by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവത്തിൽ യു. പി വിഭാഗം അറബി ഗാനം ഒന്നാം സ്ഥാനം നേടി കീഴാറ്റിങ്ങൽ വൈ. എൽ എം യു പി എസിലെ മുഹമ്മദ് ആദിൽ. ആറ്റിങ്ങൽ ഉപജില്ലയിൽ നിന്നും അപ്പീലിലൂടെ എത്തിയാണ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലയുടെ താരമായി മാറിയത്. പെരുംകുളം എ. എം എൽ പി എസിലെ അധ്യാപകനായ അക്ബർഷായുടെ മകൻ ആണ് ആദിൽ.

by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ പാലസ് റോഡിൽ അമ്മൻ കോവിലിന് സമീപമുള്ള ടീച്ചേഴ്സ് ഹാളിൽ നവമാധ്യമ ശില്പശാല നടന്നു. ആറ്റിങ്ങൽ മേഖലയിലെ കേരള യുക്തിവാദി സംഘം അംഗങ്ങൾ തിരു ജില്ലയിലെ മറ്റ് താലൂക്കുകളിലെ താല്പര്യമുള്ള പ്രധാന പ്രവർത്തകരും പങ്കെടുത്തു. അംഗങ്ങളുടെ നിർദ്ദേശപ്രകാരം അവരുടെ കുടുംബാംഗങ്ങളും സ്ത്രീകളും കുട്ടികളും ശില്പശാലയിൽ പങ്കെടുത്തു. ഇ-മെയിൽ, യുട്യൂബ്, അക്കൗണ്ട് സൃഷ്ടിക്കൽ, വീഡിയോ മേക്കിംഗ് എഡിറ്റിംഗ്, ടെക്സ്റ്റ് ചേർക്കൽ തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളിൽ പരിശീലനം നൽകി. കഴിവുള്ള ഓരോരുത്തരേയും യു ടൂബർ ആയിത്തീരാൻ സഹായിക്കും വിധമുള്ളതായിരുന്നു ട്രയിനിംഗ്.

കൈനകരി വിക്രമന്റെ അധ്യക്ഷതയിൽ സംസ്ഥാനകമ്മിറ്റി അംഗം വർക്കല സുരേഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. ആദിൽ മേഖലാ സെക്രട്ടറി വി. മുരളീധരൻ സ്വാഗതം ആശംസിച്ചു. സംവിധായകൻ അരുൺ അയ്യപ്പൻ ആശംസാപ്രസംഗം നടത്തി. തുടർന്ന് വിജു മോഹനും അംഗങ്ങളും ക്ലാസ്സുകൾ നയിച്ചു. നാലുഗ്രൂപ്പുകളായി തിരിഞ്ഞ് അംഗങ്ങൾ (പ്രായോഗിക പരിശീലനവും നേടി. കെ.വൈ.എസ് ജില്ലാ സെക്രട്ടറി എ.എൻ. രാജൻ ക്യാമ്പിന് നേത്യത്വം നൽകി.

by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അമ്പലത്തറ: മണക്കാട്-കല്ലാട്ടുമുക്ക് റോഡില്‍ യാത്രക്കാര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. വാഹനങ്ങള്‍ തിരിച്ചുവിട്ട് രണ്ട് പോയന്റുകളില്‍ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് വാര്‍ഡന്‍മാരുടെ സേവനം ഉപയോഗിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതോടെ ദുരിതം പേറി റോഡ് കടക്കേണ്ട അവസ്ഥയിലാണ് നാട്ടുകാരും യാത്രക്കാരും. ഓടനിര്‍മാണത്തിനെ തുടര്‍ന്ന് റോഡിലുണ്ടായ ഗതാഗതക്കുരുക്ക് യാത്രക്കാരെയും കുട്ടികളെയും വലക്കുകയാണ്.

ഓടകൂടി ബന്ധിപ്പിക്കുന്നതോടെ കനാലിന്റെ കരകളില്‍ താമസിക്കുന്നവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകും. പാര്‍വതീപുത്തനാറില്‍ എത്തേണ്ട കനാല്‍ പലയിടത്തും കൈയേറിയതിനാല്‍ കനാലിലെ ഒഴുക്ക് നിലച്ചനിലയിലാണ്. കനാലിന്റെ ഒഴുക്ക് സുഗമമാക്കിയാല്‍ മാത്രമേ പുതിയ ഓടയിലൂടെ കനാലില്‍ എത്തുന്ന വെള്ളം ഒഴുകി പുത്തനാറില്‍ എത്തൂ. കനാല്‍ കൈയേറ്റം ഒഴിപ്പിക്കാതെയും ഒഴുക്ക് സുഗമമാക്കാതെയും നടത്തുന്ന ഓടനിര്‍മാണം കോടികള്‍ തുലയ്ക്കുമെന്നല്ലാതെ ഗുണമുണ്ടാകില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്ക് നേരെ ആക്രമണം. ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ ആണ് രോഗിയുടെ ബന്ധു ആക്രമിച്ചത്. രോഗി മരിച്ചുവെന്ന് അറിയിച്ചതോടെ ബന്ധു, ഡോക്ടറെ തള്ളിയിട്ട ശേഷം വയറ്റില്‍ ചവിട്ടുകയായിരുന്നു. വയറില്‍ ചവിട്ടേറ്റ വനിത ഡോക്ടര്‍ ചികില്‍സയിലാണ് ബ്രെയിന്‍ ട്യൂമറമായി സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ ചികില്‍സ തേടിയ രോഗിയുടെ ഭര്‍ത്താവാണ് വനിത ഡോക്ടറെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പുലര്‍ച്ചയോടെ രോഗി മരിച്ചു.

ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പിജി ഡോക്ടര്‍ രോഗിയുടെ ഭര്‍ത്താവായ കൊല്ലം, വെളിച്ചിക്കാല സ്വദേശി ശെന്തില്‍ കുമാറിനോട് പറയവേയാണ് ആക്രമണം ഉണ്ടായത്. മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. പൊലീസെത്തി ആക്രമണം നേരിട്ട വനിത ഡോക്ടറുടെ മൊഴി എടുത്തിട്ടുണ്ട്. മൃതദേഹവുമായി ശെന്തില്‍കുമാര്‍ കൊല്ലത്തേക്ക് പോയതിനാല്‍ അവിടെ പൊലീസുമായി ബന്ധപ്പെട്ടാകും തുടര്‍ നടപടികള്‍.
ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വനിത ഡോക്ടറെ ആക്രമിച്ച ശെന്തില്‍കുമാറിനെ ആശുപത്രി സംരക്ഷ്ണ നിയമ പ്രകാരം അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലസമരം തുടങ്ങുമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.
by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്‌പെഷല്‍ ഓഫീസറായി വി. തുളസീദാസിനെ
നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളം മുന്‍ എംഡിയും എയര്‍ ഇന്ത്യ മുന്‍ ചെയര്‍മാനുമാണ്. സംസ്ഥാനത്ത് മദ്യത്തിന് വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാനും മന്ത്രിസഭാ യോഗം അനുമതി നൽകി.

ടേണോവര്‍ ടാക്‌സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷം ടേണോവര്‍ ടാക്‌സായി ലഭിച്ചത് നൂറ്റിമുപ്പത് കോടിയായിരുന്നു. മദ്യക്കമ്പനികള്‍ ബെവ്‌കോയ്ക്ക് നല്‍കാനുള്ള ടേണോവര്‍ കുറയ്ക്കാനുള്ള തീരുമാനം നേരത്തെ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്. വില്‍പ്പന നികുതിയില്‍ രണ്ട് ശതമാനം വര്‍ധിപ്പിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. ഇത് സംബന്ധിച്ച് പുതിയ നിയമഭേദഗതി കൊണ്ടുവന്നാല്‍ മാത്രമെ വിജ്ഞാപനം ഇറക്കാനാകൂ.

by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മാതൃഭൂമിയും സിവിൽ സർവീസസ് ഉൾപ്പെടെ മത്സര പരീക്ഷ പരിശീലന രംഗത്ത് 42 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉള്ള ശേഷൻസ് ഐ എ എസ് അക്കാഡമിയും സംയുക്തമായി സ്കൂൾ തലത്തിൽ കുട്ടികൾക്കായി സൗജന്യ സിവിൽ സർവീസസ് ബോധവത്കരണ ക്ലാസ്സും അഭിരുചി പരീക്ഷയും സംഘടിപ്പിക്കുന്നു. നവംബർ 26 ശനിയാഴ്ച രാവിലെ 9.30ന് ആറ്റിങ്ങൽ സിസ്റ്റർ എലിസബത്ത് ജോയൽ സി. എസ് .ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ചാണ് ക്ലാസ് നടത്തുന്നത്. സിവിൽ സർവീസസിന് സ്കൂൾ തലം മുതൽ എങ്ങനെ തയ്യാറെടുക്കാം. കുട്ടികളിലെ വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ ഈ രംഗത്തെ പ്രമുഖർ ക്ലാസിന് നേതൃത്വം നൽകും. സിവിൽ സർവീസസിന് സ്കൂൾ തലം മുതൽ ചിട്ടയായ
പരിശീലനത്തിലുടെ ആദ്യ ശ്രമത്തിൽ തന്നെ ഉന്നത വിജയം നേടാൻ കഴിയുന്ന രീതിയിൽ ആണ് പാഠ്യപദ്ധതികൾ ക്രമീകരിച്ചിരിക്കുന്നത്.
സ്കൂൾ അധ്യയനത്തെ തടസ്സപ്പെടുത്താത്ത രീതിയിൽ ഞായറാഴ്ചകളിൽ മാത്രമുള്ള പരിശീലന ക്ലാസ്സുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1956ലെ ഇന്ത്യൻ സിവിൽ സർവീസസ് പരീക്ഷയിൽ ഗോൾഡ് മെഡലിസ്റ്റായ പ്രൊഫസർ ശേഷൻ 1980ൽ തിരുവനന്തപുരത്തു സ്ഥാപിച്ചതാണ് ഐ എ എസ് അക്കാഡമി. ഈ സൗജന്യ സെമിനാറിൽ പങ്കെടുക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യു. രജിസ്റ്റർ ചെയ്യുക.
https://forms.gle/JZ7Ugvx18bCPxMQn7
കൂടുതൽ വിവരങ്ങൾക്ക്.
mob: 9495397622, 9895999573.
Recent Comments