പാസിംഗ് ഔട്ട്‌ പരേഡ് പൂർത്തിയാക്കി കിളിമാനൂർ എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകൾ

പാസിംഗ് ഔട്ട്‌ പരേഡ് പൂർത്തിയാക്കി കിളിമാനൂർ എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകൾ

കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീനിയർ വിഭാഗം കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ കിളിമാനൂർ സി. ഐ സനൂജ്. എസ് സല്യൂട്ട് സ്വീകരിച്ചു. പരിശീലനം പൂർത്തിയാക്കിയ 44 വിദ്യാർത്ഥികൾ രണ്ട് പ്ലാറ്റുണുകളിലായി പരേഡിന് അണിനിരന്നു.

കിളിമാനൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജി. രാജേന്ദ്രൻ, വനിതാ സിവിൽ പോലീസ് ഓഫീസർ ബി. ഐ.ശ്രീക്കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജി. ജി.ഗിരി കൃഷ്ണൻ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ്, പോലീസ് ഉദ്യോഗസ്ഥർ അധ്യാപകർ ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കല്ലമ്പലം-നാവായിക്കുളം 28ആം മൈലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കൊല്ലം ചന്ദന തോപ്പ് നിവാസി വിളയിൽ വീട്ടിൽ റാഷിൻ (ഫൈസെൽ) (21) മരണപെട്ടു. കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളായ സൈദലി (21), സൈദലി(22), ഉണ്ണി എന്നിവർ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമറുദ്ധീൻ, സാബിയത്ത് ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഫൈസെൽ. പൊന്നു സഹോദരിയാണ്.

ഗവർണറും വി.സിമാരും തമ്മിലുള്ള തർക്കം ഹൈക്കോടതിയിലേക്ക്

ഗവർണറും വി.സിമാരും തമ്മിലുള്ള തർക്കം ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സില ര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ സമയ പരിധി അവസാനിച്ചു. ഒരാളും രാജിവെച്ചില്ല. ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണറുടെ രാജി ആവശ്യം ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി. ഇന്ന് അവധി ദിനമാണെങ്കിലും ഹൈക്കോടതി ഇന്നുതന്നെ ഹർജി പരിഗണിക്കും.


വൈകീട്ട് നാല് മണിക്ക് പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുക. സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാരോട് തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കാനായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രാജിക്കില്ലെന്ന് ആറ് വിസിമാര്‍ ഗവര്‍ണറെ രേഖമൂലം അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് വിസിമാര്‍ രാജ്ഭവനെ അറിയിച്ചിട്ടുള്ളത്. എംജി, ഫിഷറീസ്, സാങ്കേതിക സര്‍വകലാശാല വിസിമാര്‍ ഒഴികെയുള്ളവരാണ് കത്ത് നല്‍കിയിട്ടുള്ളത്. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.



വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയിലെ പ്രത്യേക സിറ്റിങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വാദം കേള്‍ക്കുക. രാജിനിര്‍ദേശം ലഭിച്ച വൈസ് ചാന്‍സലര്‍മാര്‍ എല്ലാവരും കൊച്ചിയിലെത്തിയേക്കും. തുടര്‍ന്നുള്ള നടപടികള്‍ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ട്.

ഷാൾ ചക്രത്തിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഷാൾ ചക്രത്തിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആരാധനാലയത്തിൽ നിന്ന് മകനോടൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ചക്രത്തിൽ കുരുങ്ങി മരിച്ചു. ചിത്തിരപുരം മീൻകെട്ട് മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡ (45) ആണ് മരിച്ചത്. ചിത്തിരപുരം ഗവ. ഹൈസ്കൂളിൽ പാചക ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടം. ചിത്തിരപുരം നിത്യസഹായ മാത പള്ളിയിൽ പ്രാർഥനയ്ക്കു ശേഷം തിരികെ മകൻ ഡെന്നീസിനൊപ്പം വീട്ടിലേക്കു മടങ്ങുമ്പോൾ മീൻ കെട്ടിന് സമീപമാണ് അപകടം ഉണ്ടായത്.

കഴുത്തിലെ ഷാളിനൊപ്പം മുടി ഉൾപ്പെടെ തലയുടെ ഭാഗവും നിമിഷങ്ങൾക്കുള്ളിൽ പിൻഭാഗത്തെ ചക്രത്തിൽ കുരുങ്ങി മുറുകുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ 10 മിനിട്ടോളം നടത്തിയ കഠിന പ്രയത്നത്തിലൂടെയാണ് വീട്ടമ്മയെ ചക്രത്തിൽ നിന്ന് വേർപെടുത്തിയത്. ഉടൻതന്നെ മെറ്റിൽഡയെ ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുവരുന്ന വഴി മരണപ്പെട്ടു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വെള്ളത്തൂവൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു.



സാമൂഹിക സേവനത്തിനുള്ള നോൺ ക്രിസ്ത്യൻ ഓണററി ഡോക്ടറേറ്റ് അവാർഡിനർഹനായി മണനാക്ക് സ്വദേശി

സാമൂഹിക സേവനത്തിനുള്ള നോൺ ക്രിസ്ത്യൻ ഓണററി ഡോക്ടറേറ്റ് അവാർഡിനർഹനായി മണനാക്ക് സ്വദേശി

അമേരിക്കയിലെ മിസിസിപ്പി കേന്ദ്രമായി പ്രവർത്തിക്കുന്ന ഡേയ്സ്പ്രിംഗ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ബിരുദദാന ചടങ്ങ് കോട്ടയം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ മനോജ് മാത്യു അധ്യക്ഷത വഹിക്കുകയും ഡോക്ടർ രാജൻ കോര സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്യുകയും ചെയ്തു. സാമൂഹിക സേവനത്തിനുള്ള നോൺ ക്രിസ്ത്യൻ ഓണററി ഡോക്ടറേറ്റ് അവാർഡ് എസ് എ ബഷീർ, തിരുവനന്തപുരം ഡോ. രാജൻ കോരയിൽ നിന്നും ഏറ്റുവാങ്ങി.

സാമൂഹ്യ പ്രവർത്തകനായ എസ് അറുമുഖം, എഴുത്തുകാരനായ ജോൺ പാലക്കൽ, ഗുഡ് ന്യൂസ് ഫോർ ഏഷ്യ ബൈബിൾ സെമിനാരി എറണാകുളം സ്ഥാപക പ്രസിഡന്റായ ജേക്കബ് മത്തായി, മിഷനറി പ്രവർത്തകൻ ജോസ് സാമുവൽ തുടങ്ങിയവർക്കാണ് ഓണററി ഡോക്ടറേറ്റ് അവാർഡ് ലഭിച്ചത്. നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ഉള്ളതും മിസിസിപ്പി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നതുമായ യൂണിവേഴ്സിറ്റിയാണ് ഡേയ്സ്പ്രിംഗ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി, ഇതിൻറെ അംഗീകൃത ഇന്ത്യൻ ക്യാമ്പസിന്റെ നേതൃത്വത്തിലാണ് ഈ പ്രോഗ്രാം നടന്നത്.



ഓവര്‍ടേക്ക് ചെയ്തതിന് കാര്‍യാത്രികർക്ക് ക്രൂരമർദ്ദനം; അക്രമി സംഘം പിടിയില്‍

ഓവര്‍ടേക്ക് ചെയ്തതിന് കാര്‍യാത്രികർക്ക് ക്രൂരമർദ്ദനം; അക്രമി സംഘം പിടിയില്‍

ഓവർടേക്ക് ചെയ്തെന്ന കാരണത്താൽ കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബത്തെ ഗുണ്ടാസംഘം മർദ്ദിച്ചു. ഏഴ്പ്രതികളിൽ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11- മണിയോടെ ഓച്ചിറ ഇടയനമ്പലത്ത് നടന്ന സംഭവത്തിൽ 8 വയസുകാരനുൾപ്പെടെ മർദ്ദനമേറ്റു. കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ അക്രമികൾ സഞ്ചരിച്ചിരുന്ന കാറിനെ ഓവർ ടേക്ക് ചെയ്തതാണ് കാരണം. വീട്ടമ്മയുടെ വസ്ത്രം വലിച്ചു കീറാൻ ശ്രമിക്കുകയും നാഭിക്ക് തൊഴിച്ചുവെന്നും പരാതിയിൽ പറയുന്നു.

ഇരു വാഹനങ്ങളിലായി സഞ്ചരിച്ച ഏഴംഗ അക്രമിസംഘം അവർ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ കുടുംബം സഞ്ചരിച്ച കാറിന് മുന്നിലും പിന്നിലും തടഞ്ഞിട്ടാണ് മർദിച്ചത്. ഓച്ചിറ സ്വദേശികളായ ബിജു, സുനിൽ, മണിലാൽ, അമൽ രാജ് എന്നീ നാല് പ്രതികളെയാണ് ഓച്ചിറ പോലീസ് കസ്റ്റഡിയിലെടുത്ത്. മർദ്ദനമേറ്റവർ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.