അട്ടപ്പാടി മധുകേസ്; കസ്റ്റഡിയിലിരിക്കെ യാതൊരു മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് മുൻ മജിസ്ട്രേറ്റ്

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് മണ്ണാർക്കാട് മജിസ്ട്രേറ്റ് ആയിരുന്ന എം രമേശൻ കോടതിയെ അറിയിച്ചു. മണ്ണാർക്കാട് എസ് സി എസ് ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് രമേശൻ ഇക്കാര്യം അറിയിച്ചത്. പീഡനം ഏറ്റതിന്റെ യാതൊരു തെളിവുമില്ല. കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാൽ കസ്റ്റഡി മരണമല്ലെന്നും രമേശൻ പറഞ്ഞു.

അതേസമയം മധുവിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ദേഹപരിശോധനയടക്കം നടത്തിയിട്ടില്ല. പൊലീസ് തയ്യാറാക്കിയത് വ്യാജ പരിശോധ റിപ്പോർട്ടെന്നും പ്രതിഭാഗം ആരോപിച്ചു. സംഭവസമയത്ത് പോലീസ് ഇൻസ്പെക്ഷൻ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ എന്ന് പ്രതിഭാഗം ചോദിച്ചു. എന്നാൽ പൊലീസിന്റെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പരിശോധിക്കേണ്ട ആവശ്യം വന്നില്ല എന്നായിരുന്നു മജിസ്റ്റീരിയൽ അന്വേഷണ കമ്മീഷന്റെ മൊഴി. മജിസ്ട്രീരിയൽ റിപ്പോർട്ട് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ മാത്രമെന്ന് പ്രതിഭാഗം വാദിച്ചു.

കൃത്യമായ തെളിവുകൾ ശേഖരിച്ചില്ല. അവശനായ മധുവിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാത്തത് കസ്റ്റഡി മരണമെന്നതിന് തെളിവെന്നും പ്രതിഭാഗം. അവശനായ മധുവിനെ തൊട്ടടുത്ത് ആശുപത്രി ഉണ്ടായിരുന്നെങ്കിൽ പൊലീസ് കാണിയ് ക്കുമായിരുന്നു എന്നാണ് വിശ്വാസമെന്ന് മുൻ മജിസ്ട്രേറ്റ് മറുപടി നൽകി. ഇല്ലെങ്കിൽ അത് പൊലീസിൻ്റെ വീഴ്ചയെന്നും മുൻ മജിസ്ട്രേറ്റ് രമേശൻ പറഞ്ഞു. 2018 ഫെബ്രുവരി 22ന് 3.30നും 4.15നും ഇടയിലാണ് മധുവിൻ്റെ മരണമെന്ന് രമേശൻ അറിയിച്ചു. എഫ്ഐആർ തയ്യാറാക്കാൻ വൈകിയത് പൊലീസിൻ്റെ വീഴ്ചയല്ലെന്നും എഫ്ഐആർ തയ്യാറാക്കുന്നതിന് ഒരു മണിക്കൂർ മുമ്പേ മധു മരിച്ചതായി ഡോക്ടറുടെ രേഖയുണ്ടെന്നും രമേശൻ പറഞ്ഞു.

കുളത്തൂപ്പുഴയില്‍ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

കുളത്തൂപ്പുഴയില്‍ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

കൊല്ലം: കുളത്തൂപ്പുഴയില്‍ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണ് സംഭവം. വിദേശത്ത് പോകുന്നതിനു മുന്‍പ് പ്രാര്‍ഥിയ്ക്കണമെന്നാവശ്യപ്പെട്ട് ഇമാമിനെ ഒരു യുവാവ് സമീപിച്ചു. യുവാവിനൊപ്പം കാറില്‍ പോകുമ്പോള്‍ യാത്രാമധ്യേ അപരിചിതരായ നാല് യുവാക്കള്‍ കാറില്‍ കയറി.

സംശയം തോന്നി ഇമാം കാറില്‍ നിന്നിറങ്ങി. ഇതിനു ശേഷമാണ് കാറിടിച്ചു വീഴ്ത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പന്തികേടു തോന്നിയതിനാലാണ് കാറില്‍ നിന്നിറങ്ങിയതെന്ന് ഇമാം പിന്നീട് പ്രതികരിച്ചു.

പ്രശസ്തനായ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ജന്മദിനം ഇന്ന്

പ്രശസ്തനായ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ജന്മദിനം ഇന്ന്

മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ജന്മദിനമാണ് ഇന്ന്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്ന ഗ്രാമത്തിൽ ആണ് ജനനം. 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിലൊരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം രവീന്ദ്രൻ മാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അമരം, സുഖമോ ദേവി, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങൾക്കും വസന്തഗീതങ്ങൾ പോലെയുള്ള ചില ഗാനസമാഹാരങ്ങൾക്കും രവീന്ദ്രൻ സംഗീതം നിർവ്വഹിച്ചു. സംഗീത ലോകത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത നിരവധി ഗാനങ്ങൾക്ക് ഇദ്ദേഹം ഈണം നൽകിയിട്ടുണ്ട്.

ഇ​ന്ത്യ​യു​ടെ അൻപതാമത് ചീ​ഫ് ജ​സ്റ്റി​സായി ഡി വൈ ച​ന്ദ്ര​ചൂ​ഡ് സ്ഥാനമേറ്റു

ഇ​ന്ത്യ​യു​ടെ അൻപതാമത് ചീ​ഫ് ജ​സ്റ്റി​സായി ഡി വൈ ച​ന്ദ്ര​ചൂ​ഡ് സ്ഥാനമേറ്റു

​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ അൻപതാമത് ചീ​ഫ് ജ​സ്റ്റി​സ് ആ​യി ധ​ന​ഞ്ജ​യ യ​ശ്വ​ന്ത് ച​ന്ദ്ര​ചൂ​ഡ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. രാ​ഷ്ട്ര​പ​തി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി
ദ്രൗ​പ​ദി മു​ർ​മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയിൽ യു യു ലളിതിന്റെ പിൻ​ഗാമിയായാണ് ചന്ദ്രചൂഡ് സ്ഥാനമേറ്റത്. രാജ്യത്തെ പ​ര​മോ​ന്ന​ത ന്യാ​യാ​ധി​പ​ന്റെ ക​സേ​ര​യി​ൽ അദ്ദേഹത്തിനു ര​ണ്ട് വ​ർ​ഷം കാലാവധിയുണ്ട്. ജ​സ്റ്റി​സ് ഡി വൈ
ച​ന്ദ്ര​ചൂ​ഡ് 2024 ന​വം​ബ​ർ 24ന് ആയിരിക്കും ​വി​ര​മി​ക്കുക. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ
ഏ​റ്റ​വും നീ​ണ്ട കാ​ല​യ​ള​വ് (1978-1985) ചീ​ഫ് ജ​സ്റ്റി​സ് പ​ദ​വി​യി​ലി​രു​ന്നത് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ജ​സ്റ്റി​സ് യ​ശ്വ​ന്ത് വി​ഷ്ണു ച​ന്ദ്ര​ചൂ​ഡ് ആണ്. ഇന്ത്യയുടെ 16ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു ഡി. വൈ ചന്ദ്രചൂഡ്.

2016 മേ​യ് 13ന് ​സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നിയമിതനായി. എ ബി വാ​ജ്പേ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് അ​ഡീ​ഷ​ണൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലായി പ്രവർത്തിച്ചു. 2000 മാ​ർ​ച്ച് 29ന് ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ അ​ഡീ​ഷ​ന​ൽ ജ​ഡ്ജി​യാ​യി. 2013 ഒ​ക്ടോ​ബ​ർ 31ന് ​അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി.

കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 നു അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

പന്തളത്ത് വാഹനാപകടം; ബൈക്കിന് തീപിടിച്ചു

പന്തളത്ത് വാഹനാപകടം; ബൈക്കിന് തീപിടിച്ചു

പന്തളം കുളനടയിൽ വാഹനാപകടം. മെഡിക്കൽ ട്രസ്റ്റിനു സമീപം ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ബൈക്ക് സ്പോട്ടിൽ തന്നെ തീപിടിച്ചു. മല്ലപ്പള്ളി സ്വദേശിയാണ് ബൈക്ക് യാത്രികനെന്നാണ് അറിയുന്നത്. പൊള്ളലേറ്റ ബൈക്ക് യാത്രികനെയും ഇന്നോവ ഡ്രൈവറെയും നാട്ടുകാരുടെ സമയചിതമായ ഇടപെടലിൽ ഹോസ്പിറ്റലിൽ സാധിച്ചു.