യു.പി വിഭാഗം നാടക മത്സരത്തിൽ വീണ്ടും എം.ജി.എം.യു.പി.എസ് ഇടയക്കോട് ചരിത്രമാവർത്തിച്ചു

യു.പി വിഭാഗം നാടക മത്സരത്തിൽ വീണ്ടും എം.ജി.എം.യു.പി.എസ് ഇടയക്കോട് ചരിത്രമാവർത്തിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിലും റവന്യു ജില്ലാ കലോത്സവങ്ങളിലും യു.പി.വിഭാഗം നാടക മത്സരങ്ങളിൽ മുൻവർഷങ്ങളിൽ തുടർച്ചയായി വിജയം നേടിവരുന്ന എം.ജി.എം.യു.പി.എസ് ഇടയക്കോട് ഇക്കുറിയും നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും മികച്ച നടിയ്ക്കുള്ള സമ്മാനവും നേടി. ഇടയ്ക്കോട് എം.ജി.എം.യു.പി.എസ് ‘പെണ്ണൊരുത്തി’ എന്ന നാടകമാണ് ഈ വർഷം അവതരിപ്പിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയാണ് പഞ്ചമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

കുട്ടിക്കൂട്ടങ്ങൾ പോലീസ് മാമന്മാരെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തി

കുട്ടിക്കൂട്ടങ്ങൾ പോലീസ് മാമന്മാരെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തി

കടയ്ക്കാവൂർ: കടയ്ക്കാവൂർ എസ് ആർ വി എൽ പി എസിലെ ഒന്നു മുതൽ നാലു വരെയുള്ള കുട്ടികളാണ് പോലീസ് സ്റ്റേഷൻ കാണാൻ കടയ്ക്കാവൂർ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ കുട്ടികളെ എസ് എച്ച് ഒ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. കടക്കാവൂർ ജനമൈത്രി പോലീസ് നടപ്പിലാക്കിവരുന്ന ‘സ്റ്റുഡന്റ്‌സ് എ ഡേ വിത്ത് പോലീസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടിക്കൂട്ടങ്ങൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്.

കുട്ടികൾക്ക് സ്റ്റേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കടക്കാവൂർ എസ് എച്ച് ഒ അജേഷ് വി. എസ് ഐ ദീപു. ജനമൈത്രി ബീറ്റ് ഓഫീസർ ജയപ്രസാദ്, പി ആർ ഒ ഷാഫി, എസ് സി പി ഒ ജ്യോതിഷ് കുമാർ, ഗിരീഷ് എന്നിവർ ചേർന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്കൂൾ മാനേജർ ശ്രീലേഖ അധ്യാപകരായ മഞ്ജു, സിമി, രശ്മി തുടങ്ങി നൂറോളം കുട്ടികളാണ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്. പുതിയ അനുഭവങ്ങളും അറിവുകളും കുട്ടികൾക്ക് പകർന്നു നൽകുകയും തുടർന്ന് മധുരം നൽകിയുമാണ് കുട്ടികളെ സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ ജെ ജോര്‍ജ് അന്തരിച്ചു

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ ജെ ജോര്‍ജ് അന്തരിച്ചു

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ ജെ ജോര്‍ജ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഏതാനും ദിവസമായി ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ട കടമ്പനാട് സ്വദേശിയായ ജോര്‍ജ് ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ് എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പ്രീതി ജോര്‍ജ്,
മകന്‍: ആദിത്യ ജോന ജോര്‍ജ്.
പിതാവ്: ഫാദര്‍ കെജെ ജോന.
മാതാവ്: ആച്ചിയമ്മ.

ജനവാസ മേഖലയിൽ ചത്ത പോത്തുകളെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ

ജനവാസ മേഖലയിൽ ചത്ത പോത്തുകളെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ

കല്ലറ: കല്ലറയിൽ ജനവാസ മേഖലയിൽ ചത്ത പോത്തുകളെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ. ആറളം പഞ്ചായത്തിലെ കല്ലറ – വീർപ്പാട് റോഡരികിലാണ് 2 ചത്ത പോത്തുകളെ വഴിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ടാർ റോഡിനോട് ചേർന്നു വെട്ടിക്കാട്ട് മാത്യുവിന്റെ കൃഷിയിടത്തിൽ പോത്തുകളുടെ ജഡം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതാണെന്നാണ് സംശയം. പ്രദേശത്ത് രാത്രി നായകളുടെ കുര കേട്ടതായി സമീപവാസികൾ പറഞ്ഞു. ജഡങ്ങൾ ഏതാനും ദിവസത്തെ പഴക്കം ഉള്ളവയാണ്.

വാഹനത്തിലും മറ്റും പോത്തുകളെ ഇറക്കി നൽകി കച്ചവടം നടത്തുന്നവരെയും അറവു മാലിന്യങ്ങൾ ശേഖരിച്ചു തള്ളുന്ന സംഘങ്ങളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കച്ചവടത്തിന് എത്തിച്ച കൂട്ടത്തിൽ ചത്ത പോത്തുകളെ ഗതാഗത തിരക്ക് കുറഞ്ഞ വഴിയിൽ കൊണ്ടു വന്നു തള്ളുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ സംശയം. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, അംഗങ്ങളായ ജെസ്സി ഉമ്മിക്കുഴി, ഫ്രാൻസിസ് കുറ്റിക്കാട്ടിൽ എന്നിവരും ആറളം പൊലീസും സ്ഥലത്ത് എത്തി. പോത്തുകളുടെ ജഡം കണ്ടെത്തിയതിനു സമീപം തന്നെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴി എടുത്ത് ഇവയെ സംസ്കരിച്ചു. ചത്ത പോത്തുകളെ തള്ളിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

പമ്പയിലേയ്ക്കു സർവ്വീസ് നടത്തുന്ന ബസുകൾ സ്പെഷ്യൽ ആക്കി; അധികനിരക്കും ഈടാക്കും

പമ്പയിലേയ്ക്കു സർവ്വീസ് നടത്തുന്ന ബസുകൾ സ്പെഷ്യൽ ആക്കി; അധികനിരക്കും ഈടാക്കും

ശബരിമല: പമ്പയിലേയ്ക്കു സർവ്വീസ് നടത്തുന്ന എല്ലാ സർവ്വീസുകളും തീർത്ഥാടനം കഴിയും വരെ കെഎസ്ആർടിസി ശബരിമല സ്പെഷ്യൽ ആക്കി. ഈ സർവ്വീസുകളിൽ അധികനിരക്കും ഈടാക്കും. തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, എരുമേലി ഡിപ്പോകളിൽനിന്നു പമ്പയിലേയ്ക്ക് ദിവസവും സർവ്വീസ് നടത്തിവന്ന ഷെഡ്യൂൾ ബസുകളും സ്പെഷ്യൽ ആക്കി. എരുമേലിയിൽ നിന്നു പമ്പയിലേക്ക് ഉണ്ടായിരുന്ന ഓർഡിനറി സർവ്വീസ് തീർത്ഥാടനം കഴിയും വരെ അട്ടത്തോട് വരെ മാത്രമാക്കി പരിമിതപ്പെടുത്തി.

പ്രധാന ഡിപ്പോകളിൽ നിന്ന് ഇന്ന് മുതൽ പമ്പയിലേയ്ക്കുള്ള ശബരിമല സ്പെഷൽ ബസുകളിലെ നിരക്ക്:- ആദ്യത്തേത് ഫാസ്റ്റ്, രണ്ടാമത്തേത് സൂപ്പർ ഫാസ്റ്റ്:- തിരുവനന്തപുരം- 294, 303, കുമളി- 232, 240, ചെങ്ങന്നൂർ- 180, 187, കോട്ടയം- 190, 196, എറണാകുളം- 295, 305, പത്തനംതിട്ട- 143,149, കൊട്ടാരക്കര- 195, 201,ഗുരുവായൂർ- 429, 442, തൃശൂർ- 337, 388, എരുമേലി- 114, 119, കൊല്ലം- 232, 240, ആറ്റിങ്ങൽ- 275, ഓച്ചിറ 232, 240. പമ്പ-നിലയ്ക്കൽ ചെയിൻ സർവ്വീസിന്റെ നിരക്ക് കൂട്ടിയിട്ടില്ല. ലോഫ്ലോർ ബസുകളാണ് ചെയിൻ സർവീസിന് എത്തിച്ചിട്ടുള്ളത്. എ സി ബസിന് 80 രൂപയും നോൺ എസി ബസിന് 50 രൂപയുമാണ് നിരക്ക്. പത്തനംതിട്ട- പമ്പ ഫാസ്റ്റ് പാസഞ്ചറിൽ ഇന്നലെ വരെ 112 രൂപയായിരുന്നു. അതാണ് 143 രൂപയായി വർദ്ധിച്ചത്.

ഈ വർഷം മേയ് ഒന്നിനാണ് സംസ്ഥാനത്ത് ബസ് നിരക്ക് വർദ്ധിപ്പിച്ചത്. അതിനു ശേഷമുള്ള മാസപൂജ സമയത്ത് വർദ്ധിപ്പിച്ച സാധാരണ നിരക്കിലാണ് വിവിധ ഡിപ്പോകളിൽ നിന്നു പമ്പയിലേയ്ക്ക് സ്പെഷ്യൽ സർവ്വീസ് നടത്തിയത്. അതിനേക്കാൾ 35 ശതമാനം അധിക നിരക്കാണ് ഇന്ന് മുതൽ ഈടാക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അധിക നിരക്ക് ഈടാക്കുന്നത് നിർത്തലാക്കിയിരുന്നു. കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഇതു പുനഃസ്ഥാപിച്ചത്.

കള്ളുചെത്തു തൊഴിലാളിയുടെ നേര്‍ക്ക് കാട്ടാന ആക്രമണം

കള്ളുചെത്തു തൊഴിലാളിയുടെ നേര്‍ക്ക് കാട്ടാന ആക്രമണം

കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമില്‍ ബൈക്കില്‍ സഞ്ചരിച്ച കള്ളുചെത്തു തൊഴിലാളിയ്ക്ക് നേര്‍ക്ക് കാട്ടാനയുടെ ആക്രമണം. വിളക്കോട് സ്വദേശി ആര്‍. പി സിനേഷിന്റെ നേര്‍ക്കാണ് ആക്രമണമുണ്ടായത്. സിനേഷിന്റെ ബൈക്ക് കാട്ടാന തകര്‍ത്തു. ആനയുടെ ആക്രമണത്തില്‍ നിന്നും സിനേഷ് അത്ഭുതകരമായി രക്ഷപ്പെട്ടു.