കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ചു

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ചു

കണ്ണൂർ: പതിനേഴുകാരി ശുചിമുറിയില്‍ പ്രസവിച്ചു. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയാണ് പതിനേഴുവയസുകാരി ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുമ്പോൾ ബന്ധുക്കള്‍ അവിടെ നല്‍കിയ പ്രായം പതിനേഴാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച്‌ പരാതി ലഭിച്ചിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

‘മീശ എനിക്ക് ഹരം, നടനാകണമെന്നാണ് ആഗ്രഹം;’ ആളുകൾ ട്രോളുകൾ കൊണ്ട് അപമാനിച്ചുവെന്ന് ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ടിക്ടോക് താരം വിനീത്

‘മീശ എനിക്ക് ഹരം, നടനാകണമെന്നാണ് ആഗ്രഹം;’ ആളുകൾ ട്രോളുകൾ കൊണ്ട് അപമാനിച്ചുവെന്ന് ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ടിക്ടോക് താരം വിനീത്

‘മീശ എനിക്ക് ഹരം, നടനാകണമെന്നാണ് ആഗ്രഹം, ആളുകൾ ട്രോളുകൾ കൊണ്ട് അപമാനിച്ചുവെന്ന് ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ടിക്ടോക് താരം വിനീത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ സ്റ്റോറിയാക്കിയ വീഡിയോ ഒരുവർഷം മുൻപേ ഉള്ളതാണെന്നും ട്രോളുകൾ കൊണ്ട് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണെന്നും വിനീത് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മീശ വിറ്റ് കാശാക്കിയവരോട് എന്ന തലക്കെട്ടിയിൽ ആണ് വിനീത് വീഡിയോ പങ്കുവെച്ചത്. ‘അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ പുറത്തുണ്ടോ’ എന്ന കുറിപ്പോടെ പങ്കുവെച്ച സ്റ്റോറി എടുത്താണ് ട്രോളുകൾ വരുന്നത്.

സത്യം ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാൻ കോടതിയ്ക്ക് മുന്നിൽ നിൽക്കുന്നയാളാണ് താൻ, ഏതാനും ദിവസങ്ങൾക്കം കേസിൽ തീരുമാനമാകും. നടനാകണമെന്ന ആഗ്രഹത്തിൽ ആണ് ടിക് ടോക്ക് ചെയ്തതെന്നും ആളുകൾ വളരാൻ അനുവദിക്കില്ലെന്നും വിനീത് ‘മീശ എനിക്ക് ഹരം, നടനാകണമെന്നാണ് ആഗ്രഹം, ആളുകൾ ട്രോളുകൾ കൊണ്ട് അപമാനിച്ചുവെന്ന് ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ടിക്ടോക് താരം വിനീത്. സത്യം ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാൻ കോടതിയ്ക്ക് മുന്നിൽ നിൽക്കുന്നയാളാണ് താൻ, ഏതാനും ദിവസങ്ങൾക്കം കേസിൽ തീരുമാനമാകും. നടനാകണമെന്ന ആഗ്രഹത്തിൽ ആണ് ടിക് ടോക്ക് ചെയ്തതെന്നും ആളുകൾ വളരാൻ അനുവദിക്കില്ലെന്നും വിനീത് വീഡിയോയിൽ പറയുന്നു.

ഞാനും ഒരു യൂട്യൂബറും, ഇൻസ്റ്റാഗ്രാമറും ആണ്, റീൽസ് ഒക്കെ ചെയ്യുന്നതാണ്, ടിക്ടോക് ചെയ്തിരുന്നു. അപ്പോൾ, ഞാനും ട്രോൾ വീഡിയോകൾ ഒരുപാട് ചെയ്തിട്ടുണ്ട്. കവലയിലേയ്ക്കൊക്കെ ഇറങ്ങുമ്പോൾ എന്നെ മനസിലാവുന്നില്ല ആർക്കും. ഇത് ഇവനാണോ, ഇത് പീഡനവീരനല്ലേ എന്നുള്ള രീതിയിൽ പലരും വന്ന് ചോദിക്കുന്നു. ഏതാനും ദിവസങ്ങൾക്കം കേസിൽ തീരുമാനമാകും. ഞാൻ തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കും. എല്ലാവരും പറയുന്നത് പണം വാങ്ങി, സാമ്പത്തിക ഇടപാട്, നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തി എന്നൊക്കെയാണ്. ജയിലിൽ കിടക്കുമ്പോൾ എന്റെ വക്കീൽ മുഖേനയാണ് ഞാൻ ഇതൊക്കെ അറിയുന്നത്. പൊലീസ് സ്റ്റേഷനിൽ ഈ രീതിയിൽ കേസ് വന്നിട്ടില്ല. മീശ എനിക്ക് ഹരമാണ്. ഉടനെ നടനാകും എന്ന പ്രതീക്ഷയിലാണ് ഞാൻ ടിക് ടോക് ചെയ്ത് തുടങ്ങിയത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടുന്നത്. കാര്‍ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയിൽ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിനീതിന്റെ പേരില്‍ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസില്‍ കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും വിനീത് പ്രതിയാണ്.

സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തമിഴ്നാട്, പുതുച്ചേരി, തീരപ്രദേശങ്ങളിലും ആന്ധ്രാപ്രാദേശിന്റ തെക്കൻ തീരങ്ങളിലും തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു

കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു

നവംബർ മാസം 11,14,15,16 തീയതികളിൽ പകൽക്കുറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്ന കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം അഡ്വ. വി. ജോയ് എം എൽ എ നിർവഹിക്കുന്നു.

ഡിസംബര്‍ ഏഴിന് പ്രാദേശിക അവധി

ഡിസംബര്‍ ഏഴിന് പ്രാദേശിക അവധി

പത്തനംതിട്ട: ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം ഡിസംബര്‍ ഏഴിന് നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം അന്നേ ദിവസം തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ഷാരോണിന്റെ ദുരൂഹമരണം: പെണ്‍കുട്ടിയെ എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചു

ഷാരോണിന്റെ ദുരൂഹമരണം: പെണ്‍കുട്ടിയെ എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തു. കഷായം നല്‍കിയ ഷാരോണിന്റെ സുഹൃത്തായ പെണ്‍കുട്ടിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. പെണ്‍കുട്ടിയോട് രാവിലെ പത്ത് മണിയോടെ റൂറല്‍ എസ്.പി. ഡി.ശില്പയുടെ ഓഫീസിലേക്കെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്.പി. ശില്പയും എ.എസ്.പി. സുല്‍ഫിക്കറുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പാറശ്ശാല സി.ഐ. അടക്കമുള്ളവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. ഷാരോണ്‍ മരിച്ച ദിവസം പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ദേഹാസ്വസ്ഥ്യംമൂലം പെണ്‍കുട്ടിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലീസിനായിരുന്നില്ല. ഇന്ന് വിശദമായി തന്നെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എല്ലാ ആരോപണങ്ങളും പരിശോധിക്കും.

അതേസമയം മരണത്തില്‍ ഇതുവരെ ഒരു വ്യക്തത നല്‍കാന്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കോ പോലീസിനോ കഴിഞ്ഞിട്ടില്ല. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ മരണകാരണം കണ്ടെത്താനായിട്ടില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരികയുള്ളൂവെന്നാണ് പറയുന്നത്.

ഇതു വേഗത്തില്‍ ലഭ്യമാക്കണമന്നാവശ്യപ്പെട്ട് പരിശോധനാസംഘത്തിന് കത്തു നല്‍കിയിട്ടുണ്ട്. ഷാരോണിന്റെ മരണകാരണം കണ്ടെത്തുന്നതിന് മെഡിക്കല്‍ സംഘത്തെ രൂപവത്കരിക്കുമെന്നും കഴിഞ്ഞദിവസം റൂറല്‍ എസ്.പി. പറഞ്ഞു.