ക​വി​യും നോ​വ​ലി​സ്റ്റും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ടി.​പി രാ​ജീ​വ​ൻ അ​ന്ത​രി​ച്ചു

ക​വി​യും നോ​വ​ലി​സ്റ്റും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ടി.​പി രാ​ജീ​വ​ൻ അ​ന്ത​രി​ച്ചു

ക​വി​യും നോ​വ​ലി​സ്റ്റും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ടി.​പി. രാ​ജീ​വ​ൻ (ത​ച്ചം​പൊ​യി​ൽ രാ​ജീ​വ​ൻ) (63) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: പി.​ആ​ർ.​സാ​ധ​ന(റി​ട്ട. സെ​ക്ഷ​ൻ ഓ​ഫി​സ​ർ, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി) മ​ക്ക​ൾ: ശ്രീ​ദേ​വി, പാ​ർ​വ​തി (റെ​ഡ് എ​ഫ്എം). മ​രു​മ​ക​ൻ: ഡോ. ​ശ്യാം സു​ധാ​ക​ർ (അ​സി​സ്റ്റ​ന്‍റ് പ്രൊഫസർ, സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, തൃ​ശൂ​ർ).

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും എ​ഴു​തു​ന്ന രാ​ജീ​വ​ന്‍റെ ക​വി​ത​ക​ൾ വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ലേ​രി മാ​ണി​ക്യം, ഒ​രു പാ​തി​രാ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ക​ഥ, കെ.​ടി.​എ​ൻ കോ​ട്ടൂ​ർ എ​ഴു​ത്തും ജീ​വി​ത​വും (ഞാ​ൻ) എ​ന്നീ നോ​വ​ലു​ക​ൾ സി​നി​മ​യാ​ക്കി​യി​ട്ടു​ണ്ട്. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീസ​റും ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സാം​സ്കാ​രി​ക മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്നു. 2014 ലെ ​കേ​ര​ള സാ​ഹി​ത്യ​അ​ക്കാ​ദ​മി പു​ര​സ്കാ​രം, യു​എ​സി​ലെ റോ​സ് ഫെ​ലോ ഫൗ​ണ്ടേ​ഷ​ൻ ഫെ​ലോ​ഷി​പ്പ്, ലെ​ടി​ഗ് ഹൗ​സ് ഫെ​ലോ​ഷി​പ്പ് എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്.



ഗവർണ്ണറുടെ കാരണം കാണിയ്ക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഗവർണ്ണറുടെ കാരണം കാണിയ്ക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പുറത്താക്കാതിരിയ്ക്കാനുള്ള ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിയ്ക്കെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

ഗവർണറുടെ നടപടി നിയമപരമല്ലെന്നാണ് ഹർജിക്കാർ പറയുന്നത്. എന്നാൽ ഗവർണറുടെ നോട്ടീസിന് മറുപടി നൽകുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഹർജിക്കാരോട് ചോദിച്ചത്. നിയമപ്രകാരം നോട്ടീസ് നൽകി വിസിമാരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാണ് സിംഗിൾ ബെഞ്ച് പ്രത്യേക സിറ്റിങ്ങിൽ നൽകിയ ഉത്തരവ്. യുജിസി ചട്ടം പാലിയ്ക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 24 മണിക്കൂറിനുള്ളിൽ ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ അസംബിൾ ചെയ്യും; ധാരണാപത്രം ഒപ്പിട്ട് മന്ത്രി

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ അസംബിൾ ചെയ്യും; ധാരണാപത്രം ഒപ്പിട്ട് മന്ത്രി

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി’യിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ഇലക്ട്രിക് ഓട്ടോ റിക്ഷകൾ അസംബിൾ ചെയ്യാനുള്ള ധാരണാപത്രം ഒപ്പിട്ടതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായ ആക്‌സിയോൺ വെഞ്ചേഴ്സുമായി ‘അസാപ്’ ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടതായും മന്ത്രി അറിയിച്ചു. വൈദ്യുതവാഹന രംഗത്തെ വളർന്നുവരുന്ന സാധ്യതകൾക്കൊത്ത് ക്യാമ്പസുകളെ ഉത്പാദന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സർക്കാറിന്റെ നയമാണ് ഇതുവഴി നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൂടുതൽ സാങ്കേതികപഠന സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിക്കുന്നതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലെ മറ്റു ക്യാമ്പസുകളിലും ഉപകേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് പ്രിൻസിപ്പാൾ ഷാജിൽ അന്ത്രു, അസാപ് കേരള സ്റ്റേറ്റ് കോർഡിനേറ്റർ (പോളിടെക്‌നിക്) ഫ്രാൻസിസ് ടി.വി, അക്‌സിയോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ബ്രിജേഷ് ബാലകൃഷ്ണൻ എന്നിവർ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ധാരണാപത്രം ഒപ്പു വച്ചു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടറേറ്റിലെ മലയാള ദിനാഘോഷം ഗ്രാന്റ് മാസ്റ്റർ ഡോ. ജി. എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടറേറ്റിലെ മലയാള ദിനാഘോഷം ഗ്രാന്റ് മാസ്റ്റർ ഡോ. ജി. എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു

കേരളപ്പിറവിയുടെ 66-ആം വാർഷികത്തോടനുബന്ധിച്ച് സ്ഥിതിവിവരക്കണക്ക് വകുപ്പ് സംഘടിപ്പിച്ച മലയാള ദിനാഘോഷ പരിപാടികൾ ഗ്രാന്റ് മാസ്റ്റർ ഡോ. ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. തുടർന്ന് “ഭരണഭാഷാ പ്രശ്നങ്ങൾ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ.വിളക്കുടി രാജേന്ദ്രൻ ക്ലാസ്സെടുത്തു. വകുപ്പ് ഡയറക്ടർ പി. പി സജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലതാകുമാരി സി. എസ് (അഡിഷണൽ ഡയറക്ടർ-ജനറൽ) സ്വാഗതവും. ടി പി വിനോദൻ (സീനിയർ ജോയിന്റ് ഡയറക്ടർ) നന്ദിയും പറഞ്ഞു. ശ്രീകുമാർ ബി (അഡീഷണൽ ഡയറക്ടർ – പ്രൈസസ്) ആശംസ പ്രസംഗം നടത്തി. തുടർന്ന് ജീവനക്കാർ കലാപരിപാടികൾ അവതരിപ്പിച്ചു. എക്കോ സ്റ്റാറ്റ് ന്യൂസ് എന്ന പേരിലുള്ള വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണം ചടങ്ങിൽ ഡോ. ജി എസ് പ്രദീപ് പ്രകാശനം ചെയ്തു.

ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. അഡ്‌ലെയ്ഡില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലി (44 പന്തില്‍ പുറത്താവാതെ 64), കെ എല്‍ രാഹുല്‍ (32 പന്തില്‍ 50) എന്നിവരുടെ കരുത്തില്‍ 184 റണ്‍സാണ് നേടിയത്. ആറ് വിക്കറ്റുകളാണ് ഇന്ത്യക്ക് ഹസന്‍ മഹ്മൂദ് മൂന്നും ഷാക്കിബ് അല്‍ ഹസന്‍ രണ്ടും വിക്കറ്റെടുത്തു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ബംഗ്ലാദേശ് നേരത്തെ പുറത്തായിരുന്നു.

രോഹിത് ശര്‍മ (2) ഒരിക്കല്‍കൂടി നിരാശപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. നാലാം ഓവറില്‍ ഹസന്റെ പന്തില്‍ യാസിര്‍ അലിക്ക് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. തുടര്‍ന്ന് രോഹിത്- കോലി സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുല്‍ ഫോം കണ്ടെടുത്തത് ഇന്ത്യ ആശ്വാസമായി. 32 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ ഷാക്കിബിന്റെ പന്തില്‍ ഹസന് ക്യാച്ച് നല്‍കി മടങ്ങി.

തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തിയില്ല. 16 പന്തുകള്‍ മാത്രം നേരിട്ട സൂര്യ 30 റണ്‍സ് അടിച്ചെടുത്തു. നാല് ബൗ്ണ്ടറികളാണ് സൂര്യയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഷാക്കിബിന്റെ പന്തില്‍ സൂര്യ ബൗള്‍ഡാവുമ്പോള്‍ കോലിക്കൊപ്പം 38 റണ്‍സ് ചേര്‍ക്കാന്‍ സൂര്യക്കായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേശ് കാര്‍ത്തിക് (7), അക്‌സര്‍ പട്ടേല്‍ (7) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ ആര്‍ അശ്വിന്റെ (6 പന്തില്‍ 13) അപ്രതീക്ഷിത പ്രകടനം മികച്ച സ്‌കോറിലേക്ക് നയിച്ചു. 44 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ദീപക് ഹൂഡയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തി.

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

ബംഗ്ലാദേശ്: നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, അഫീഫ് ഹുസൈന്‍, യാസിര്‍ അലി, മൊസദെക് ഹുസൈന്‍, നൂറുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം.

മോഷണത്തിൽ നിന്ന് വിരമിയ്ക്കുകയാണെന്നറിയിക്കാൻ ഡിവൈഎസ്പി ഓഫീസിൽ എത്തിയ യുവാവിനെ അറസ്റ് ചെയ്തു

മോഷണത്തിൽ നിന്ന് വിരമിയ്ക്കുകയാണെന്നറിയിക്കാൻ ഡിവൈഎസ്പി ഓഫീസിൽ എത്തിയ യുവാവിനെ അറസ്റ് ചെയ്തു

ചെങ്ങന്നൂരിൽ ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ യുവാവ് ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫീസിൽ എത്തി മോഷണം നിർത്തുകയാണെന്ന് അറിയിച്ചതിനു പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് മോഷണമടക്കം ഇരുന്നൂറിലധികം കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. 31കാരനായ റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് ആണ് ഡിവൈഎസ്പി ഓഫീസിൽ വന്ന് താൻ മോഷണം നിർത്തുകയാണെന്ന് അറിയിച്ചത്. പല കേസിലും മുൻപ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാല മോഷണക്കേസിൽ റിമാൻഡിലായിരുന്നു ബിനു എന്ന തോമസ് കുര്യാക്കോസ്.

ബിനു കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അതിനു ശേഷം ബിനു രണ്ട് ബൈക്കും മോഷ്ടിച്ചിരുന്നു. ചെങ്ങന്നൂർ അങ്ങാടിക്കൽ ചെറുകര മോഡിയിൽ പ്രശാന്തിനെ ഹീറോ ഹോണ്ട പാഷൻ പ്ലസ്, പത്തനംതിട്ട പരിയാപുരം ഭാഗത്തുനിന്ന് മറ്റൊരു ബൈക്ക് എന്നിവയായിരുന്നു ഇയാൾ മോഷ്ടിച്ചിരുന്നത് . വർഷങ്ങളായി മോഷ്ടിച്ചാണ് ഇയാൾ ജീവിച്ചിരുന്നത്. പ്രായപൂർത്തിയാകുന്നതിനു മുമ്പ് തന്നെ മോഷണം തുടങ്ങിയിരുന്നു. പലതവണ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വർഷങ്ങളായുള്ള മോഷണം മടുത്ത ബിനു തോമസ് അവസാനത്തെ രണ്ടു മോഷണത്തിന് ശേഷം തൊഴിലിൽനിന്ന് വിരമിക്കുന്ന കാര്യം ഡിവൈഎസ്പി ഓഫീസിൽ ചെന്ന് പറയാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഡിവൈഎസ്പി ഓഫീസിൽ ചെന്ന് മോഷണം നിർത്തുകയാണെന്ന് അറിയിച്ചതിനു പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. രണ്ട് ബൈക്ക് മോഷണത്തിലാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് എന്ന് വിളിക്കുന്ന ബിനു തോമസ് ആണ് ഡിവൈഎസ്പി ഡോക്ടർ ആർ ജോസ് മുമ്പാകെ മോഷണം നിർത്തുന്ന വിവരമറിയിച്ചത്.

വർഷങ്ങളായി ചെയ്യുന്ന മോഷണം മടുത്തതിനെ തുടർന്ന് താൻ ഇനി മോഷ്ടിക്കില്ല എന്ന് ഡിവൈഎസ്പി ഓഫീസിൽ വന്ന് പറയുകയായിരുന്നു ബിനു. മുൻപ് മോഷ്ടിച്ച രണ്ട് ബൈക്കിന്റെ കേസിലാണ് ഇപ്പോൾ ബിനു അറസ്റ്റിലായിരിക്കുന്നത്. രണ്ട് ബൈക്ക് മോഷ്ടിക്കുന്നതിനുമുമ്പ് ഒരു മാല മോഷണക്കേസിൽ ബിനു ജയിലിലായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേക്ഷമാണ് രണ്ടു ബൈക്ക് മോഷ്‌ടിച്ചത്. ഇരുന്നൂറിൽ കൂടുതൽ മോഷണ കുറ്റങ്ങളാണ് ബിജുവിനെതിരെ ഉള്ളത്. പ്രായപൂർത്തിയാവുന്നതിനു മുമ്പ് തന്നെ പല മോഷണക്കേസിലും ബിനുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.