by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ ഒടുവില്‍ വഴിത്തിരിവ്. ആശ്രമത്തിന് തീയിട്ടത് സമീപവാസിയായിരുന്ന പ്രകാശ് എന്നയാളാണെന്ന് സഹോദരന്‍ പ്രശാന്ത് െൈക്രബ്രാഞ്ചിന് മൊഴി നല്‍കി. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശ്, ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് പ്രകാശിന്റെ സഹോദരന്‍ പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

തന്റെ സഹോദരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നെന്നും പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീയിട്ടതെന്നും പ്രശാന്ത് വെളിപ്പെടുത്തി. അനുജന്‍ മരിക്കുന്നതിന് കുറച്ചുദിവസം മുന്‍പ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും പ്രകാശ് അസ്വസ്ഥനായിരുന്നെന്നും പ്രശാന്ത് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജഗതിയിലുള്ള യുവാവിനെ കഴിഞ്ഞവര്‍ഷം െൈക്രബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് അസ്വസ്ഥനായതെന്നും തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നും പ്രശാന്ത് പറഞ്ഞു.

മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ പ്രകാശ് വീട്ടില്‍ ഇല്ലായിരുന്നു. വീട്ടില്‍ വന്നാലും കുണ്ടമണ്‍ കടവിലുള്ള കൂട്ടുകാര്‍ വന്നു കൂട്ടിക്കൊണ്ടുപോകുമായിരുന്നു. ഈ കൂട്ടകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും മരിക്കുന്നതിന് മുന്‍പ് ഇവര്‍ പ്രകാശിനെ മര്‍ദിച്ചിരുന്നതായും പ്രശാന്ത് ആരോപിക്കുന്നു.
തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന് പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന് തെളിവുകള്‍ ലഭിച്ചിരുന്നതായും കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് തന്നെ വിളിച്ചു വരുത്തിയതെന്നും പ്രശാന്ത് പറഞ്ഞു.
ആത്മഹത്യ ചെയ്ത പ്രകാശ് ആശ്രമത്തില്‍ മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇയാളുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.
2018 ഒക്ടോബര്‍ 27ന് ആണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. ആദ്യം തിരുവനന്തപുരം സിറ്റി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: നെടുമ്പാശ്ശേരിയില്‍ മദ്യക്കുപ്പിയില്‍ ഒളിപ്പിച്ചു കടത്തിയ 73 പവന്‍ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ മദ്യക്കുപ്പിയില്‍ കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയില്‍ ഒട്ടിച്ച നിലയിലായിരുന്നു. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.


by Midhun HP News | Nov 10, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അഡ്‌ലെയ്ഡ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനൽ ബർത്തുറപ്പിച്ചു. ഇന്ത്യ-പാകിസ്ഥാൻ കലാശപ്പോരാട്ടമാണ് ആരാധകർ കൊതിക്കുന്നത്. അഡ്‌ലെയ്ഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ഗ്രൂപ്പുഘട്ടത്തിൽ ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാംപ്യൻമാരായാപ്പോൾ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പർ ടീമായ ഇംഗ്ലണ്ട് സെമിയിലെത്തിയത്. സൂപ്പർ 12ൽ അഞ്ചു കളിയിൽ നാലിലും ജയിക്കാൻ ഇന്ത്യക്കായിരുന്നു. ചിരവൈരികളായ പാക്കിസ്ഥാനെ നാലു വിക്കറ്റിനും നെതർലാൻഡ്സിനെ 56 റൺസിനും ബംഗ്ലാദേശിനെ മഴ നിയമപ്രകാരം അഞ്ച് റൺസിനും സിംബാബ് വെയെ 71 റൺസിനുമാണ് ഇന്ത്യ തോൽപ്പിച്ചത്. സൗത്താഫ്രിക്കയോട് അഞ്ചു വിക്കറ്റിന് തോറ്റത് മാത്രമാണ് ഇന്ത്യക്കേറ്റ തിരിച്ചടി.

ഗ്രൂപ്പ് ഒന്നിൽ മികച്ച നെറ്റ് റൺറേറ്റിന്റെ പിൻബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മൽസരങ്ങളിൽ ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ മൂന്നു ടീമുകൾക്കും ഏഴു പോയിൻറ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റൺറേറ്റിൽ കിവികൾ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമെത്തി. അഫ്ഗാനിസ്താൻ, ന്യൂസിലാൻഡ്. ശ്രീലങ്ക എന്നിവരെ പരിചയപ്പെടുത്തിയപ്പോൾ അയർലൻഡിനോടു അട്ടിമറിത്തോൽവിയേറ്റുവാങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഓസ്ട്രേലിയയുമായുള്ള മൽസരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു.
by Midhun HP News | Nov 9, 2022 | Latest News, ജില്ലാ വാർത്ത
കണ്ണൂർ: കണ്ണൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. ശ്രീകണ്ഠാപുരം വയക്കര ഗവ. യു പി സ്കൂളിൻ്റെ വാൻ ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ 9.45 ഓടെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു വാൻ അപകടത്തിൽപ്പെട്ടത്. ശ്രീകണ്ഠാപുരം – ഇരട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം. വാഹനത്തിൽ 34 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ 30 കുട്ടികൾക്ക് ചെറിയ പരുക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വാൻ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

by Midhun HP News | Nov 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണയ്ക്കു നേരിട്ടു ഹാജരാവണമെന്ന് ഹൈക്കോടതി. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് തള്ളി.
തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നതുമായിരുന്നു കര്‍ദിനാളിന്റെ ആവശ്യം. കേസ് മുന്‍പ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചപ്പോഴും കര്‍ദിനാള്‍ ഹാജരായിരുന്നില്ല. പല കാരണങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു.

by Midhun HP News | Nov 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് അധികാരമേറ്റു. രണ്ട് വർഷമാണ് അദ്ദേഹത്തിന്‍റെ കാലാവധി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലിക്കൊടുത്തു. അതേ സമയം ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യം ചർച്ചയായിരിക്കുകയാണ്. പിതാവ് വൈ വി ചന്ദ്രചൂഡിന്‍റെ പാത പിൻതുടർന്ന് ഒടുവിൽ പരമോന്നത നീതീപീഠത്തിന്‍റെ കാവാലാളായി ധനഞ്ജയ് യശ്വന്ത ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ്. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ലോക്ശഭാ സ്പീക്കർ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങ് കാണാൻ ചന്ദ്രചൂഡിന്‍റെ അമ്മയുൾപ്പെടെ കുടുംബാംഗങ്ങള്‍ രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. ചടങ്ങിന് പിന്നാലെ സുപ്രീം കോടതിയിലെ ഗാന്ധിപ്രതിമയിൽ മാലചാർത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ദേഹത്തിന്‍റെ ഓഫീസിൽ എത്തി ഫയലുകളില്‍ ഒപ്പിട്ടു. ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസായി അദ്ദേഹം ആദ്യം പരിഗണിച്ചത് ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജിയായിരുന്നു. ജസ്റ്റിസുമാരായ ഹിമാ കോഹ്ലി, ജെ ബി പർടിവാലാ എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. 2024 നവംബർ പത്ത് വരെയാണ് ചിഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന്‍റെ കാലാവധി.
Recent Comments