‘ഊർജ്ജസ്വലരായ ടീമിനൊപ്പമുള്ള വർക്ക് രസകരമായിരുന്നു’;  കാതൽ പൂർത്തിയാക്കി സൂപ്പർതാരം

‘ഊർജ്ജസ്വലരായ ടീമിനൊപ്പമുള്ള വർക്ക് രസകരമായിരുന്നു’; കാതൽ പൂർത്തിയാക്കി സൂപ്പർതാരം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. തമിഴ് താരം ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നതും മമ്മൂട്ടി തന്നെയാണ്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി. സെറ്റിലെ തന്റെ അവസാന ദിവസത്തിൽ അണിയറ പ്രവർത്തകർക്കായി സ്പെഷ്യൽ ട്രീറ്റും സൂപ്പർതാരം ഒരുക്കിയിരുന്നു.
ബിരിയാണിയാണ് മമ്മൂട്ടി വിളമ്പിയത്.

ഊർജ്ജസ്വലരായ ടീമിനൊപ്പമുള്ള വർക്ക് രസകരമായിരുന്നു എന്ന അടിക്കുറിപ്പിൽ മമ്മൂട്ടി തന്നെയാണ് ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം പങ്കുവച്ചത്. മമ്മൂട്ടിയും ജ്യോതികയും ചേർന്ന് സഹപ്രവർത്തകർക്ക് ബിരിയാണി വിളമ്പിക്കൊടുക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

പത്തനംതിട്ട ളാഹയ്ക്ക് സമീപം ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം. അതിവേഗത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ബസിലുണ്ടായിരുന്ന 44 തീര്‍ഥാടകരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റ എട്ടുവയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

18 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും ബാക്കി ഉള്ളവരെ പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും മാറ്റി. എല്ലാവര്‍ക്കും പ്രഥമശുശ്രൂഷ ലഭ്യമാക്കി. ഇന്നു രാവിലെയായിരുന്നു അപകടം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനും തീര്‍ഥാടകരുടെ തുടര്‍ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങള്‍ ചെയ്തു.

തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
പൊലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, പൊലീസ് സ്‌പെഷല്‍ ഓഫീസര്‍ ഹേമലത, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയൻ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഉപജില്ലാ കലോത്സവത്തിൽ യു പി വിഭാഗം ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും A ഗ്രേഡ് നേടി അദിതി

ഉപജില്ലാ കലോത്സവത്തിൽ യു പി വിഭാഗം ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും A ഗ്രേഡ് നേടി അദിതി

ഉപജില്ലാ കലോത്സവത്തിൽ യു പി വിഭാഗം ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും A ഗ്രേഡ് നേടി അദിതി. എ എസ്. അവനവഞ്ചേരി സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി യാണ് അദിതി.

അംഗനവാടിയ്ക്ക് സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് കസേരകൾ വാങ്ങി നൽകി

അംഗനവാടിയ്ക്ക് സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് കസേരകൾ വാങ്ങി നൽകി

ആറ്റിങ്ങൽ: മുനിസിപ്പാലിറ്റി മങ്കാട്ടുമൂല വാർഡ് -27(പച്ചംകുളം) ഇരുപത്തിയഞ്ചാം നമ്പർ അംഗനവാടിയ്ക്ക് സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് വാങ്ങി നൽകിയ കസേരകൾ വാർഡ് കൗൺസിലറും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്.ഷീജ, അധ്യാപികയായ നിഷയ്ക്ക് കൈമാറി. സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറിയും ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ ജി. നാരായണ പിള്ള, ലോക്കൽ കമ്മിറ്റി അംഗം എസ്.സതീഷ് കുമാർ, ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ പ്രസിഡന്റുമായ പ്രശാന്ത് മങ്കാട്ട് രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ഹാട്രിക്കുമായി ആറ്റിങ്ങൽ ഗേൾസിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനി

ഹാട്രിക്കുമായി ആറ്റിങ്ങൽ ഗേൾസിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനി

ഹാട്രിക്കുമായി ആറ്റിങ്ങൽ ഗേൾസിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനി മിഥുന രാജേഷ്. സയൻസ് ഡ്രാമ സബ്ജില്ലാ ജില്ലാ തലങ്ങളിൽ മികച്ച നടിയായി തെരഞ്ഞെടുത്തതിന് പിന്നാലെ ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച നടിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു ഈ കൊച്ചു മിടുക്കി.

മുൻ കെപിസിസി സെക്രട്ടറി എം.എ ലത്തീഫിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതിനെതിരെ കോലം കത്തിച്ച് പ്രതിഷേധം

മുൻ കെപിസിസി സെക്രട്ടറി എം.എ ലത്തീഫിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതിനെതിരെ കോലം കത്തിച്ച് പ്രതിഷേധം

മുൻ കെപിസിസി സെക്രട്ടറി എം.എ ലത്തീഫിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. മംഗലാപുരത്ത് നടന്ന പ്രതിഷേധ പ്രകടനത്തിൽ പ്രവർത്തകർ കെ. സുധാകരന്റെ കോലം കത്തിച്ചു. കെ സുധാകരൻ ബിജെപിയിൽ നിന്ന് അച്ചാരം വാങ്ങിയെന്നാണ് ലത്തീഫ് അനുകൂലികളുടെ ആക്ഷേപം. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി പ്രവർത്തകർ കോൺഗ്രസിൽ നിന്ന് രാജിവച്ചതായാണ് സൂചന.