by Midhun HP News | Nov 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‍യു, എസ്എഫ്ഐ സംഘർഷത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത് കുറ്റ്യാടി, വനിതാ പ്രവര്‍ത്തകയായ റൂബി അടക്കം പത്ത് എസ്എഫ്ഐക്കാര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജാമ്യമില്ലാ വകുപ്പടക്കം ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഡിസിപി എസ്. ശശിധരൻ പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അടച്ചിടും. അനിശ്ചിതകാലത്തേയ്ക്കാണ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്

by Midhun HP News | Nov 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ബേക്കറിയ്ക്കു സമീപമായി വിവിധ രേഖകളടങ്ങുന്ന ഒരു പേഴ്‌സ് നഷ്ട്ടപ്പെട്ടിട്ടുണ്ട്. തൊട്ടിക്കല്ല് പെരുംകുളം തിരുവോണത്തിൽ രമണിയുടെ പേഴ്‌സ് ആണ് നഷ്ടപെട്ടത്. കണ്ടു കിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിലോ കിളിമാനൂർ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9995697636.
by Midhun HP News | Nov 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലാ ശാസ്ത്രമേളയിലെ ശാസ്ത്ര നാടകത്തിൽ മികച്ച നടിയായി ആറ്റിങ്ങൽ ജി ജി എച്ച് എസ് എസ്സിലെ മിഥുന രാജേഷിനെ തെരഞ്ഞെടുത്തു.

by Midhun HP News | Nov 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിദ്യാർത്ഥിയുടെ കയ്യും കാലും പൂട്ടി വച്ച് ലഹരിമരുന്ന് നൽകി. അതിനു ശേഷം ക്രൂരമാ യി മർദ്ധിച്ചതായി പരാതി. നെല്ലിമൂട് ന്യൂ ഹയർ സെക്കൻ്ററി സ്കൂളിലാണ് സംഭവം.
നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി രാജേഷ് കൃഷ്ണയുടെ മകൻ 5ആം ക്ലാസുകാരനായ നവനീത് കൃഷ്ണയെയാണ് മയക്ക് മരുന്ന് നൽകി മർദിച്ചത്. നവനീത് കൃഷ്ണയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചു. പൊലീസിനും ചൈൽഡ് ലൈനിനും സ്കൂൾ അധികൃതർക്കും പരാതി നൽകി.

by Midhun HP News | Nov 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നവംബർ 11,14,15,16 തീയതികളിൽ പകൽക്കുറി ഗവൺമെന്റ് വിഎച്ച്എസ്എസിൽ നടക്കുന്ന കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടു കർമ്മം
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന, ജനറൽ കൺവീനർ ഷീല. ബി എന്നിവർ ചേർന്ന് നിർവഹിച്ചു.

ജോയിന്റ് കൺവീനർമാരായ ഷീബ. പി, ലക്കി. എൻ എസ്, മനോജ് ബി. കെ നായർ, വൈസ് പ്രസിഡന്റ് മാധവൻ കുട്ടി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ഷീബ. എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ ആർ, മെമ്പർമാരായ രഘുത്തമൻ, റീനാകുമാരി, നിസ മുജീബ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ് പ്രദീപ്, ബി പി സി വി ആർ സാബു, മുൻ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, പി റ്റി എ പ്രസിഡന്റ് മനു. എസ്, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് നിസാം എസ്, സബ്കമ്മിറ്റി അംഗങ്ങൾ ഗോപകുമാർ, ഷിലോസ്, സുനിൽകുമാർ, അഭിലാഷ് കെ എസ്, മുഹമ്മദ് അൻസാർ എ എം അൻവർ ഹുസൈൻ, നഹാസ് എ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Nov 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല ബീച്ച് റോഡിൽ ഇന്നോവ വാഹനം 10 ദിവസത്തിലേറെ ഉപേക്ഷിക്കപ്പെട്ട നിലയിൽ. റോഡ് അരികിലുള്ള വീട്ടുവളപ്പിനകത്താണ് വാഹനം ഉപേക്ഷിച്ച നിലയിൽ കാണുന്നത്. വീട്ടുകാർ കൗൺസിലറെ വിവരം അറിയിക്കുകയും അതിനുശേഷം പോലീസിൽ വിവരം അറിയിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ബിനോജിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് വാഹനം.

Recent Comments