സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് വെള്ളറട ഗ്രാമപഞ്ചായത്ത്

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് വെള്ളറട ഗ്രാമപഞ്ചായത്ത്

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തും പ്രേംനസീർ സുഹൃത് സമിതിയും, കവടിയാർ ടി.എം.സി മൊബൈൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളറട കെ.പി.എം ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അൻസജിതാ റസൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജി മംഗൾദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, എ.ഡി.എസ്- എസ്.ആർ സുനിത, സി.ഡി. എസ്- ആർ.എസ്.സിത, മണക്കാട് അബ്ദുൽ കലാം, താന്നിമൂട് ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. ഡോക്ടർ ശാലിനി രാജ്, ഡോ.എസ് പുഷ്പ കുമാരി,
ഡോ. ബിനുഷ.പി.ജോർജ്, ഡോ. ജിനു, ഡോ. നൂർജഹാൻ, ഡോ. വീണാ വിജയ്, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, കാർഡിയോളജി, ദന്തൽ, നേത്ര വിഭാഗങ്ങളുടെ ചികിത്സയും നടത്തി. ഇരുപതിലധികം പാരാമെഡിക്കൽ സ്റ്റാഫുകളുടെ സേവനം ഉണ്ടായിരുന്നു. ടി.എം.സി.യുടെ മൊബൈൽ, ലാപ് ടോപ്പ് സൗജന്യ സർവ്വീസ് ക്യാമ്പും സംഘടിപ്പിച്ചു.

കോർപ്പറേഷനിലെ ശുപാർശ കത്ത്; പിൻവാതിൽ നിയമനങ്ങളെ കുറിച്ചുള്ള വിജിലൻസ് അന്വേഷണം വൈകും

കോർപ്പറേഷനിലെ ശുപാർശ കത്ത്; പിൻവാതിൽ നിയമനങ്ങളെ കുറിച്ചുള്ള വിജിലൻസ് അന്വേഷണം വൈകും

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റേയും കൗൺസിലർ ഡി.ആർ.അനിലിന്റേയും ശുപാർശ കത്തുകളെ കുറിച്ചും പിൻവാതിൽ നിയമനങ്ങളെ കുറിച്ചുമുള്ള വിജിലൻസ് അന്വേഷണം വൈകും. പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസമെടുക്കാമെന്നാണ് വിജിലൻസ് നിലപാട്.

കത്തിന്റെ ആധികാരിത, പിൻവാതിൽ നിയമനങ്ങൾ എന്നിവയിൽ ഇനിയും അന്വേഷണം പൂർത്തീകരിക്കാനുണ്ടെന്ന നിലപാടിലാണ് വിജിലൻസ്. ശുപാർശ കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണം തുടരുകയാണെന്ന നിലപാടായിരിക്കും വിജിലൻസ് സ്വീകരിക്കുക. അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ സമരം ഇന്നും തുടരും. മഹിളാ കോൺഗ്രസ് ഇന്ന് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തും.

ലീഡർ സാംസ്‌കാരിക വേദിയുടെയും സൗഹൃദ കൂട്ടായ്മയുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് അടൂർ പ്രകാശ് എം. പി

ലീഡർ സാംസ്‌കാരിക വേദിയുടെയും സൗഹൃദ കൂട്ടായ്മയുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് അടൂർ പ്രകാശ് എം. പി

ലീഡർ സാംസ്‌കാരിക വേദിയുടെയും സൗഹൃദ കൂട്ടായ്മയുടെയും സംയുക്ത സമ്മേളനം ആറ്റിങ്ങൽ എസ്. എസ് പ്ലാസ മന്ദിരത്തിൽ അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് അവനവഞ്ചേരി അമ്പലമുക്കിൽ താമസിയ്ക്കുന്ന എസ്. സുനിതയ്ക്കു അടൂർ പ്രകാശ് എം. പി എൺപതിനായിരം രൂപ ധനസഹായമായി നൽകി. കിഡ്‌നിയ്ക്ക് ഗുരുതര തകരാറു സംഭവിച്ച രോഗിയ്ക് സഹപാഠികളുടെ കൂട്ടായ്മയാണ് പണം ശേഖരിച്ചത്. മൂന്നാം ഗഡു ഉടൻ നൽകാനാണ് തീരുമാനം.

ചടങ്ങിൽ മുൻ നഗരസഭ വൈസ് ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണ മൂർത്തി, എസ്. ശ്രീരംഗൻ, മണനാക്കു ഷിഹാബുദീൻ, താഹിർ വക്കം, സലിം പാണന്റെ മുക്ക്, ശാസ്തവട്ടം രാജേന്ദ്രൻ, വി. ചന്ദ്രിക, ബിന്ദു.എസ്, ലല്ലു.എസ്, ആർ. വിജയകുമാർ, പി. അനിൽ കുമാർ, ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.

‘ഞങ്ങളും നിങ്ങളോടൊപ്പം’; ‘തണൽ’  സ്റ്റാളുകൾ ഒരുക്കി പകൽക്കുറി എൻഎസ്എസ് യൂണിറ്റ്

‘ഞങ്ങളും നിങ്ങളോടൊപ്പം’; ‘തണൽ’ സ്റ്റാളുകൾ ഒരുക്കി പകൽക്കുറി എൻഎസ്എസ് യൂണിറ്റ്

കിളിമാനൂർ ഉപജില്ല കലോത്സവത്തിന്റെ വേദിയായ പകൽകുറി ഗവൺമെന്റ് വെക്കേഷനൽ ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “ഞങ്ങളും നിങ്ങളോടൊപ്പം” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഭിന്നശേഷി വിദ്യാർഥിയുടെ കുടുംബ ധനസഹായ നിധി ശേഖരിക്കുന്നതിലേയ്ക്കായി തണൽ എന്ന പേരിൽ സ്റ്റാളുകൾ ഒരുക്കി. എൻഎസ്എസ് വോളന്റിയർമാരുടെ വീടുകളിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ വിൽപ്പനയ്ക്കായി എത്തിച്ചു കൂടാതെ കറിവേപ്പില തൈകൾ പച്ചക്കറി വിത്തുകൾ മാസ്കുകൾ എന്നിവ സൗജന്യമായി ലഭ്യമാക്കി. മത്സരവേദികൾ ഗാന്ധി ചിത്രങ്ങളും ഗാന്ധി സൂക്തങ്ങളും കൊണ്ട് ആകർഷകമാക്കി. എൻഎസ്എസ് വോ ളണ്ടിയർമാരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ ജനശ്രദ്ധ ആകർഷിച്ചു വിവിധ തുറയിലുള്ള പ്രമുഖർ ഈ ഉദ്യമത്തെ അഭിനന്ദിച്ചു.

തിരുവനന്തപുരം ജില്ല കരിയർ എക്സിബിഷന്റെ ഉദ്ഘാടനം നടന്നു

തിരുവനന്തപുരം ജില്ല കരിയർ എക്സിബിഷന്റെ ഉദ്ഘാടനം നടന്നു

പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ല കരിയർ എക്സിബിഷൻ ഉദ്ഘാടനം നടന്നു. ഗവൺമെന്റ് എച്ച്എസ്എസ് പകൽകുറിയിൽ വച്ച് എംഎൽഎ വി. ജോയി ഉദ്ഘാടനം ചെയ്തു. കൊല്ലം മേഖലാ അസിസ്റ്റന്റ് ഡയറക്ടർ ചിത്ര ഒ. എസ് മുഖ്യ അതിഥിയായി. പിടിഎ പ്രസിഡന്റ് മനു. എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഷീബ. ബി സ്വാഗതവും കരിയർ മാസ്റ്റർ സന്തോഷ് .സി കൃതജ്ഞതയും രേഖപ്പെടുത്തി. എൻ എസ് ക്യു എഫ് കോഴ്സുകൾ, തൊഴിൽ ഉപരിപഠന സാധ്യതകൾ, കരിയർ ആറ്റിറ്റ്യൂഡ് ടെസ്റ്റുകൾ, തൊഴിൽ മാസികകൾ എന്നിങ്ങനെ കുട്ടികളുടെ വികാസം ലക്ഷ്യമാക്കിയുള്ളതായിരുന്നു ഈ പ്രദർശനം.

ആറ്റിങ്ങൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സബ്ജയിലിൽ നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തി

ആറ്റിങ്ങൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സബ്ജയിലിൽ നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തി

ആറ്റിങ്ങൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സബ്ജയിലിൽ അന്തേവാസികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ ജഡ്ജിയും ആറ്റിങ്ങൽ ലീഗൽ അതോറിറ്റി ചെയർമാനുമായ സുരേഷ് കുമാർ. എസ് ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ സബ് ജയിൽ സൂപ്രണ്ട് ഡി. ആർ അജയകുമാർ അധ്യക്ഷനായി. ഡി പി ഒ പ്രബീഷ്. പി സ്വാഗതം ആശംസിച്ചു.

അഡ്വക്കേറ്റ് ഷാജിലാൽ, അഡ്വക്കേറ്റ് ലിഷ എന്നിവർ അന്തേവാസികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് എടുത്തു. ആറ്റിങ്ങൽ താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സുമ, ആറ്റിങ്ങൽ സബ് ജയിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ പ്രശാന്ത് എം. ഒ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.