by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തത്തോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ഏഴു മുതല്‍ 11 വരെ ഉപ്പുമാവും, കടലയും, ചുക്ക്കാപ്പിയും 12.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര വരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം ഏഴു മുതല്‍ കഞ്ഞിയും ലഭിക്കും. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപം. നിലവില്‍ ഒരു സ്പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേരാണ് ഇവിടെ സേവനം ചെയ്യുന്നത്.

ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍,ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വ്ലോഗർ വിക്കി തഗ് ഉൾപ്പടെ രണ്ടു പേർ പിടിയിൽ. ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കയ്യിൽ നിന്ന് തോക്കും വെട്ടുകത്തിയും കണ്ടെത്തി.

വാളയാറിൽ വാഹന പരിശോധനയ്ക്കിടെ ഇവർ കാർ നിർത്താതെ പോവുകയായിരുന്നു. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ ഇടിച്ചു തകർത്താണു കാർ പോയത്. തുടർന്ന് ഇവരെ പിന്തുടർന്ന എക്സൈസ് സംഘം പാലക്കാട് ചന്ദ്രനഗറിൽ കാർ തടഞ്ഞു. അതോടെ കാറിൽനിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

40 ഗ്രാം മെത്താംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവയാണ് കാറിൽ നിന്നു കണ്ടെത്തിയത്. തോക്കിനു ലൈസൻസുണ്ടായിരുന്നില്ല. ഇരുവരും വലിയ അളവിൽ ലഹരി ഉപയോഗിച്ചിരുന്നതിനാൽ ചോദ്യം ചെയ്യലിനോടു സഹകരിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ‘വിക്കി തഗ്’ എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതായും എക്സൈസ് സംഘത്തിനു വിവരം ലഭിച്ചു. ഇതും പരിശോധിക്കുന്നുണ്ട്.
by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യത്തിന് ഉണ്ടായിരുന്ന ക്ഷാമം തീരുന്നു. ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരം അവസാനിപ്പിച്ചതോടെ ഏതാനും ദിവസത്തിനുള്ളില്‍ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ വില്‍പ്പനയ്‌ക്കെത്തും. വിറ്റുവരവു നികുതി (ടേണ്‍ ഓവര്‍ ടാക്‌സ്) എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരത്തില്‍നിന്നു പിന്‍മാറിയത്. സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍നിന്നു മാത്രം പിരിക്കുന്ന അഞ്ചു ശതമാനം നികുതിയാണ് ടേണ്‍ ഓവര്‍ ടാക്‌സ്. ഇതു വിവേചനപരമാണെന്നാണ് ഡിസ്റ്റിലറി ഉടമകള്‍ പറയുന്നത്.

ടേണ്‍ ഓവര്‍ ടാക്‌സ് പിന്‍വലിച്ചുകൊണ്ട് അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തും ഉത്പാദിപ്പിക്കുന്ന മദ്യത്തിന് ഒരേ നികുതി പ്രാബല്യത്തില്‍ വരും. ഡിസ്റ്റിലറികള്‍ നിസ്സഹകരണ സമരം തുടങ്ങിയതോടെ ഏതാനും ആഴ്ചയായി ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം കിട്ടാനില്ലായിരുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ പൂര്‍ണമായും നിര്‍ത്താക്കും എന്നായിരുന്നു ഡിസ്റ്റിലറി ഉടമകളുടെ മുന്നറിയിപ്പ്.

by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: ആശ്രമം സ്വദേശികളായ ഇരട്ട സഹോദരങ്ങളായ ദീപു, ദീപക് എന്നിവരെ കല്ലമ്പലം പൊലീസ് വനം വകുപ്പിന് കൈമാറി.
ഇന്നലെ വൈകിട്ട് 6 മണിയോടെ കല്ലമ്പലത്തിനും പാരിപ്പള്ളിയ്കും ഇടയിൽ ഫാർമസി മുക്ക് എന്ന സ്ഥലത്ത് വച്ച് 4 പേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.
ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ പാർക്ക് ചെയ്യാനായി ഒത്തുക്കി നിറുത്തിയപ്പോൾ പുറകേ വന്ന മറ്റൊരു വാഹനം കാറിന്റെ പിൻവശത്ത് ഇടിച്ച ശേഷം നിറുത്താതെ പോയി. തുടർന്ന് അപകടം നടന്ന സ്ഥലത്ത് കല്ലമ്പലം പൊലീസെത്തി നിരീക്ഷിച്ചപ്പോൾ
പൊലീസിന് ഒരു ബാഗ് ശ്രദ്ധയിൽപ്പെട്ടു. ബാഗ് പരിശോധിച്ചപ്പോൾ 3 കഷണങ്ങളായി ആംബർ ഗ്രീസ് (തിമിംഗല ഛർദി) കണ്ടു. ഉടൻ തന്നെ പാലോട് വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രണ്ട് പേരെയും പാലോട് എത്തിച്ച് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ, തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് നിന്നും ഒരാൾ കൊണ്ടുവന്നതാണ്. കഴകൂട്ടത്ത് കൊണ്ട് പോയി ടെസ്റ്റ് ചെയ്ത ശേഷം വിൽക്കും. ഇവരുടെ കൂടെ 2 പേർ കൂടി ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. അഞ്ചേമുക്കാൽ കിലോ ആംബർ ഗ്രീസ് ഉണ്ട്. കിലോയ്ക്ക് ലക്ഷങ്ങൾ കിട്ടും എന്നാണ് അവർ വിശ്വസിക്കുന്നത്. ഇവരെ വൈകിട്ട് നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. സ്‌കൈ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മുതലാണ് മത്സരം. മൂന്ന് ട്വന്റി 20യാണ് ഇന്ത്യ കീവിസിനെതിരെ കളിക്കുക.ഓൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ന്യൂസിലാന്‍ഡില്‍ കളിക്കാനിറങ്ങുന്നത്. കോച്ച് രാഹുല്‍ ദ്രാവിഡിനും വിശ്രമം നല്‍കിയിട്ടുണ്ട്. വിവിഎസ് ലക്ഷ്മണാണ് ടീമിന്റെ പരിശീലകന്‍.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് തുടങ്ങിയ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍മാവസരം കൂടിയാണ് പരമ്പരസൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ് തുടങ്ങിയവരും ഇന്ത്യന്‍ ടീമിലുണ്ട്. കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തില്‍ ഒന്നാംനിര ടീമിനെത്തന്നെയാണ് ന്യൂസിലന്‍ഡ് അണിനിരത്തുന്നത്. പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് പരമ്പരയില്‍ കളിക്കുന്നില്ല.

by Midhun HP News | Nov 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നാല് ദിവസമായി ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്, ഗവ. പ്രീ പ്രൈമറി സ്കൂൾ, ഡി.ഇ.ഒ ഓഫീസ് എന്നിവിടങ്ങളിൽ നടന്നു വന്ന ആറ്റിങ്ങൽ ഉപജില്ല കലോത്സവം സമാപിച്ചു. ഹൈസ്ക്കൂൾ വിഭാഗം ജനറൽ ഓവറാൾ കിരീടം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ആറ്റിങ്ങൾ നേടി. ഓവറാൾ രണ്ടാം സ്ഥാനം സി.എസ്.ഐ സ്കൂളിന്. ജനറൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറാൾ കിരീടം എസ്.എസ്.വി. ജി.എച്ച്.എസ്.എസ് ചിറയിൻകീഴിനു ഓവറാൾ ഒന്നാം സ്ഥാനവും ഗവ: എച്ച്.എസ്.എസ് വെഞ്ഞാറമൂടിനു ഓവറാൾ രണ്ടാം സ്ഥാനവും ലഭിച്ചു.

യുപി ജനറൽ വിഭാഗത്തിൽ ഓവറാൾ കിരീടം ഡയറ്റ് ആറ്റിങ്ങലിനും ഓവറാൾ സെക്കന്റ് ഗവ.യു.പി.എസ്. വെഞ്ഞാറമൂടിനും, എൽ.പി. ഓവറാൾ എ.എം.എൽ.പി.എസ് പെരുംകുളത്തിനും സെക്കന്റ് ഗവ.യു.പി.എസ് വെഞ്ഞാറമൂടിനും ലഭിച്ചു. സംസ്കൃതോത്സവം ഹൈസ്ക്കൂൾ വിഭാഗത്തിൽ ഓവറോൾ കിരീടം ജനത എച്ച്.എസ്.എസ് തേമ്പാംമൂടിനും യു.പി സംസ്കൃതോത്സവത്തിൽ ഓവറാൾ കിരീടം വൈ.എൽ.എം. യു.പി.എസ് കീഴാറ്റിങ്ങലിനം ഓവറാൾ സെക്കന്റ് ഗവ: യു.പി.എസ്. പാലവിളയ്ക്കും ലഭിച്ചു.

അറബിക് കലോത്സവത്തിൽ എൽ .പി ഓവറാൾ എ.എം.എൽ.പി.എസ് പെരുംകുളത്തിനും, യു.പി ഓവറാൾ വൈ.എൽ.എം.യു.പി.എസ് കീഴാറ്റിങ്ങലിനും എച്ച്.എസ് ഓവറാൾ ഗവ.ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങലും നേടി.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക നിർവഹിച്ചു. നഗരസഭ ചെയർപെഴ്സൻ അഡ്വ.എസ്. കുമാരി, എ.നജാം, ഗിരിജ ടീച്ചർ, വിജയകുമാരൻ നമ്പൂതിരി, അജിത, അനിൽകുമാർ, വിജി കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Recent Comments