by Midhun HP News | Nov 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: തച്ചോട് സ്വകാര്യ ബസിനിടയിൽപെട്ട് മൽസ്യ തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ
വർക്കലയിലെ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. ബസിന് സ്പീഡ് ഗവർണർ ഇല്ലായിരുന്നു. ഹാൻഡ് ബ്രേക്ക് വിഛേദിച്ച നിലയിലുമാണ്. കൂടാതെ ബ്രേക്ക് തകരാറിലായാൽ തനിയെ വണ്ടി നിൽക്കുന്ന ‘ഫെയിൽ സേഫ് ബ്രേക്ക് സംവിധാനവും ഇളക്കിയിട്ട നിലയാണ് കാണപ്പെട്ടത്. ഡ്രൈവറുടെ ലൈസൻസിന് പുറമേ അപകടം വരുത്തിയ ‘മൗഷ്മി’ ബസിന്റെ ഫിറ്റ്നസും റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

by Midhun HP News | Nov 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സിവില്‍ സര്‍വീസ് മാര്‍ഗദീപം സൗജന്യ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ കുട്ടികളെ തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അനുമോദിച്ചു. വി.ശശി എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്‍റ് നസീര്‍. ഇ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ വേണുഗോപാലന്‍ നായര്‍, വാര്‍ഡ് അംഗം തോന്നയ്ക്കല്‍ രവി, എസ്.എം.സി ചെയര്‍മാന്‍ തോന്നയ്ക്കല്‍ രാജേന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ജസിജലാല്‍, എച്ച്.എം.സുജിത്ത്.എസ്, എസ്.എം.സി ചെയര്‍ പേഴ്സണ്‍ രേഖ.പി.ജി, പി.റ്റി.എ.വൈസ് പ്രസിഡന്‍റ് ജയകുമാര്‍.ജി, സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി.എ, പദ്ധതി സ്പോണ്‍സര്‍ സി.രാമകൃഷ്ണന്‍നായര്‍, സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍, കണ്‍വീനര്‍ അശ്വതി.എസ്.ആര്‍ എന്നിവര്‍ പങ്കെടുത്തു. പുതിയ കുട്ടികളെ, പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ ഉപഹാരം നല്‍കി സ്വീകരിച്ചു.

by Midhun HP News | Nov 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ സബ്ജില്ല സ്കൂൾ യുവജനോത്സവത്തിൽ വയലിൻ പൗരസ്ത്യം എ ഗ്രേഡ് ഒന്നാം സ്ഥാനവും, വയലിൻ പാശ്ചാത്യം എ ഗ്രേഡ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി പല്ലവി ലക്ഷ്മി എ എസ്. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

by Midhun HP News | Nov 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വർക്കലയിൽ ബാങ്കിൽ നിന്നും 81 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച രണ്ട് യുവതികൾ പിടിയിൽ. വർക്കല രഘുനാഥപുരം സ്വദേശിനികളായ സൽമ, രേഖ വിജയൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കേരള ബാങ്കിന്റെ വർക്കല പുത്തൻചന്ത ശാഖയിൽ നിന്നാണ് യുവതികൾ പണം തട്ടാൻ ശ്രമം നടത്തിയത്. സ്വയം തൊഴിൽ സംഘങ്ങളുടെ പേരിലാണ് ഇവര് വായ്പ തട്ടാൻ ശ്രമിച്ചത്. വർക്കല നഗരസഭയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി ചെയർപേഴ്സൺ ഭവാനിയമ്മയുടെ വ്യാജ ഒപ്പും, സീലും, ലെറ്റർ പാഡും, മെമ്പർ സെക്രട്ടറിയുടെ ഒപ്പും, ഓഫീസ് സീലും, ഉപയോഗിച്ച്
ശുപാർശ കത്തും, അഫിലിയേഷൻ സർട്ടിഫിക്കറ്റുമാണ് യുവതികൾ വ്യാജമായി നിർമ്മിച്ചത്.
വാർഡ് തലങ്ങളിൽ ഒരാളിന് അറുപതിനായിരം രൂപ വച്ച് അഞ്ച് സ്ത്രീകളടങ്ങുന്ന 27 ഗ്രൂപ്പുകൾക്ക് വായ്പ ഇനത്തിൽ പണം തട്ടിയെടുക്കാനാണ് യുവതികൾ ശ്രമിച്ചത്. വ്യാജ ലെറ്റർ പാഡിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സംസാരിച്ച യുവതിയുടെ
ശബ്ദത്തിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ ഇന്റർനെറ്റിൽ നിന്നും വർക്കല
സിഡിഎസ് ചെയർപേഴ്സന്റെ നമ്പർ ശേഖരിച്ച് വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഉടൻ തന്നെ സിഡിഎസ് ചെയർപേഴ്സൺ ഭവാനിയമ്മ നേരിട്ട് കേരള ബാങ്കിൽ
എത്തുകയും രേഖകൾ ഒന്നും താൻ നൽകിയതല്ലെന്ന് നേരിട്ട് കണ്ട് ഉറപ്പുവരുത്തുകയും ചെയ്തു. തട്ടിപ്പ് മനസ്സിലാക്കിയ ബാങ്ക് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സിഡിഎസ് ചെയർപേഴ്സൺ ഭവാനിയമ്മ, മുനിസിപ്പൽ സൂപ്രണ്ട്, നഗരസഭാ സെക്രട്ടറി എന്നിവർ ഈ തട്ടിപ്പ് സംബന്ധിച്ച് പ്രത്യേകം പരാതികൾ പൊലീസിൽ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ സമാനമായ മറ്റ് തട്ടിപ്പുകൾ ഈ യുവതികൾ നടത്തിയിട്ടുണ്ടോയെന്നും ഇവരോടൊപ്പം മറ്റാർക്കെങ്കിലും ഈ തട്ടിപ്പിൽ പങ്കുണ്ടോ എന്നുമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നു.
by Midhun HP News | Nov 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മലയാളികൾ ഏറെ പ്രതീക്ഷയോടെ കേട്ട പ്രഖ്യാപനമായിരുന്നു മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റേത്. ചിത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇപ്പോൾ നായികയെക്കുറിച്ച് ചില റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ബോളിവുഡ് നടി രാധിക ആപ്തെ ചിത്രത്തിലെ നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ രാധികയുടെ രണ്ടാമത്തെ മലയാളം ചിത്രമാകും ഇത്. ഫഹദ് ഫാസിലിന്റെ നായികയായാണ് രാധിക മലയാളത്തിലേക്ക് എത്തുന്നത്.

2015 ൽ സംവിധാനം ചെയ്ത ചിത്രം സംവിധാനം ചെയ്തത് ദേശിയ പുരസ്കാര ജേതാവും എഡിറ്റുമായ വിനോദ് സുകുമാരയായിരുന്നു. ചിത്രത്തിലെ രാധികയുടെ കഥാപാത്രം നിരൂപക പ്രശസ്ത നേടിയിരുന്നു. ഇതിനോടകം ബോളിവുഡിലും മറ്റു ഭാഷകളിലുമായി നിരവധി മികച്ച കഥാപാത്രങ്ങളെയാണ് രാധിക അവതരിപ്പിച്ചിരിക്കുന്നത്. രാധിക കൂടി ചിത്രത്തിൽ എത്തുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറും. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പിരിയഡ് ഫിലിമിൽ ഗുസ്തിക്കാരനായാവും മോഹൻലാൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. രാഷ്ട്രീയ നേതാവ് ഷിബു ബേബി ജോണാണ് ചിത്രം നിർമിക്കുന്നത്. ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവർഷം ജനുവരിയിൽ ആരംഭിക്കും. രാജസ്ഥാനിലായിരിക്കും ഷൂട്ടിങ്.

by Midhun HP News | Nov 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ സബ് ജില്ലാകലോത്സവത്തിൽ ഹയർ സെക്കൻററി വിഭാഗം കഥാരചനയിൽ ഒന്നാം സ്ഥാനവും, കവിതാ രചനയിൽ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനവും ലഭിച്ച വേധസ് കൃഷ്ണ.കെ.എസ്. ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഇളമ്പയിലെ +2 വിദ്യാർഥിയാണ്. സ്കൂൾ കലോത്സവങ്ങളിൽ നിറഞ്ഞു നിന്ന കാവ്യ കൃഷ്ണയുടെ അനുജനാണ്. അധ്യാപകൻ ആയ ശശിധരൻ നായരുടേയും ഇളമ്പ ഗവ. എച്ച്.എസ്.എസ് അധ്യാപികയായ കുമാരി ഷിലു വിൻ്റേയും മകനാണ്. വിദ്യാരംഗ മാസികയിൽ പ്രസിദ്ധീകരിച്ച ലോക് ഡൗൺ’ എന്ന കഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Recent Comments