സ്കൂൾ കലോത്സവത്തിൽ ഒപ്പന ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ സി എസ് ഐ
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഒപ്പന ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ സി എസ് ഐ ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ്സിലെ കുട്ടികൾ.

ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഒപ്പന ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ സി എസ് ഐ ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ്സിലെ കുട്ടികൾ.

ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഓയിൽ പെയിൻറിംഗ് എന്നിവയിൽ ഒന്നാം സ്ഥാനം നേടി ഇളമ്പ, പൂവണത്തുംമൂട് അശ്വതി ഭവനത്തിൽ ആർദ്ര പ്രേം. ആറ്റിങ്ങൽ സി എസ് ഐ ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആർദ്ര.

നാടൻ തോക്ക്, കഞ്ചാവ്, ഹാഷിഷ് ഓയിൽ, പന്നി തല, പെരുമ്പാമ്പിന്റെ നെയ്യ്, മൂന്നരലക്ഷം രൂപ, ആറ് നാടൻ ബോംബ് എന്നിവയുമായി ഒരാൾ പിടിയിൽ. പിടിയിലായത് കൊടും ക്രിമിനൽ. നാടൻ ബോംബ് ബോംബ് സ്കോഡ് എത്തി നിർവീര്യമാക്കി. വെഞ്ഞാറമൂട് കോട്ടുകുന്ന് സ്വദേശി ചന്തു എന്ന് വിളിക്കുന്ന ദിലീപ് (45)നെയാണ് ആറ്റിങ്ങൽ ഡി വൈ എസ് പി ജി ബിനുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടിയത്. പ്രതിയുടെ വീട് വളഞ്ഞാണ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് ദിലീപ്.

ആറ്റിങ്ങൽ വിദ്യാഭാസ ഉപജില്ല കേരള സ്കൂൾ കലോത്സവം 2022-23 എച്ച്. എസ്. എസ് വിഭാഗം ഗിത്താർ മത്സരത്തിൽ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ സിദ്ധാർഥ് . ഖയാൽ സംഗീത സ്കൂളിലെ വിദ്യാർത്ഥി കൂടിയാണ് സിദ്ധാർഥ്.

കേരളത്തില്‍ നിന്നുള്ള ആദ്യ സ്വദേശ് ദര്‍ശന്‍ വിനോദയാത്രാ തീവണ്ടിയുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി.) മണ്ഡലകാലത്ത് കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കാണ് കേരളത്തില്‍ നിന്നുള്ള ആദ്യയാത്ര.
തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 10-ന് പുറപ്പെട്ട് പത്തു ദിവസത്തെ തീര്‍ഥയാത്രയ്ക്കു ശേഷം ഡിസംബര്‍ 20-ന് മടങ്ങിയെത്തും. യാത്രക്കാര്‍ക്ക് ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക നിര്‍മിതികളും സന്ദര്‍ശിക്കാനാകും.കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മറ്റ് അമ്പലങ്ങളും ഗംഗ ആരതിയും, അയോധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, സരയു നദി, ഗംഗയമുനസരസ്വതി നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ യാത്രയിലൂടെ സന്ദര്‍ശിക്കാം.

സ്ലീപ്പര്‍ ക്ലാസ് അല്ലെങ്കില്‍ തേര്‍ഡ് എ.സി. ട്രെയിന്‍ യാത്ര, യാത്രകള്‍ക്ക് വാഹനം, രാത്രി താമസങ്ങള്‍ക്ക് യാത്രക്കാരുടെ ബജറ്റിനനുസരിച്ച് ഹോട്ടലുകളിലോ, ഹാളുകളിലോ താമസ സൗകര്യം, മൂന്നു നേരവും ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്-സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. ബുക്ക് ചെയ്യുന്നവര്‍ക്ക് കൊച്ചുവേളി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍നിന്നും തീവണ്ടിയില്‍ കയറാം. ടൂര്‍ പാക്കേജ് നിരക്ക് 20,500 രൂപ മുതല്‍.

ഇതിനു പുറമേ ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ പാക്കേജ് വിമാനയാത്ര നവംബര്‍ 19-ന് കോഴിക്കോട് നിന്നും, ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്തുനിന്നും പുറപ്പെടും. ഇരുവശത്തേക്കും വിമാന ടിക്കറ്റുകള്‍, ഭക്ഷണത്തോടൊപ്പം ഹോട്ടല്‍ താമസം, യാത്രകള്‍ക്ക് എ.സി. വാഹനം, ഐ.ആര്‍.സി.ടി.സി ടൂര്‍ മാനേജരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഫോണ്‍: തിരുവനന്തപുരം-8287932095, എറണാകുളം-8287932082, കോഴിക്കോട്-8287932098.
വെബ്സൈറ്റ്: www.irctctourism.com
തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരാനാണ് നീക്കം.
ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടര്‍ന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല. സഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതോടെ ഓര്‍ഡിനന്‍സ് റദ്ദാകുന്ന സാഹചര്യവുമുണ്ട്. സഭാ സമ്മേളനം എന്ന് അവസാനിക്കും എന്നതില്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല. സഭാ സമ്മേളനം എന്ന് അവസാനിപ്പിക്കണമെന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിയമസഭ ബില്‍ പാസ്സാക്കിയാലും അത് നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. ബില്ലില്‍ ഒപ്പിടുന്നത് വൈകിയാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകാനാകും സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന.

Recent Comments