by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് പുളിമൂട്ട് കടവിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് പുളിമുട്ടിൽ കടവിൽ കാര ചെമ്മീൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സരിത, എം എ വാഹിദ്, പി. മണികണ്ഠൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എ പി ഷീജ മേരി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: ഭീമ കോറെഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഗൗതം നവ്‌ലഖയെ വീട്ടു തടങ്കലിലേക്കേു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നവ്‌ലഖ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് നടപടി. നവ്‌ലഖയുടെ വീട്ടു തടങ്കലിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എതിര്‍ത്തിരുന്നു. നവ്‌ലഖയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നതിനു കാരണമൊന്നുമില്ലെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫും ഋഷികേശ് റോയിയും പറഞ്ഞു. നവ്‌ലഖ 2.4 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.

വീട്ടു തടങ്കലില്‍ പൊലീസ് കാവല്‍ ഒരുക്കുന്നതിന് എന്‍ഐഎ നിര്‍ദേശിച്ച തുകയാണിത്.
വീട്ടു തടങ്കലില്‍ നവ്‌ലഖ കംപ്യൂട്ടറോ ഇന്റര്‍നെറ്റോ ഉപയോഗിക്കുന്നതിനെ എന്‍ഐഎ എതിര്‍ത്തു. ഭീമ കോറെഗാവ് കലാപം നടത്തുന്നതിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ്, എഴുപതുകാരനായ നവ്‌ലഖയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിലെ ഉപതിരഞ്ഞെടുപ്പ്
ഫലം ചർച്ചയാകുന്നു. കഴിഞ്ഞ 40 വർഷത്തിനിടെ സിപിഎം ആദ്യമായി തോൽവി ഏറ്റുവാങ്ങിയതാണ് ചർച്ചയാകുന്നത്. എന്തായാലും സി പി എം ൽ പ്രാദേശികതലത്തിൽ ശക്തമായ ചർച്ചയ്ക്കും, നടപടിയ്ക്കും ഇടയാക്കുന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം എന്നതിൽ സംശയമില്ല. സ്ഥലം എംഎൽഎ വാർഡിൽ തമ്പടിച്ച് പ്രവർത്തിച്ചിട്ടും ജയിക്കാനാകാത്തത് തോൽവിയേക്കാർ ഏറെ ക്ഷീണത്തിനിടയാക്കിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ വിജയിച്ച ദീപ്തിക്ക് സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ദീപ്തി 112 വോട്ടിന് ജയിച്ച സ്ഥാനത്താണ് ഇപ്പോൾ 45 വോട്ടിന് LDF പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 45 വോട്ടുകൾ മാത്രം നേടിയ BJP ഇത്തവണ 219 വോട്ടുകൾ കരസ്ഥമാക്കി. ആകെ 1403 വോട്ടർമാരുള്ള മഞ്ഞപ്പാറയിൽ 1072 പേർ വോട്ടു ചെയ്തു. കോൺഗ്രസ് 449, സിപിഎം 404 , BJP 219 എന്നതാണ് ഇപ്പോഴത്തെ വോട്ടിംഗ് നില.
by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മാലി: മാലദ്വീപ് തലസ്ഥാനമായ മാലിയില്‍ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ ഒന്‍പത് ഇന്ത്യക്കാര്‍ മരിച്ചു. എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം. നിരവധിപേര്‍ക്ക് പൊള്ളലേറ്റുവെന്നാണ് വിവരം. കത്തിനശിച്ച കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനാണ്. അഗ്നിശമന സേന പത്ത് മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ കെടുത്താനായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പില്‍നിന്നാണ് തീപടര്‍ന്നത്.

മാലദ്വീപിലെ ജനസംഖ്യയില്‍ പകുതിയോളം പേര്‍ വിദേശത്തുനിന്ന് ജോലിക്കെത്തിയവരാണ്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവരില്‍ അധികവും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് മാലി. ഇടുങ്ങിയ താമസ സ്ഥലങ്ങളിലാണ് വിദേശ തൊഴിലാളികളടക്കം കഴിയുന്നത്.

by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എൽഡിഎഫിന്റെ 7 വാർഡുകളടക്കം എട്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി. പറവൂർ നഗരസഭ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 15 എൽഡിഎഫ് 11 ബിജെപി 2 മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.
ഉപതെരഞ്ഞെടുപ്പ് ഫലം:
എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്റി ജോസ് വിജയിച്ചു. എൽ ഡിഎഫിൽ നിന്നും സീറ്റ് പിടിച്ചെടുത്ത യുഡിഎഫ് 41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്. യുഡിഎഫ് വിജയിച്ചതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. ആറാം വാർഡിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച അംഗത്തിൻ്റെ പിന്തുണയോടെ എൽ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗത്തെ അയോഗ്യയാക്കി ഉത്തരവിറക്കിയത്. അതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
തിരുവനന്തപുരം
തിരുവനന്തപുരത്ത് പഴയകുന്നുമ്മൽ പഞ്ചായത്തിൽ മഞ്ഞപ്പാറ വാർഡിൽ യുഡിഎഫിന് വിജയം. യുഡിഎഫിലെ എം ജെ ഷൈജ 45 വോട്ടിനു ജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.
എറണാകുളം പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷൻ സിപിഎം സ്ഥാനാർത്ഥി നിമിഷ ജിനേഷ് 160 വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയുടെ സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു. പൂതൃക്ക പഞ്ചായത്ത് പതിനാലാം വാർഡ് യു.ഡിഎഫ് മോൻസി പോൾ 135 വോട്ടുകൾക്ക് വിജയിച്ചു. സിറ്റിംഗ് സീറ്റ് യുഡിഎഫ് നിലനിർത്തുകയായിരുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പട്ടിമറ്റം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീജ അശോകൻ 7 8 വോട്ടുകൾക്ക് വിജയിച്ചു.
ഇടുക്കി
ഇടുക്കി ശാന്തൻപാറ തൊട്ടിക്കാനം ഉപതെരഞ്ഞെടുപ്പിൽ സിപിഎം അംഗം ഇ കെ ഷാബു 253 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റിൽ, പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.ജെ ഷൈന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
കഞ്ഞിക്കുഴി പൊന്നെടുത്താൻ വാർഡിൽ എൽ ഡി എഫ് സ്ഥാനാത്ഥി പിബി ദിനമണി 92 വോട്ടിന് വിജയിച്ചു. യുഡിഎഫിൽ നിന്നാണ് എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തത്.
കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി.ഡി പ്രദീപ് കുമാർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മലപ്പുറം
മലപ്പുറം നഗരസഭ കൈനോട് വാർഡ് സിപിഎം നിലനിർത്തി. സിപിഎം സ്ഥാനാർഥി സി ഷിജു 12 വോട്ടിനു ജയിച്ചു.
കഴിഞ്ഞ തവണ 362 ആയിരുന്നു വാർഡിലെ എഷഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം.
തൃശൂർ
തൃശൂർ വടക്കാഞ്ചേരി നഗരസഭ മിണാലൂർ സെന്റർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. സിപിഎം സിറ്റിങ് സീറ്റായിരുന്ന മിണാലൂർ സെന്റർ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി കെ.എം. ഉദയപാലൻ 110 വോട്ടിന് വിജയിച്ചു. സിപിഎം കൗൺസിലർ മരിച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 41 അംഗ നഗരസഭ കൗൺസിലിൽ എൽഡിഎഫ് 23 , യുഡിഎഫ് 17 , ബിജെപി ഒന്ന് എന്നിങ്ങനെ സീറ്റ് നില.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പൈങ്കുളം ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. ഉപതെരഞ്ഞെടുപിൽ എൽഡിഎഫ് സ്ഥാനാർഥി എഇ ഗോവിന്ദൻ വിജയിച്ചു. 1800 വോട്ടുകൾക്കാണ് വിജയം.
കോഴിക്കോട്
തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാർഡ് യുഡിഎഫ് നിലനിർത്തി. 383 വോട്ടുകൾക്ക് സിഎ നൗഷാദ് വിജയിച്ചു. മേലടി ബ്ലോക്ക് കീഴരിയൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. 102 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി രവീന്ദ്രൻ വിജയിച്ചു. കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. 276 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി റസീന പൂക്കോട്ട് ജയിച്ചു. മണിയൂർ പഞ്ചായത്ത് മണിയൂർ നോർത്ത് വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ എ ശശിധരൻ 340 വോട്ടുകൾക്ക് വിജയിച്ചു.
പാലക്കാട്
പുതൂർ പഞ്ചായത്തിലെ കുളപ്പടിക വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി വഞ്ചി കക്കി 32 വോട്ടിന് വിജയിച്ചു. കുത്തന്നൂർ പഞ്ചായത്ത് പാലത്തറ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആർ ശശിധരൻ വിജയിച്ചു.
കൊല്ലം
കൊല്ലം പൂതക്കുളം പഞ്ചായത്ത് കോട്ടുവൻകോണം വാർഡ് ബിജെപി നിലനിർത്തി. 123 വോട്ടിന് എസ്.ഗീത വിജയിച്ചു. പേരയം പഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ലതാ ബിജു വിജയിച്ചു.
ആലപ്പുഴ
ആലപ്പുഴയിൽ 5 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പണ്ടനാട് ഏഴാം വാർഡിൽ യുഡിഎഫ് വിജയിച്ചു. ബിജെപി സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. എഴുപുന്ന നാലാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. ആദിക്കാട്ടുകുളങ്ങരയിൽ യുഡിഎഫിന് ജയം. സിപിഐ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.
വയനാട്
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചിത്രമൂല ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി റഷീദ് കമ്മിച്ചാൽ 208 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.
by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രഫറായിരുന്ന 26കാരനായ ബിന്‍ ആന്റണി ആണ് ദേവികുളം പൊലീസിന്റെ പിടിയിലായത്. ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രഫറാണ് ആല്‍ബിന്‍. മൂന്നാര്‍- മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോപോയിന്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ആല്‍ബിന്‍ പിടിയിലായത്. ഇയാളില്‍ നിന്നും ദേവികുളം പൊലീസ് 2.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. സ്വന്തം ആവശ്യത്തിനായി ഗോവയില്‍ നിന്ന് എത്തിച്ചതെന്നാണ് ആല്‍ബിന്‍ പൊലീസിന് നല്‍കിയ മൊഴി.

Recent Comments