രധാരന്‍ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന. കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗലൂരുവിലെത്തി. ഇവര്‍ ഇന്ന് സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം ഷാരിഖിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ ഷരീഖ് ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

സ്‌ഫോടനത്തിന് മുന്നോടിയായി ഷാരിഖും സംഘവും ശിവമോഗയില്‍ റിഹേഴ്‌സല്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ശിവമോഗയിലെ തുംഗ നദിക്കരയില്‍ വെച്ചാണ് ഇവര്‍ പരിശീലന സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ ഓണ്‍ലൈന്‍ ആയാണ് ഇവര്‍ വാങ്ങിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: ചിറ്റൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരന്‍ (48)ആണ് മരിച്ചത്. പാടത്ത് ചെളി കാരണം കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പറ്റിയിരുന്നില്ല. ഇതില്‍ മുരളീധരന്‍ ഏറെ അസ്വസ്ഥനായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. പത്ത് ഏക്കര്‍ പാടം പാട്ടത്തിന് എടുത്താണ് മുരളീധരന്‍ കൃഷി ചെയ്തത്. 15 ദിവസം മുന്‍പ് ഇവ വിളവെടുക്കാന്‍ പ്രായമായിരുന്നു. എന്നാല്‍ പ്രദേശം ചെളി നിറഞ്ഞ ഇടമായതിനാല്‍ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാന്‍ കഴിയുമായിരുന്നില്ല.

ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രം തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചെങ്കിലും ഇത് തിരികെ കൊണ്ടുപോയി. ബാങ്കില്‍ നിന്ന് വായ്പയെടുത്തും സ്വര്‍ണം പണയം വെച്ചുമാണ് മുരളീധരന്‍ കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു.

കഴക്കൂട്ടം സൈനിക സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു

കഴക്കൂട്ടം സൈനിക സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു

കഴക്കൂട്ടം സൈനിക സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ആറാം ക്ലാസ്സിലേയ്ക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ഒമ്പതാം ക്ലാസ്സിലേയ്ക്ക് ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. ആറാം ക്ലാസിൽ പ്രതീക്ഷിയ്ക്കുന്ന ഒഴിവുകൾ 80 ആൺകുട്ടികളും 10 പെൺകുട്ടികളും, ഒൻപതാം ക്ലാസിൽ 17 ഒഴിവുകളുമാണ്. ആറാം ക്ലാസിലെ പ്രായപരിധി 31.03.2023-ൽ 10 വയസ്സിനും 12 വയസ്സിനുമിടയിലും ഒമ്പതാം ക്ലാസിലേക്ക് 13 നും 15 നും ഇടയിലുമാണ്. ഒൻപതാം ക്ലാസിലേയ്ക്കുള്ള ഉദ്യോഗാർത്ഥികൾ അംഗീകൃത സ്കൂളിൽ നിന്ന് എട്ടാം ക്ലാസ് പാസായിരിക്കണം. പെൺകുട്ടികൾക്കുള്ള പ്രവേശനം ആറാം ക്ലാസിലേക്ക് മാത്രമാണ്. അംഗീകൃത പുതിയ സൈനിക സ്കൂളുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള യോഗ്യത ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിശദമാക്കിയിട്ടുണ്ട്.

ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷ (AISSEE) – 2023 2023 ജനുവരി 08-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 30 നവംബർ 2022 ആണ് (വൈകിട്ട് 5 മണി വരെ). പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് AISSEE 2023-ന്റെ വിശദമായ വിവര ബുള്ളറ്റിൻ വായിക്കുകയും
https://aissee.nta.nic.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി മാത്രം അപേക്ഷിക്കുകയും ചെയ്യാം. പരീക്ഷയുടെ സ്കീം/കാലയളവ്/സിലബസ്, സൈനിക് സ്‌കൂളുകൾ/പുതിയ സൈനിക് സ്‌കൂളുകൾ എന്നിവയുടെ ലിസ്റ്റ്, സീറ്റുകളുടെ സംവരണം, പരീക്ഷാ നഗരങ്ങൾ, വിജയിക്കുന്നതിനുള്ള ആവശ്യകതകൾ, പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ തുടങ്ങിയവ
www.nta.ac.in എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭ്യമാണ്. പരീക്ഷാ ഫീസ് പേയ്‌മെന്റ് ഗേറ്റ്‌വേ വഴിയോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴിയോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ ഓൺലൈനായി അടയ്‌ക്കേണ്ടതുണ്ട്. പരീക്ഷാ ഫീസ് ജനറൽ/ഒബിസി(എൻസിഎൽ)/ഡിഫൻസ്/മുൻ സൈനികർക്ക് 650 രൂപയും എസ്സി/എസ്ടി വിഭാഗക്കാർക്ക് 500 രൂപയുമാണ്.

പ്രവേശന പരീക്ഷ, അഭിമുഖം, ഉദ്യോഗാർത്ഥികളുടെ മെഡിക്കൽ ഫിറ്റ്‌നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം. പ്രവേശനവുമായി ബന്ധപ്പെട്ട കോച്ചിംഗ്/പരിശീലനത്തിനായി സ്‌കൂൾ ഏതെങ്കിലും വ്യക്തിയെയോ/സംഘടനയെയോ/സ്ഥാപനത്തെയോ നിയോഗിച്ചിട്ടില്ല.

ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

സി വൈ സി ലൈബ്രറി & റീഡിങ് റൂം ചിറയിൻകീഴ് പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിയനുമായി ചേർന്ന് സ്കൂൾ ഹാളിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. സെമിനാർ സ്കൂൾ പ്രിൻസിപ്പൽ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി. ജി സുമേഷ് അധ്യക്ഷനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഗീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആറ്റിങ്ങൽ സിവിൽ എക്സൈസ് ഓഫീസർ രാധാകൃഷ്ണൻ സെമിനാർ നയിച്ചു.

പാലിനും മദ്യത്തിനും വില കൂടും; അന്തിമ തീരുമാനം ഇന്ന് മന്ത്രിസഭാ യോഗത്തില്‍

പാലിനും മദ്യത്തിനും വില കൂടും; അന്തിമ തീരുമാനം ഇന്ന് മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് മന്ത്രിസഭാ യോ​ഗത്തിൽ. പാൽ വില ലീറ്ററിന് 6 രൂപ കൂട്ടിയേക്കും. എട്ടു രൂപയുടെ വർധനയാണ് മിൽമ ആവശ്യപ്പെട്ടതെങ്കിലും ആറു രൂപയുടെ വർധനയാകും ഉണ്ടാവുക. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താൻ ആണ് മദ്യവില കൂട്ടുന്നത് പരി​ഗണിക്കുന്നത്.

വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമയുടെ പ്രഖ്യാപനം. കർഷകരിൽ നിന്ന് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ് മിൽമ പാൽ സംഭരിക്കുന്നത്. ഈ പാൽ മിൽമ വിൽക്കുന്നത് ലീറ്ററിന് 50 രൂപയ്ക്കാണ്. സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപ. പാൽ വില ഉയർത്തുന്നതിന്റെ നേട്ടം തങ്ങൾക്ക് ലഭിയ്ക്കുമോ എന്ന ചോദ്യമാണ് ക്ഷീര കർഷകരിൽ നിന്ന് ഉയരുന്നത്.