പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇടതുപക്ഷത്തിനുള്ളത് ഉള്‍പ്പെടെയുള്ള യുവജന സംഘടനകളെയുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി.



പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2017ല്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു ഉത്തരവ്. കെഎസ്‌എഫ്‌ഇ, ബിവറേജസ് കോര്‍പറേഷന്‍ അടക്കം 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോര്‍പറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ഇവയില്‍ ചില സ്ഥാപനങ്ങളില്‍ വിരമിക്കല്‍ പ്രായം 60 ആണ്. ഇത് ഏകീകരിക്കുകയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്.

യുവജന സംഘടനകള്‍ സമരം നടത്തിയാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. പ്രായം ഉയര്‍ത്തിയതിനെ ഇടതു യുവജന സംഘടനകളായ ഡിവൈഎഫ്‌ഐയും എഐവൈഎഫും എതിര്‍ത്തിരുന്നു. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും തീരുമാനത്തെ വിമര്‍ശിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണ മനുഷ്യശൃംഖല സംഘടിപ്പിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ

ലഹരി വിരുദ്ധ ബോധവൽക്കരണ മനുഷ്യശൃംഖല സംഘടിപ്പിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ

അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ മനുഷ്യശൃംഖല ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് പി. എൽ പ്രഭൻ, എസ്.എം.സി. ചെയർമാൻ കെ.ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ നിമി, അധ്യാപകർ എന്നിവർ സംസാരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിക്കെതിരെ എൻറെ കയ്യൊപ്പ് എന്ന പരിപാടി ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു.

മൂര്‍ഖനെ കടിച്ചുകൊന്ന് എട്ടു വയസ്സുകാരന്‍

മൂര്‍ഖനെ കടിച്ചുകൊന്ന് എട്ടു വയസ്സുകാരന്‍

കൈയില്‍ ചുറ്റിവരിഞ്ഞു കൊത്തിയ മൂര്‍ഖന്‍ പാമ്പിനെ എട്ടു വയസ്സുകാരന്‍ കടിച്ചുകൊന്നു. ഛത്തിസ്ഗഢിലെ ജാഷ്പുരിലാണ് സംഭവം. പാണ്ടര്‍പഥ് ഗ്രാമത്തിലെ വീടിനു പിന്നില്‍ കളിക്കുകയായിരുന്ന ദീപക് എന്ന ബാലനെ പാമ്പു കടിയ്ക്കുകയായിരുന്നു. കൈയില്‍ ചുറ്റിവരിഞ്ഞ പാമ്പ് കൊത്തുകയായിരുന്നെന്ന് ദീപക് പറഞ്ഞു. കടുത്ത വേദനയില്‍ പാമ്പിനെ കുടഞ്ഞുകളയാന്‍ ശ്രമിച്ചിട്ടും നടന്നില്ല. അപ്പോഴാണ് തിരിച്ച് ആഞ്ഞു കടിച്ചത്. രണ്ടു വട്ടം കടിച്ചതോടെ പാമ്പു പിടിവിട്ടു. എല്ലാം പെട്ടെന്നായിരുന്നെന്ന് ദീപക് പറഞ്ഞു.

വീട്ടുകാര്‍ ഉടന്‍ തന്നെ ദീപക്കിനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഉടന്‍ തന്നെ മരുന്നു നല്‍കി, ദിവസം മുഴുവന്‍ നിരീക്ഷണത്തില്‍ വച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നു കണ്ട് കുട്ടിയെ വിട്ടയച്ചതായി ഡോക്ടര്‍ പറഞ്ഞു.
കുട്ടിയുടെ ശരീരത്തില്‍ വിഷം ഏറ്റിരുന്നില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. ഡ്രൈ ബൈറ്റ് ആണ് ദീപക്കിന് ഏറ്റത്. കഠിനമായ വേദന ഉണ്ടാവുമെങ്കിലും ഇത്തരം പാമ്പുകടിയിലൂടെ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

കുറവന്‍കോണത്ത് വീട്ടിലെ അതിക്രമം; മന്ത്രി റോഷി അഗസ്റ്റിന്‍റെ പിഎസിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍

കുറവന്‍കോണത്ത് വീട്ടിലെ അതിക്രമം; മന്ത്രി റോഷി അഗസ്റ്റിന്‍റെ പിഎസിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ച കേസിൽ അറസ്റ്റ്. മലയിൻകീഴ് മഞ്ചയിൽ സ്വദേശി സന്തോഷ് കുമാർ (39) ആണ് അറസ്റ്റിലായത്. 10 വർഷമായി ഇയാള്‍ ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറാണ്. നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാര്‍. അതിക്രമിച്ചു കയറൽ, മോഷണശ്രമം എന്നി കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുളള വാഹനമാണ് ഇയാൾ ഓടിച്ചിരുന്നത്. ഈ വാഹനത്തിലാണ് നഗരത്തിൽ രാത്രി കറങ്ങിയത്. സർക്കാർ ബോർഡ് പതിച്ച ഈ വാഹനത്തിന്റെ ദ്യശ്യങ്ങളാണ് പ്രതിയിലേക്ക് എത്തിച്ചത്. പ്രൈവറ്റ് സെക്രട്ടറി ഉപയോഗിച്ചിരുന്നത് ഇറിഗേഷൻ വകുപ്പിന്റെ വാഹനമാണ്.

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് കുറവന്‍കോണത്തെ വീട്ടില്‍ അജ്ഞാതന്‍ കയറാന്‍ ശ്രമിച്ചത്. രാത്രി 9.45 മുതൽ പ്രതി വീടിന്‍റെ പരിസരത്തുണ്ടായിരുന്നു. അ‍ർദ്ധരാത്രി 11.30 നാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്‍റെ മുകൾനിലയിലേക്കുള്ള ഗേറ്റിന്‍റെയും മുകൾനിലയിലെ ഗ്രില്ലിന്‍റെയും പൂട്ടുതകർത്തത്. ജനലും തകർക്കാൻ ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വെളുപ്പിന് മൂന്നര വരെ ഇയാൾ ഇവിടെ തന്നെയുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസവും ഇയാള്‍ ഈ വീട്ടിലെത്തിയിരുന്നു. എന്നാല്‍ മുഖം മറച്ചായിരുന്നു രണ്ടാമത്തെ വരവ്. മ്യൂസിയത്തിന് സമീപം സ്ത്രീയെ ഉപദ്രവിച്ചതും ഇയാളാണോയെന്ന് പൊലീസ് സംശയിക്കുന്നു. പരാതിക്കാരിയോട് തിരിച്ചറിയൽ പരേഡിന് എത്താൻ അറിയിച്ചിട്ടുണ്ട്.

ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ച് ആനത്തലവട്ടം ഗവൺമെൻറ് യുപി സ്കൂൾ

ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ച് ആനത്തലവട്ടം ഗവൺമെൻറ് യുപി സ്കൂൾ

ലഹരി മുക്ത കേരളം എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ എ ഇ ഒ യുടെ കീഴിലുള്ള ആനത്തലവട്ടം ഗവൺമെൻറ് യുപി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി. കുട്ടികൾ തന്നെ തയ്യാറാക്കിയ പോസ്റ്ററുകളുമായാണ് സന്ദേശയാത്ര നടത്തിയത്. ആനത്തലവട്ടം ജംഗ്ഷനിൽ സന്ദേശയാത്ര സമാപിച്ചു. കുട്ടികൾ ഫ്ലാഷ് മോബ്, നൃത്തം, ലഹരിവിരുദ്ധ ഗാനാലാപനം എന്നിവ അവതരിപ്പിച്ചു.

കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ യു. ഷാനവാസ്, പ്രിവെന്റിവ് ഓഫീസർ ഡി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. ചടങ്ങിൽ പി ടി എ പ്രസിഡൻറ് ബിനു, വൈസ് പ്രസിഡൻറ് ചന്ദ്രബാബു, മദർ പി ടി എ പ്രസിഡൻറ് നയന, ഹെഡ്മിസ്ട്രസ്സ് ശ്രീലത, സീനിയർ ടീച്ചർ സീമ, എസ് ആർ ജി കൺവീനർ ബിജി, മറ്റ് അധ്യാപകർ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് മുതൽ ‌ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ‌ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ തമിഴ്നാട് തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ പ്രഭാവമാണ് മഴയ്ക്ക് സാഹചര്യം ഒരുക്കുന്നത്. ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബിക്കടൽ വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിനും സാധ്യതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് സംസ്ഥാന വ്യാപകമായി ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത ഒരുക്കുമെന്നാണ് മുന്നറിയിപ്പ്.