കേരളത്തിൽ തുലാവർഷം നാളെ എത്തും; 5 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം നാളെ എത്തും. ഇതേ തുടർന്ന് 5 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരം തൊടും.
തമിഴ്നാട്ടിലാണ് തുലാവർഷം ആദ്യം എത്തുക. വടക്കൻ തമിഴ്നാട്ടിൽ ആദ്യം മഴ ലഭിച്ചു തുടങ്ങും. ഇന്ന് കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കും. തെക്കൻ തമിഴ്നാട് തീരത്ത് അടുത്ത ദിവസം ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതും ശക്തമായ മഴ ലഭിക്കുന്നതിന് ഇടയാക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് ഉള്ളത്.

പാറശ്ശാലയിലെ യുവാവിന്‍റെ ദുരൂഹ മരണം; ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന ആരോപണം നിഷേധിച്ച് പെൺകുട്ടി

പാറശ്ശാലയിലെ യുവാവിന്‍റെ ദുരൂഹ മരണം; ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന ആരോപണം നിഷേധിച്ച് പെൺകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കഴിച്ച യുവാവ് മരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് പെൺകുട്ടി. ഷാരോൺ രാജിനെ കഷായം നൽകി കൊന്നെന്ന കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറയുന്നു. ആരോപണങ്ങൾ പറയാനുള്ളവര്‍ പറഞ്ഞോട്ടേ.താൻ ഒന്നും ചെയ്തിട്ടില്ലെന്നും തനിക്കറിയാം.

കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്‍നാട്ടിലെ രാമവര്‍മ്മൻ ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോൺ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിൻ പറയുന്ന്. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്. മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

പെൺകുട്ടികളോട്  അതിക്രമം കാണിച്ചയാളുടെ  സ്ഥാപനത്തിലേക്ക്  ഡി വൈ എഫ് ഐ – എസ് എഫ് ഐ മാർച്ച് സംഘടിപ്പിച്ചു

പെൺകുട്ടികളോട് അതിക്രമം കാണിച്ചയാളുടെ സ്ഥാപനത്തിലേക്ക് ഡി വൈ എഫ് ഐ – എസ് എഫ് ഐ മാർച്ച് സംഘടിപ്പിച്ചു

സ്വന്തം സ്ഥാപനത്തിലെ സ്കൂൾ കുട്ടികൾക്കെതിരെ അതിക്രമം കാണിക്കുകയും പോക്സോ നിയമ പ്രകാരം റിമാൻഡ് ചെയ്യപ്പെടുകയും ചെയ്ത ജയപ്രസാദിന്റെ സ്ഥാപനത്തിലേക്ക് ഡി വൈ എഫ് ഐ – എസ് എഫ് ഐ സംയുക്തമായി മാർച്ച്‌ സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന വിദ്യാപീഠം എന്ന സാമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ് പ്രതിഷേധം നടന്നത്. മാർച്ച്‌ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം വി എ വിനീഷ് ഉത്‌ഘാടനം ചെയ്തു. എസ് എഫ് ഐ ഏരിയ സെക്രട്ടറി ആനന്ദ് ആദ്യക്ഷനും ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണു ചന്ദ്രൻ സ്വാഗതവും പറഞ്ഞു. ഡി വൈ എഫ് ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ അനസ്, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങൾ സംഗീത്, അർജുൻ, സുഖിൽ, അഖിൽ, ബേഷ്മ, അജിൻ പ്രഭ, പ്രശാന്ത്, അജീഷ്, വിഷ്ണുരാജ് എന്നിവർ നേതൃത്വം നൽകി.

ആലംകോട് മുസ്ലിം ജമാഅത്ത് നൂറ്റി എട്ടാമത് ആണ്ടുനേർച്ച സംഘടിപ്പിക്കുന്നു

ആലംകോട് മുസ്ലിം ജമാഅത്ത് നൂറ്റി എട്ടാമത് ആണ്ടുനേർച്ച സംഘടിപ്പിക്കുന്നു

ആലംകോട് മുസ്ലിം ജമാഅത്ത് അസ്സയ്യിദ് ഉദാറത്ത് പൂക്കോയ തങ്ങൾ നൂറ്റി എട്ടാമത് ആണ്ടുനേർച്ച വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ആലംകോട് മുസ്ലിം പള്ളി അങ്കണത്തിൽ ഒക്ടോബർ 27, 28, 29, 30 എന്നീ തീയതികളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

സിയാറത്ത്, മതപ്രഭാഷണം, ദുഃആ മജിലിസ്, അന്നദാനം തുടങ്ങിയവ സംഘടിപ്പിക്കും.
ദുഃആ സമ്മേളനത്തിന്റെ ഉദ്ഘാടനം ആലംകോട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ജനാബ് ഷംസുദ്ദീൻ നഈമി നിർവഹിക്കും. ജമാഅത്ത് പ്രസിഡന്റ് ജനാബ് നിജാസ് അധ്യക്ഷനാകും.

നിങ്ങളുടെ ഒഴിവുസമയത്ത് വാട്ട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം

നിങ്ങളുടെ ഒഴിവുസമയത്ത് വാട്ട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം

ഇംഗ്ലീഷ് പഠിക്കാൻ ഇനി എവിടെയും പോവേണ്ട, കെൻമെയുടെ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് വീട്ടിലിരുന്ന് ഒരു പേർസണൽ ട്യൂട്ടർന്റെ സഹായത്തോടെ പഠിക്കാം. നിങ്ങളുടെ ഇംഗ്ലീഷിലുള്ള ഇപ്പോഴത്തെ നിലവാരം മനസ്സിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഞങ്ങളുടെ ലെവൽ ടെസ്റ്റ്‌ അറ്റൻഡ്
ചെയ്യൂ.

കോഴ്സ്’നെ കുറിച്ചു കൂടുതൽ അറിയാൻ ഈ ലിങ്കിൽ click ചെയ്തു മെസ്സേജ് അയയ്ക്കൂ.
https://wa.me/919995335675

ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കും; തുടരന്വേഷണ റിപ്പോര്‍ട്ട് ശരിവച്ച് കോടതി

ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കും; തുടരന്വേഷണ റിപ്പോര്‍ട്ട് ശരിവച്ച് കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കെതിരെ പ്രതികളായ ദിലീപും ശരത്തും നല്‍കിയ ഹര്‍ജി കോടതി തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച എറണാകുളം സെഷന്‍സ് കോടതി ഇരുവര്‍ക്കുമെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. പ്രതികള്‍ ഈ മാസം 31ന് കോടതിയില്‍ ഹാജരാവണം.

തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികമായി ചുമത്തിയ കുറ്റം റദ്ദാക്കാനാണ് ദീലീപ് കോടതിയെ സമീപിച്ചത്. കോടതിയില്‍ തെളിവായി നല്‍കിയ ഫോണുകളില്‍നിന്നു വിവരങ്ങള്‍ മായ്ചുകളഞ്ഞെന്നാണ് ദിലീപിനെതിരായ കുറ്റം. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ പ്രതി ചേര്‍ത്ത നടപടി ചോദ്യം ചെയ്താണ് ശരത് ഹര്‍ജി നല്‍കിയത്.

തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ട് തള്ളാന്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന നടി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.