18 വയസിനു താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയയിൽ അക്കൗണ്ട്  രക്ഷിതാക്കളുടെ അനുവാദം വേണം

18 വയസിനു താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയയിൽ അക്കൗണ്ട് രക്ഷിതാക്കളുടെ അനുവാദം വേണം

ഡൽഹി: 18 വയസിനു താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയയിൽ അക്കൗണ്ട് എടുക്കാൻ വീട്ടുകാരുടെ സമ്മതം വേണം. പുതിയ വിവരസുരക്ഷാ ബിൽ നിയമമായാൽ മാതാപിതാക്കളുടേയോ രക്ഷിതാക്കളുടേ അനുവാദത്തോടെ മാത്രമേ കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കാനാവൂ. ഓൺലൈനായി ശേഖരിക്കുന്ന വ്യക്തിവിവരമാണെങ്കിലും കുട്ടിയിൽ നിന്ന് നേരിട്ട് ശേഖരിച്ച് പിന്നീട് ഡിജിറ്റലൈസ് ചെയ്യുന്ന വിവരങ്ങളാണെങ്കിലും ബില്ലിലെ വ്യവസ്ഥകൾ ബാധകമാകും. കുട്ടികളുടെ വിവരങ്ങൾ ദുരുപയോ​ഗം ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ ഫെയ്സ്ബുക്കിലും മറ്റും 13 വയസിനു മുകളിലുള്ളവർക്ക് സ്വന്തം നിലയിൽ അക്കൗണ്ട് സൃഷ്ടിക്കാം. 13 വയസ് തികഞ്ഞതായി സ്വയം സാക്ഷിപ്പെടുത്തിയാൽ മതി. എന്നാൽ ബിൽ നിയമമായാൽ കുട്ടികൾക്ക് ഇത്തരം കാര്യങ്ങൾ സ്വന്തം നിലയ്ക്ക് ചെയ്യാനാവില്ല. രക്ഷിതാക്കളുടെ അനുവാദം വേണം. പിന്നീട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്ന തരത്തിലുള്ള സാക്ഷ്യപ്പെടുത്തലാകും ഇത്. കുട്ടികൾക്ക് ഇതിൽ മാറ്റം വരുത്താനാകില്ല. നിയമം പാസായശേഷം പുതിയരീതി നടപ്പാക്കാനായി ചട്ടം രൂപീകരിക്കും. രക്ഷിതാക്കളുടെ സമ്മതം ലഭിച്ചാലും ഈ ഡേറ്റ കുട്ടികൾക്ക് ദോഷകരമായ തരത്തിൽ ഉപയോ​ഗിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

പ്രൊഫൈല്‍ സെറ്റിങ്ങില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്

പ്രൊഫൈല്‍ സെറ്റിങ്ങില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്

പ്രൊഫൈല്‍ സെറ്റിങ്ങില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഇനി ഉപയോക്താവിന്റെ പ്രൊഫൈലില്‍ മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങള്‍ എന്നിവ ഉണ്ടാകില്ല. ഡിസംബര്‍ 1 മുതലാണ് ഈ മാറ്റം നടപ്പില്‍വരിക. ഫേസ്ബുക്ക് നാവിഗേറ്റ് ചെയ്യാനും ഉപയോഗം എളുപ്പമുള്ളതാക്കി മാറ്റാനുമാണ് പുതിയ തീരുമാനം. നിലവില്‍ മതം, രാഷ്ട്രീയം തുടങ്ങിയ കാഴ്ചപ്പാടുകള്‍ പ്രൊഫൈലിൽ നല്‍കിയിട്ടുണ്ടെങ്കില്‍ മാറ്റാനുള്ള നോട്ടിഫിക്കേഷനും ഉപയോക്താവിന് ലഭിക്കും. പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങള്‍ക്കും മാറ്റം ബാധകമല്ല. നിങ്ങളുടെ കോണ്‍ടാക്ട് വിവരങ്ങള്‍, റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്നിവ പഴയതുപോലെ നിലനില്‍ക്കും. ഇവ ആര്‍ക്കൊക്കെ കാണാം എന്നതു സംബന്ധിച്ച് നിയന്ത്രണങ്ങളും നിലനില്‍ക്കും.

ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ വെസ്റ്റേൺ വയലിനിൽ  ഒന്നാം സ്ഥാനം നേടി ആര്യൻ

ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ വെസ്റ്റേൺ വയലിനിൽ ഒന്നാം സ്ഥാനം നേടി ആര്യൻ

ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ വെസ്റ്റേൺ വയലിനിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ആര്യൻ. ഗവ. ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആണ്. ആഭേരി സ്കൂൾ ഓഫ് മ്യൂസിക് & ആർട്സ് ശിഷ്യനാണ് ആര്യൻ.

ചരിത്ര നിമിഷത്തിനു അവസരമൊരുക്കി സാംസ്കാരിക സംഘടനയായ ജീവകല

ചരിത്ര നിമിഷത്തിനു അവസരമൊരുക്കി സാംസ്കാരിക സംഘടനയായ ജീവകല

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ സാംസ്കാരിക സംഘടനയായ ജീവകല നാളെ വെഞ്ഞാറ മുട്ടിൽ ചരിത്ര നിമിഷത്തിനു അവസരമൊരുക്കുന്നു. ശബരിമല അയ്യപ്പനെ ധ്യാന രൂപ ത്തിലേക്കു ലയിപ്പിക്കുന്ന “ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനം രചിച്ചിട്ട് 100 വർഷം തികയുന്നതിന്റെ ഭാഗമായി നാളെ വെഞ്ഞാറമൂട് മുക്കുന്നൂർ ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ 100 ഗായകരെ അണിനിരത്തി ഹരിവരാസനം ആലപിക്കുന്നു. ആദ്യമായാണ് 100 പേർ ഒന്നിച്ച് ഹരിവരാസനം കീർത്തനം ആലപിക്കുന്നത്.

ഹരിഹരാത്മജം എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാം കൂർ രാജകുടുംബാംഗം ആദിത്യ വർമ്മ പന്തളം കൊട്ടാരം നിർവാ ഹക സംഘം ട്രസ്റ്റ് പ്രസിഡന്റ്
പി.ജി. ശശികുമാരവർമ എന്നിവർ പങ്കെടുക്കും. ശബരിമല സന്നിധിയിൽ ആദ്യമായി തിരുവാതിര അവതരിപ്പിച്ചത് ജീവകലയിലെ വിദ്യാർഥികളാണ്. അവർ നയിക്കുന്ന
തിരുവാതിര, കൂടാതെ ഫ്യൂഷൻ ഡാൻസ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഗായിക എസ്. എസ്. അവനി നയിക്കുന്ന ഭക്തി ഗാന മേളയും സംഘടിപ്പിച്ചിട്ടുണ്ട്.

കല്ലമ്പലത്ത് വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

കല്ലമ്പലത്ത് വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

കല്ലമ്പലത്ത് വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കല്ലമ്പലത്ത് വെട്ടിയറ ചിന്ത വായനശാലയ്ക്ക് സമീപത്തെ വീട്ടിൽ കയറി വീട്ടുസാധനങ്ങൾ മോഷണം നടത്തിയ കേസിൽ പ്രതി പള്ളിക്കൽ പോലീസിന്റെ പിടിയിലായി. വെട്ടിയറ പന്തുവിള സ്വദേശി സുരേഷിനെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

റബ്ബർ ഷീറ്റ് മോഷണ ശ്രമത്തിനിടയിൽ കുപ്രസിദ്ധ മോഷ്ടാവ് പള്ളിക്കൽ പോലീസിന്റെ പിടിയിൽ

റബ്ബർ ഷീറ്റ് മോഷണ ശ്രമത്തിനിടയിൽ കുപ്രസിദ്ധ മോഷ്ടാവ് പള്ളിക്കൽ പോലീസിന്റെ പിടിയിൽ

കിളിമാനൂർ സ്വദേശിയായ കാനാ കിഴക്കുംകര പുത്തൻ വീട്ടിൽ 40 വയസുള്ള സുധീരൻ ആണ് മോഷണ ശ്രമത്തിനിടെ പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തുടനീളം 40 ൽപരം മോഷണ കേസുകളിലെ പ്രതിയായ സുധീരൻ കിളിമാനൂർ പോലീസ് സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതി കൂടിയാണ്.

പള്ളിക്കൽ സി. ഐ ശ്രീജേഷ്, വി. കെ. എസ്. ഐ. സാഹിൽ, അസ്സി. സബ് ഇൻസ്പെക്ടർ ജിഷി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനു, വിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.