by Midhun HP News | Nov 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഖത്തർ പടപ്പുറപ്പാടിനൊരുങ്ങുകയാണ്. ഇനി നാലു ദിനം മാത്രം. അർജന്റീനക്കും ഫ്രാൻസിനും പുറമെ സെനഗാളും വെയ്ൽസും ബുധനാഴ്ചയെത്തും. യു.എ.ഇയുമായി അബൂദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ സൗഹൃദമത്സരം കളിച്ചതിനു പിന്നാലെയാണ് മെസ്സി നയിക്കുന്ന അർജന്റീന ദോഹയിലേക്കു പറക്കുന്നത്.

ദ പേൾ ഖത്തറിനരികെ നേട്ടങ്ങളുടെ മുത്തുവാരാനെത്തുകയാണ് ലോകം.
അരങ്ങൊരുക്കുന്നതിന്റെ ആവേശത്തിരയിലാണീ നാട്. ചോരത്തിളപ്പിന്റെ കരുത്തുമായി ഇംഗ്ലണ്ട് ഈ മണ്ണിലെത്തിക്കഴിഞ്ഞു. ബിർമിങ്ഹാമിലെ മഴനനഞ്ഞ സെന്റ് ജോർജ് പാർക്കിൽനിന്ന് വില്യം രാജകുമാരന്റെ പ്രഭാഷണം കേട്ട് പ്രചോദിതരായാണ് അവർ വിമാനം കയറിയത്. നിർഭാഗ്യങ്ങളുടെ വേരറുയ്ക്കാനുറച്ച് പ്രതിഭകളുടെ കൂട്ടവുമായി നെതർലൻഡ്സിന്റെ ഓറഞ്ചുകുപ്പായക്കാരുമെത്തി. ഡെന്മാർക്കും എക്വഡോറുമെത്തിയതോടെ പത്തു നിരകൾ ഖത്തറിന്റെ തീരമണഞ്ഞു.
by Midhun HP News | Nov 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ വർദ്ധനയുള്ളതായി അറിയിച്ച് ആരോഗ്യ വകുപ്പ്. ഈ മാസം 15 ദിവസത്തിനിടെ മാത്രം 269 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായും ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കി ബാധിക്കുകയും 3 പേർ മരിക്കുകയും ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 3717 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. മൊത്തം മരണം 26 ആയി. ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം.

ജില്ലകളുടെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. പനി ബാധിച്ചാല്‍ മാരകമായ പണികൾ അല്ലെന്ന് ഉറപ്പാക്കണം. വീടിന്‍റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

by Midhun HP News | Nov 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കരിച്ചിയിൽ കാവുവിളാകത്ത് വീട്ടിൽ സുമതിഅമ്മ (87) യെ കാൺമാനില്ല. നവംബർ 11-ാം തീയതി വൈകിട്ടു മുതലാണ് ഈ വൃദ്ധമാതാവിനെ കാണാതായത്. ജീവിത ശൈലി രോഗങ്ങളും ഓർമ്മക്കുറവും സുമതിയമ്മയ്ക് ഉണ്ടെന്ന് വീട്ടുകാർ പറയുന്നു. ഏകദേശം 6 മാസം മുമ്പ് സമാനമായ രീതിയിൽ സുമതിയമ്മയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാളകത്ത് നിന്ന് പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നഗരസഭ മുൻ കൗൺസിലറായിരുന്ന ശ്രീലതയുടെ ഭർതൃമാതാവാണ് സുമതിഅമ്മ. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെകാണുന്ന നമ്പരിലൊ അടുത്തുള്ള പോലീസ് സ്റ്റേഷനിലൊ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
മൊബൈൽ നമ്പർ: 9388339718, 9946382473
ആറ്റിങ്ങൽ പോലീസ് : 0470 2622444
by Midhun HP News | Nov 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമനകത്ത് വിവാദം കത്തിനിൽക്കുമ്പോൾ തന്നെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു കത്ത് പുറത്തുവന്നു. സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേതാണ് കത്ത്. ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാണ് ആനാവൂർ കത്ത് നൽകിയത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തിൽ ആനാവൂരിന്റെ നിർദേശം.
അറ്റൻഡർ വിഭാഗത്തിൽ ഉടൻ നിയമനം വേണ്ടെന്നും കത്തിൽ ആനാവൂർ നാഗപ്പൻ നിർദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റർ പാഡിൽ തന്നെയാണ് നിയമന ശുപാർശ നൽകിയിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ വിവാദ കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. നഗരസഭയിലെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

പ്രതിപക്ഷ പാർട്ടികൾ കോർപറേഷൻ ആസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ വിവാദ കത്തിന്റെ ഉറവിടമോ പ്രചരിപ്പിച്ചവരെയോ കണ്ടെത്താതെ വഴിമുട്ടി നിൽക്കുകയാണ് അന്വേഷണം. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് വ്യാഴാഴ്ച മടങ്ങി വന്ന ശേഷം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആലോചന. മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി. കൂടാതെ കോർപ്പറേഷനിലെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കും. വിജിലൻസും ഉടൻ റിപ്പോർട്ട് നൽകും. കോർപ്പറേഷനിലെ കൂടുതൽ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.
by Midhun HP News | Nov 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അഖിലേന്ത്യ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും മുതിർന്ന പൗരന്മാർക്കുള്ള ആദരവിനും അർഹരായവരുടെ പേരുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ തൊടുപുഴയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയിൽ അയിലം ഗവൺമെൻ്റ് ഹൈസ്കൂൾ അധ്യാപകൻ എസ്.സതീഷ്കുമാർ പ്രൈമറി വിഭാഗത്തിലും പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ടി. ബാബു ഹയർ സെക്കൻ്ററി വിഭാഗത്തിലും പുരസ്കാരത്തിന് അർഹത നേടി.
അക്കാദമിക പ്രവർത്തനങ്ങൾ, പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ, സ്കൂൾ മികവുകൾക്കായുള്ള ഇടപെടലുകൾ, വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ, സാമൂഹിക സാംസ്കാരിക ഇടപെടലുകൾ എന്നിവ മുൻനിർത്തിയാണ് പുരസ്കാരം നൽകിയിരിക്കുന്നത്.

by Midhun HP News | Nov 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മൊബൈൽ സിം നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്യുമ്പോൾ അതേ നമ്പറിൽ ഡ്യൂപ്ലിക്കേറ്റ് സിം വാങ്ങുന്നവർ ശ്രദ്ധിക്കുക, പുതിയത് ആക്ടിവേറ്റായി 24 മണിക്കൂർ എസ്.എം.എസ് അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. ഓൺലൈൻ തട്ടിപ്പുകൾ തടയാൻ കേന്ദ്ര ടെലികോം വകുപ്പ് നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ വിലക്ക്. ഇത് നടപ്പിൽ വരുത്താൻ സേവന ദാതാക്കൾക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. സിം കേടാവുകയോ മോഷ്ടിക്കപ്പെടുകയോ നഷ്ടമാവുകയോ ചെയ്യുമ്പോഴാണ് അതേ നമ്പറിൽ പുതിയ സിമ്മിനായി അപേക്ഷ നൽകുന്നത്. തിരിച്ചറിയൽ രേഖയും മറ്റും പരിശോധിച്ചാണ് ഇത് അനുവദിക്കുന്നതെങ്കിലും വ്യാജരേഖ ചമച്ച് സിം കാർഡ് സ്വന്തമാക്കി ഒ.ടി.പി വഴി തട്ടിപ്പുകാർ പണം തട്ടുന്നത് വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കേന്ദ്രം രംഗത്തുവന്നത്.

വ്യാജ തിരിച്ചറിയൽ രേഖ നൽകി തട്ടിപ്പുകാരൻ പുതിയ സിം എടുക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. പുതിയ സിം അനുവദിക്കുന്നതോടെ ആദ്യ സിം ബ്ലോക്ക് ആവുകയും തട്ടിപ്പുകാരന്റെ സിം പ്രവർത്തനക്ഷമമാകുകയും ചെയ്യും. തുടർന്ന് ബാങ്ക് ഇടപാടുകൾക്കുള്ള ഒടിപി തട്ടിപ്പുകാരന്റെ ഫോണിലെത്തുകയും സിം ഉടമയ്ക്കു പണം നഷ്ടമാകുകയും ചെയ്യും. പണം ലഭ്യമായാൽ സിം ഉപേക്ഷിക്കും. എന്നാൽ, 24 മണിക്കൂർ എസ്.എം.എസ് വിലക്ക് ഏർപ്പെടുത്തുന്നതോടെ യഥാർഥ ഉടമയ്ക്ക് പരാതിപ്പെട്ട് സിം ബോക്ക് ചെയ്യാൻ സമയം ലഭിക്കും. തട്ടിപ്പുകാർക്ക് ഉടനടി ഒ.ടി.പി ലഭിക്കുന്നത് ഒഴിവാകുകയും ചെയ്യും.
നിലവിലുള്ള സിം മാറ്റിവാങ്ങാൻ കർശന പരിശോധന വേണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം നിർദേശിച്ചിരുന്നു. പുതിയ സിം കാർഡുകൾ അനുവദിക്കാൻ യഥാർഥ ഉപഭോക്താക്കളുടെ സമ്മതം തേടുന്നതിന് 2016ലും 2018ലും വിശദമായ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചിരുന്നു.
Recent Comments