by Midhun HP News | Nov 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: ലിവിങ് ടുഗതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതി അഫ്താബ് അമീന്‍ പൂനവാലെയെ ഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കും. അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കാനിയ ഒരാഴ്ച കൂടി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. അതേസമയം കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാവാത്തത് പൊലീസിന് തലവേദനയായി തുടരുകയാണ്. യുവതിയുടെ അറുത്തെടുത്ത തല, ശരീരം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി, കൊലപാതകം നടന്ന ദിവസം അഫ്താബും കൊല്ലപ്പെട്ട ശ്രദ്ധ വാല്‍ക്കറും ധരിച്ചിരുന്ന വസ്ത്രം, യുവതിയുടെ മൊബൈല്‍ഫോണ്‍ തുടങ്ങിയവ ഇനിയും പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യക്കുപ്പയില്‍ ഉപേക്ഷിച്ചതായിട്ടാണ് അഫ്താബ് പൊലീസിന് മൊഴി നല്‍കിയത്.

യുവതിയെ 35 കഷണങ്ങളായാണ് വെട്ടിനുറുക്കിയത്. ഇതില്‍ പത്തു ശരീരഭാഗങ്ങള്‍ മാത്രമാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിന് സമീപത്തെ മെഹറോളി കാട്ടില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ അക്കൗണ്ടില്‍ നിന്നും പ്രതി 54,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം അഫ്താബിന് വലിയ തോതില്‍ വാട്ടര്‍ ബില്‍ വന്നതായി പൊലീസ് കണ്ടെത്തി. 300 രൂപയുടെ ബില്ലാണ് ലഭിച്ചത്. മുറി കഴുകി വൃത്തിയാക്കാനായി അമിതമായി വെള്ളം എടുത്തതാണ് ഇത്രയധികം ബില്‍ ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അഫ്താബ് എല്ലാ ദിവസവും വാട്ടര്‍ ടാങ്കില്‍ പോയി നോക്കുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ശ്രദ്ധയുടെ ബാഗ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ അടുക്കളയില്‍ നിന്നും രക്തക്കറയും കണ്ടെത്തി. പ്രതി അഫ്താബിനെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. കൊലപാതകത്തിന് ശേഷവും അഫ്താബ് ഡേറ്റിങ്ങ് ആപ്പു വഴി പെണ്‍കുട്ടികളെ കണ്ടെത്തി, ഫ്ലാറ്റിൽ കൊണ്ടുവന്നിരുന്നു. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്തും യുവതികളുമായി മുറിയില്‍ ശയിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
അഫ്താബിന്റെ ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് ഡേറ്റിങ്ങ് ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 18 നാണ് ശ്രദ്ധ വാല്‍ക്കറെ കാമുകനായ 28 കാരന്‍ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. മൂന്ന് ആഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണ് നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്ത് ദുര്‍ഗന്ധം വമിക്കാതിരിക്കാനായി ചന്ദ്രനത്തിരികളും റൂം റിഫ്രഷ്‌നറുകളും ഉപയോഗിച്ചിരുന്നു.
by Midhun HP News | Nov 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വിദഗ്ധ ചികിത്സയ്ക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ രണ്ടുമണിക്കാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തെത്തിയത്. ഏതാനും നാള്‍ കൂടി പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജര്‍മ്മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയെ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ശസ്ത്രക്രിയ. മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17 ലേക്ക് തീരുമാനിച്ചത്.
ഉമ്മന്‍ ചാണ്ടിക്കൊപ്പം, മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍, ബെന്നി ബെഹനാന്‍ എംപി എന്നിവരും ബര്‍ലിനിലേക്ക് പോയിരുന്നു. ഉമ്മന്‍ ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശസ്ത്രക്രിയ ആയതിനാല്‍ മറ്റു പ്രയാസങ്ങളില്ലെന്നും അതിവേഗം അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്കു മടങ്ങുമെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.
by Midhun HP News | Nov 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 600 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,000ല്‍ എത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4875 ആയി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 36,880 രൂപയായിരുന്നു പവന്‍ വില. രണ്ടായിരം രൂപയിലേറെ വര്‍ധനയാണ് ഇതുവരെ ഈ മാസമുണ്ടായത്.

by Midhun HP News | Nov 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ശബരിമല സന്നിധാനത്ത് ദർശനത്തിനായി വൻ ഭക്തജന തിരക്ക്. മണ്ഡലകാലത്തിന്റെ ആദ്യദിവസമാണ് ഇന്ന്. പുലർച്ചെ മൂന്നു മണിയ്ക്കാണ് നട തുറന്നത്. പുതിയതായി സ്ഥാനമേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നു ദീപം തെളിച്ചത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ബർത്ത് വഴി മാത്രം ഇന്നത്തേയ്ക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ആളുകളാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിങ്ങിലൂടെയും തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തും. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കാനാണു ദേവസം ബോർഡിന്റെ തീരുമാനം.

മണ്ഡലകാലത്തെ സുരക്ഷക്കായി 360 പോലീസുകാരെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചതായി എസ് പി വി യു കുര്യാക്കോസ് പറഞ്ഞു. ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും തീർത്ഥാടന പാതയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്രമീകരണങ്ങൾ വിലയിരുത്താൻ ഇടുക്കി, തേനി എസ്പിമാരുടെ നേതൃത്വത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.
തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ചാണ് ഇത്തവണ ദിവസവും പുലർച്ചെ മൂന്നിന് നട തുറക്കാൻ തീരുമാനിച്ചത്. മുൻപ് പലർച്ചെ 4നായിരുന്നു നട തുറന്നിരുന്നത്. എന്നാൽ കോവിഡ് മൂലം കഴിഞ്ഞ വർഷം നട തുറക്കുന്നത് അഞ്ചിന് ആക്കിയിരുന്നു. മണ്ഡലകാലത്തെ ആദ്യ നെയ്യാഭിഷേകവും ഇന്നാണ്. ദിവസവും രാവിലെ 3.30 ന് ആരംഭിക്കുന്ന നെയ്യാഭിഷേകം 11 വരെ നീളും. ഇന്ന് വൃശ്ചിക പുലരിയിൽ അയ്യപ്പ സ്വാമിക്ക് കളഭാഭിഷേകവും ഉണ്ടാകും. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്രം – പുല്ലുമേട് – സന്നിധാനം പരമ്പരാഗത കാനന പാതയിലൂടെ ഇന്ന് മുതൽ ഭക്തരെ കടത്തി വിടും. രാവിലെ ഏഴു മുതൽ ഉച്ച കഴിഞ്ഞു രണ്ടു വരെയാണ് കടത്തി വിടുക. പന്ത്രണ്ട് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സത്രത്തിലെത്താം. കാനന പാതയിൽ വേണ്ട ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

by Midhun HP News | Nov 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വാർത്ത ഫലം കണ്ടു. കരിച്ചിയിൽ കാവുവിളാകത്ത് വീട്ടിൽ കാണാതായ സുമതിഅമ്മ (87)യെ കണ്ടെത്തി. കൊല്ലം കൊട്ടാരയ്ക്കര ആശ്രയയിലാണ് ഈ വൃദ്ധമാതാവിനെ കണ്ടെത്തിയത്. ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി ബന്ധുക്കളെ ഏല്പിയ്ക്കും.
by Midhun HP News | Nov 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലിൻമൂട് വാർഡിൽ ‘ഞങ്ങളും കൃഷിയിലേയ്ക്ക്’ പദ്ധതിയിൽ കല്ലിൻമൂട്, പാട്ടത്തിവിളയിൽ രാജൻ ഉദ്പ്പാദിപ്പിച്ച 720 ഗ്രാം തൂക്കമുള്ള കത്തിരികൾ.

Recent Comments