by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
എം ബി ബി എസ് അഡ്മിഷൻ നേടിയ ശ്രീകുട്ടിയ്ക്ക് സി പി ഐ എം വഞ്ചിയൂർ ബ്രാഞ്ചി ന്റെ നേതൃത്വത്തിൽ ഉപഹാരവും മധുരവും നൽകി ആദരിച്ചു. ആറ്റിങ്ങൽ എം എൽ എ
ഒ. എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. മുൻ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, സി പി ഐ എം വഞ്ചിയൂർ ബ്രാഞ്ച് സെക്രട്ടറി സുധീഷ് ശിവപ്രസാദ്, സുനിൽകുമാർ, ഡി വൈ എഫ് ഐ വഞ്ചിയൂർ മേഖല പ്രസിഡന്റ് ഷിജിൻലാൽ, മുഹമ്മദ് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. രഘുത്തമൻ സ്വാഗതവും കുഴിയൂർ വേണു നന്ദിയും രേഖപ്പെടുത്തി. അനിൽ പി, സതീഷ് ആർ. എസ്, തൻസീർ, ശരത് തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടക്കുന്ന കേരള സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ചയുടെ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻ കുട്ടി അധ്യക്ഷത വഹിച്ചു.
സ്കൂൾ തല ജനകീയചർച്ചയുടെ റിപ്പോർട്ട് പള്ളിക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഉഷ എസിൽ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി ഏറ്റുവാങ്ങി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ. എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ്യ ആർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് എസ് ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീനാകുമാരി, രഘുത്തമൻ, മുബാറക്, നിസ, ഷിബിലി, നൂർജഹാൻ, പഞ്ചായത്ത് ഇമ്പ്ലിമെന്റ് ഓഫീസർ പദ്മകുമാരി, ബി ആർ സി പ്രതിനിധികളായ ബിജു, ദീപ ചടങ്ങിൽ എന്നിവർ പങ്കെടുത്തു.
by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നാവായിക്കുളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് കിട്ടിയ ട്രോഫി നാവായിക്കുളം ഹൈസ്കൂൾ അദ്ധ്യാപിക ചിത്ര സി. എസ്, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ എം. മാധവൻകുട്ടി യിൽ നിന്നും ഏറ്റുവാങ്ങുന്നു.

by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം റവന്യൂജില്ലാ കലോത്സവത്തിൽ യു പി വിഭാഗം സംസ്കൃതം പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ഉപജില്ലയിൽ വൈ – എൽ എം യുപി സ്കൂളിലെ അശ്വിൻ. എ.എസ്.

by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: വെട്ടൂരിൽ 13 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി താഴെവെട്ടൂർ മുഴങ്ങിൽ വീട്ടിൽ സോമന്റെ മകൻ അഭിലാഷിനെ (43) വർക്കല പോലീസ് അറസ്റ്റ് ചെയ്തു. കടയിൽ സാധനം വാങ്ങാൻ പോയ കുട്ടിയെ ആളില്ലാത്ത സമയം നോക്കി ഇടവഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിച്ചതിനാണ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
പീഡനത്തിന് വിധേയനായി ഭയപ്പെട്ട കുട്ടിയുടെ സ്വഭാവത്തിൽ ഉണ്ടായ വ്യത്യാസം മനസ്സിലാക്കി വിവരം ചോദിച്ചറിഞ്ഞ രക്ഷകർത്താക്കളാണ് പോലീസിൽ പരാതി നൽകിയത്. സമാനമായ കുറ്റകൃത്യങ്ങൾ പ്രതി മുമ്പും ചെയ്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരുന്നതായി വർക്കല എസ്എച്ച് ഒ എസ്. സനോജ് അറിയിച്ചു. വർക്കല ഡിവൈഎസ്പി
പി. നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ സനോജ് എസ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ് ഐ മനോജ്, ഗ്രേഡ് എസ് ഐ ജയരാജ്, എ. എസ്. ഐ ഫ്രാങ്ക്ലിൻ, എസ് സിപിഒ മാരായ സുധീർ, ഷിജു, ഷൈജു എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Recent Comments