ചിറയിൻകീഴ് മണ്ഡലങ്ങളിൽ ഇന്ന് നടക്കുന്ന പട്ടയമേളയുടെ സമയത്തിൽ മാറ്റം

ആറ്റിങ്ങൽ: ചിറയിൻകീഴ് മണ്ഡലങ്ങളിലെ ഇന്ന് നടക്കുന്ന പട്ടയമേള പകൽ 2 മണിയ്ക്ക് ആയിരിയ്ക്കുമെന്ന് തഹസീദാർ ടി. വേണു അറിയിച്ചു. ആറ്റിങ്ങൽ മിനി ഠൗൺഹാളിലാണ് മേള നടക്കുന്നത്. റവന്യൂമന്ത്രി കെ രാജനാണ് ഉദ്ഘാടകൻ.

ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; ആളപായമില്ല

ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; ആളപായമില്ല

തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. കുന്നംകുളത്തുനിന്ന് തൃശൂരിലേയ്ക്ക് പോകുന്നതിനിടെ കേച്ചേരി ഭാഗത്തുവെച്ചാണ് ബസ്സിന് തീപിടിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ജയ്ഗുരു എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ‌ കേച്ചേരി ഭാഗത്തുവെച്ച് ബസ്സിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടനെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. ഈ സമയം കൊണ്ട് ബസ്സിന്റെ ഒരു ഭാഗത്തുനിന്ന് തീ ആളിപ്പടര്‍ന്നു. യാത്രക്കാരും കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തീയണച്ചത്.

വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

തലശ്ശേരി: തലശേരി ജനറൽ ആശുപത്രിയിൽ വൻ ചികിത്സ പിഴവെന്ന ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും. അന്വേഷിച്ച് റിപ്പോർട്ട്‌ തരാൻ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സമയബന്ധിതമായി റിപ്പോര്‍ട്ട് നൽകാൻ നിർദേശിച്ചു. ഹെൽത്ത്‌ സർവീസ് ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ കിട്ടുമെന്നും അവര്‍ പറഞ്ഞു. ഫുട്ബോൾ കളിയ്ക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈയാണ് മുറിച്ചു മാറ്റേണ്ടി വന്നത്.

വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചു

വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചു

വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം നാല് ദിവസം മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചു. സംഭവത്തിൽ ഛത്തിസ്ഗണ്ഡിലെ ബിലാസ് പൂരിൽ മെഡിക്കൽ സ്റ്റോർ ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ സാഹു പിടിയിലായത്. പ്രിയങ്ക എന്ന യുവതി ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. സിവിൽ സർവീസ് കോച്ചിംഗിനായ് ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു പ്രിയങ്ക. ഇവരിൽ നിന്ന് 11 ലക്ഷത്തോളം രൂപ സാഹു കൈപറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കായംകുളത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. കായംകുളം എസ്‌എൻ സ്കൂളിലെ അധ്യാപിക ഭരണിക്കാവ് തെക്കേക്കര പാലമുറ്റത്ത് സുമം (51) ആണ് മരിച്ചത്. കായംകുളം തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംഗ്ഷനിൽ രാവിലെയായിരുന്നു അപകടം. സുമം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോൾ കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ചൈനയിൽ ആറു മാസത്തിനിടെ ആദ്യത്തെ കോവിഡ് മരണം; നിയന്ത്രണങ്ങൾ ശക്തമാക്കി

ചൈനയിൽ ആറു മാസത്തിനിടെ ആദ്യത്തെ കോവിഡ് മരണം; നിയന്ത്രണങ്ങൾ ശക്തമാക്കി

ബെയ്ജിങ്: ആറു മാസത്തിനിടെ ചൈനയിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ടു ചെയ്തു. തുടർന്ന് ബെയ്ജിങ്ങിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ബെയ്ജിങ്ലെ പ്രധാന ജില്ലയായ ചയോങ്ങിൽ സ്കൂളുകളുടെ പ്രവർത്തനം ഓൺലൈനാക്കുകയും ഓഫീസുകളും റസ്റ്റോറന്റുകളും അടയ്ക്കുകയും ചെയ്തു. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് അധികൃതർ നിർദേശം നൽകി. അതിനിടെ രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിനെ തുടർന്ന് പല പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പല പ്രവിശ്യകളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിയുന്നതും വീട്ടിൽത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

25,000 പുതിയ കോവിഡ് കേസുകളാണ് ചൈനയിൽ എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യുന്നത് എന്നാണ് നാഷണൽ ഹെൽത്ത് കമ്മീഷന്റെ റിപ്പോർട്ട്. ഇന്നലെ മാത്രം ബെയ്ജിങ്ങിൽ 516 കേസുകൾ സ്ഥിരീകരിച്ചു. കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ നഗരം വിട്ടുപോയാൽ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം.

നേരെത്തെ കോവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന കടന്നിരുന്നു. എന്നാൽ ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. പിന്നാലെ ഈ മാസം ആദ്യം ഇളവുകൾ പ്രഖ്യാപിച്ചു. യാത്രക്കാർക്കു കോവിഡ് റിപ്പോർട്ട് ചെയ്താൽ രാജ്യാന്തര വിമാന സർവീസ് താത്കാലികമായി നിർത്തലാക്കിയതടക്കമുള്ള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. രാജ്യാന്തര യാത്രക്കാരുടെ ക്വാറന്റൈൻ കാലം 10 ദിവസത്തിൽ നിന്ന് എട്ട് ദിവസമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും ശക്തിപ്പെടുത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.