ലഹരി വിരുദ്ധ കൂട്ടയോട്ടം  സംഘടിപ്പിച്ചു

ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

ലഹരിവിരുദ്ധ സന്ദേശമുയർത്തി അഴൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി യൂണിറ്റ് സംഘടിപ്പിച്ച കൂട്ടയോട്ടം ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി മുകേഷ് ഫ്ളാഗ് ഓഫ് ചെയ്തു. അഴൂർ കാറ്റാടിമുക്കിൽ നിന്നാരംഭിച്ച കുട്ടയോട്ടം പെരുങ്ങുഴി ജംഗ്ഷനിൽ സമാപിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ. അനിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.

വാർഡ്‌ അംഗം സിന്ധു, പി.ടി.എ പ്രസിഡൻ്റ് നിസാർ, എസ്.എം.സി
ചെയർപേഴ്സൺ പ്രഭാസോണി, ഹെഡ് മിസ്ട്രസ് ലതാ ദേവി, പ്രിൻസിപ്പാൾ ബിനു, മുൻ പി.ടി.എ പ്രസിഡൻറുമാരായ വിനോദ് ദാസ്, ജയാസജിത്ത്, ഡ്രിൽ ഇൻസ്ട്രക്ടർ വിജയൻ നായർ, സി.പി.ഒമാരായ രാജേശ്വരി, സുഗതൻ, അധ്യാപകരായ അക്ബർഷാ, ഗിരീഷ് കുമാർ, ഹരികുമാർ, പ്രവീണ, ഗോപകുമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. കേഡറ്റുകൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് ശ്രദ്ധേയമായി.

ഷാഹുൽ ഹമീദ് (80) അന്തരിച്ചു

ഷാഹുൽ ഹമീദ് (80) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് ഡർവീഷ് മൻസിലിൽ ഷാഹുൽ ഹമീദ് (80) അന്തരിച്ചു. ഇന്ന് രാവിലെ 9.30 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കടുവയിൽ കെ ടി സി ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐ എസ് ആർ ഒയിൽ ഡ്രൈവറായി ദീർഘകാലം പ്രവർത്തിച്ചു. ആറ്റിങ്ങൽ നഗരസഭയിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ള റുഹൈനത്ത് ബീവിയാണ് ഭാര്യ.

മക്കൾ: ഡർവിഷ് അഹമ്മദ്, നസീമാബീവി, തൻസിമാ ബീവി.
മരുമക്കൾ: അസീം, നിസ്സാർ, ബീന.

കേരളത്തിലെ ആദ്യ ഐ മാക്സ് തീയറ്റർ തിരുവനന്തപുരത്ത്

കേരളത്തിലെ ആദ്യ ഐ മാക്സ് തീയറ്റർ തിരുവനന്തപുരത്ത്

കേരളത്തിലെ ആദ്യ ഐമാക്സ് തീയറ്റർ തിരുവനന്തപുരത്ത് വരുന്നു. ഡിസംബറില്‍ ലുലു മാളിലാണ് പുത്തന്‍ ദൃശ്യാനുഭവമൊരുക്കാന്‍ ഐമാക്സ് തീയറ്ററെത്തുന്നത്. ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’ ചിത്രമായിരിക്കും ആദ്യം പ്രദര്‍ശിപ്പിക്കുക. ഐ മാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയലാണ് വാർത്ത ട്വിറ്ററില്‍ പങ്കുവച്ചത്. വാർത്ത ലുലു ഗ്രൂപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പുതുകാലത്ത് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളില്‍ കൗതുകം ഉണര്‍ത്തിയ പ്രദര്‍ശനശാലകളാണ് ഐമാക്സ്. വമ്പന്‍ ആസ്പെക്റ്റ് റേഷ്യോ ഉള്ള സ്ക്രീനുകളും സ്റ്റേഡിയം സീറ്റിംഗുമൊക്കെയുള്ള ഐമാക്സ്
തീയറ്ററുകള്‍ സിനിമാനുഭവത്തിന്‍റെ മറ്റൊരു തലം സമ്മാനിക്കുന്നുവെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദേശീയ ആയുർവേദ വാരാഘോഷത്തോടനുബന്ധിച്ച് മുദാക്കൽ ഗവ: ആയുർവേദ ഡിസ്‌പെൻസറിയുടെ അഭിമുഖ്യത്തിൽ മുദാക്കൽ ഭിന്ന ശേഷി കലോത്സവത്തോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സിനി. എസ്, യോഗ മെഡിക്കൽ ഓഫീസർ ഡോ. സുബി, ഫാർമസിസ്റ് വിനോദ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

വിസ്‌ഡം ജില്ലാ അധ്യാപക ട്രെയ്നിംഗ് ആരംഭിച്ചു

തിരുവനന്തപുരം: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്കുള്ള ജില്ലാതല ട്രെയ്നിംഗ് ക്യാമ്പ് ആറ്റിങ്ങൽ പാലാംകോണം അൽ – ഫിത്റ സ്കൂളിൽ ആരംഭിച്ചു. വിസ്‌ഡം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ വള്ളക്കടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് ജില്ലാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി.

വി.വി ബഷീർ വടകര, സയ്യിദ് മുഫീദ് മദനി ബാലുശ്ശേരി, മാഹീൻ സ്വലാഹി വിഴിഞ്ഞം, ശറഫുദ്ധീൻ പൂന്തുറ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മാഹീൻകുട്ടി, വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് മണ്ഡലം കൺവീനർ മനാഫ് പാലാംകോണം എന്നിവർ സംസാരിച്ചു.

പെരിയാറിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു

പെരിയാറിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു

ഇടുക്കി: കുളിക്കാൻ പുഴയിലിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. റാന്നി അത്തിക്കതയം സ്വദേശി അഭിജിത്താണ്(20) മരിച്ചത്. മുരിക്കാശേരി രാജമുടി മാർ സ്ലീവാ കോളേജിലെ മൂന്നാം വർഷ ജിയോളജി വിദ്യാർത്ഥിയായിരുന്നു അഭിജിത്ത്. പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്. ചെറുതോണിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കരക്കെത്തിക്കുമ്പോഴേക്കും അഭിജിത്ത് മരിച്ചിരുന്നു.

മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.