by Midhun HP News | Nov 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: ഉന്നതസ്വാധീനമുള്ള 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്ലോഗർക്കും ഭർത്താവിനുമെതിരെ കേസ്. വ്ലോഗറായ റാഷിദയ്ക്കും ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനുമെതിരെയാണ് കേസെടുത്തത്. നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ദമ്പതികൾ. 28കാരിയായ റാഷിദ പ്രണയം നടിച്ചാണ് 68കാരനുമായി ബന്ധം സ്ഥാപിച്ചത്. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. എന്നാൽ ഇത് ഭർത്താവ് കണ്ടതായി നടിച്ചില്ല. രഹസ്യമായി സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതും ഭർത്താവാണ്.
ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പിന്നീട് ഭീഷണിയായി. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി 23 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68കാന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പ് മനസിലാക്കിയത്. ഇവർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് നിഷാദിനെ അറസ്റ്റ് ചെയ്തത്. റാഷിദയ്ക്കെതിരെയും നടപടികൾ ആരംഭിച്ചു.

by Midhun HP News | Nov 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: അച്ഛന്‍ മരിച്ചതിന്റെ വിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ ഭവനത്തില്‍ എന്‍. വിനുകുമാര്‍ (36) ആണ് ആത്മതഹ്യ ചെയ്തത്. വിനുകുമാറിന്റെ പിതാവ് കെ നെല്ലൈകുമാര്‍ (70) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ മരിച്ചു. അച്ഛന്‍ മരിച്ചതറിഞ്ഞ് വീട്ടിലേക്കുപോയ വിനുകുമാറിനെ ഒരു മണിക്കൂറിനുശേഷം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സരോജ അമ്മാളാണ് നെല്ലൈകുമാറിന്റെ ഭാര്യ. വിനുകുമാറിന് എല്‍ വിമല്‍കുമാര്‍, എന്‍ വിജയകുമാര്‍ എന്നിങ്ങനെ ഇരട്ട സഹോദങ്ങളുണ്ട്. കൊല്ലം കാര്‍ത്തിക ജ്വല്ലറി, വിഗ്‌നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാര്‍. അവിവിവാഹിതനാണ് വിനുകുമാര്‍. അച്ഛന്റെയും മകന്റെയും സംസ്‌കാരം ഇന്ന് നടക്കും.

by Midhun HP News | Nov 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,850 രൂപയായി. ഒരു പവൻ സ്വർണത്തിന് 38,800 രൂപയുമാണ് വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുത്തനെ ഉയർന്ന സ്വർണവില വെള്ളിയാഴ്ച മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചയാണ് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയത്.

by Midhun HP News | Nov 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം വഞ്ചിപ്പാട്ടിന് ഒന്നാം സമ്മാനം നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ.

by Midhun HP News | Nov 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് പുതിയ കാർ വാങ്ങാൻ 35 ലക്ഷം അനുവദിച്ച് സർക്കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി. ജയരാജന് പുതിയ കാർ വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിന് 35 ലക്ഷം രൂപ പാസാക്കി.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. ജയരാജന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഉത്തരവിൽ പറയുന്നത്. സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ചെലവുകൾ വെട്ടിച്ചുരുക്കുന്നതിനിടെയാണ് നടപടി.

by Midhun HP News | Nov 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: 65 വയസ്സ് കഴിഞ്ഞവർക്ക് എല്ലാ വർഷവും ഫ്ലൂ വാക്‌സിൻ കേരളത്തിലും നിർബന്ധമാക്കണമെന്ന് പുതിയ വാക്‌സിൻ നയരൂപീകരണ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇതുൾപ്പെടെയുള്ള ശുപാർശകൾ ഡോ.ബി ഇക്ബാൽ അധ്യക്ഷനായ സമിതി ആരോഗ്യവകുപ്പിനു കൈമാറി. മുഖ്യമന്ത്രിയ്ക്കു കൈമാറിയ ശേഷം ഇതിൽ ഏതൊക്കെയാണ് വാക്‌സിൻ നയത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നത് വീണ്ടും ചർച്ച ചെയ്യും. പുതിയ സാഹചര്യത്തിൽ ശ്വാസകോശ അണുബാധയും ഇൻഫ്ലുവൻസയും കൂടുതലായി കണ്ടുവരുന്നതിനാലാണ് മുതിർന്ന പൗരൻമാർക്ക് ഫ്ലൂ വാക്സിൻ നിർബന്ധമാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്. നയം പ്രഖ്യാപിച്ച ശേഷമാകും തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ നിർമാണം തുടങ്ങുക.

ഘട്ടംഘട്ടമായി നടപ്പാക്കേണ്ട കുത്തിവയ്പ്പുകളെക്കുറിച്ചും ശുപാർശയുണ്ട്. മുണ്ടിനീരിന് എംആർ വാക്‌സിനു പകരം എംഎംആർ വാക്‌സിൻ നൽകണം. വില്ലൻചുമ പ്രതിരോധത്തിന് 10 വയസ്സിൽ നൽകുന്ന ടിഡി വാക്‌സിൻ ടിഡാപ് ആക്കണം. പോളിയോ വാക്‌സീൻ കുത്തിവയ്പ് 18ാം മാസം നൽകണം. ഹോട്ടൽ പാചകത്തൊഴിലാളികൾക്കും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കും ഹെപ്പറ്റൈറ്റിസ് എ എന്ററിക്ക് ഫീവർ വാക്‌സിൻ നൽകണമെന്നും മൃഗ ചികിത്സകർ, പട്ടികളെ വളർത്തുന്നവർ എന്നിവർക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നൽകണമെന്നും ശുപാർശയുണ്ട്.
പേപ്പട്ടി വിഷബാധ കൂടുതലായി കാണുന്ന പ്രദേശങ്ങളിൽ കുട്ടികൾക്കും പ്രതിരോധ വാക്‌സിൻ നൽകണം. എച്ച് 1 എൻ 1രോഗം കൊണ്ടുള്ള മരണ സാധ്യതകൾ കുറയ്ക്കുന്നതിന് ഗർഭിണികൾക്ക് ഇൻഫ്ലുൻസ വാക്‌സിൻ നൽകണം. സ്‌കൂൾ പ്രവേശന സമയത്ത് എല്ലാ കുട്ടികളുടെയും വാക്‌സിനേഷൻ സ്ഥിതി വിലയിരുത്തണമെന്നും നിർദേശമുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരുടെ പരിശോധനാ ചെലവുകളും വാക്‌സിനേഷൻ ചെലവുകളും കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തണം.
Recent Comments