by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സ്‌കൈ ഡൈവ് ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടി നസ്രിയ നസീം. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ച് താരം തന്നെയാണ് തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ വിവരം ആരാധകരെ അറിയിച്ചത്. ദുബായിലാണ് താരം സ്‌കൈ ഡൈവ് ചെയ്തത്.
അങ്ങനെ ഇത് സംഭവിച്ചിരിക്കുന്നു. എന്റെ ദൈവമേ ആനന്ദകരം. എന്റെ ദുബായിലേക്ക് വീഴാനായി വിമാനത്തില്‍ നിന്ന് ചാടി. സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. നസ്രിയ കുറിച്ചു. നിരവധി താരങ്ങളാണ് നസ്രിയയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രിന്ദ, നിമിഷ സജയന്‍, മൃണാല്‍ താക്കൂര്‍, ഫര്‍ഹാന്‍ ഫാസില്‍, തുടങ്ങിയ നിരവധി പേര്‍ താരത്തിന് ആശംസകളുമായി എത്തി.
അടുത്തിടെയാണ് ഭര്‍ത്താവ് ഫഹദ് ഫാസിലിന് ഒപ്പമുള്ള കാമറി ഐസ്‌ക്രീമിന്റെ പരസ്യം വന്‍ ശ്രദ്ധ നേടിയത്. തെലുങ്കു ചിത്രമായ ‘അണ്ടേ സുന്ദരാനികി’ ആണ് നസ്രിയയുടേതായി പ്രദര്‍ശനത്തിന് എത്തിയത്. നാനി നായകനായി എത്തിയ ചിത്രം വിവേക അത്രയയാണ് സംവിധാനം ചെയ്തത്
by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കായിക്കരയിലെ ജല സാഹസിക ടൂറിസമായ കയാക്കിങ് യാത്രക്ക് പ്രിയമേറുന്നു. അഞ്ചുതെങ്ങ് കായിക്കര കായലിലെ സാഹസിക കയാക്ക് സവാരിയാണ് സാഹസിക ടൂറിസത്തിന് മാറ്റ് കൂട്ടുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരിചയ സമ്പന്നരെ ഉൾപ്പെടുത്തിയാണ് കയാക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത്തരം പ്രകൃതി സൗഹൃദ ഉല്ലാസ യാത്രകൾ അഞ്ചുതെങ്ങിന്റെ ടൂറിസം സാധ്യതകൾക്ക് ഇതിനോടകംതന്നെ പൊൻ തൂവലായ് മാറികഴിഞ്ഞിരിക്കുകയാണ്.

കയാക്ക് എന്നത് ഒരുതരം ചെറിയ നൗകകളാണ്. വെള്ളത്തിനു മുകളിലൂടെ ഇത്തരം നൗകകൾ തുഴഞ്ഞുള്ള മത്സരത്തെയാണ് കയാക്കിങ് എന്ന് പറയുന്നത്. വടക്കൻ ആർട്ടിക് പ്രദേശങ്ങളിലെ എസ്‌കിമോകളാണ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കയാക്കുകൾ നിർമിച്ചത്. കയാക്കിന്റെ ഫ്രെയിം നിർമ്മിക്കാൻ അവർ തടിയും ചിലപ്പോൾ തിമിംഗിലത്തിന്റെ അസ്ഥികൂടവും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
ആദ്യ കാലങ്ങളിൽ ഇത്തരം നൗകകൾ വേട്ടയാടലിനും മീൻപിടുത്തത്തിനുമായിരുന്നു നിർമ്മിച്ചിരുന്നത്. 1950 കളിൽ ഫൈബർഗ്ലാസ് കയാക്കുകൾ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു. പിന്നീട് PVC രൂപത്തിലുള്ള കയാക്കുകൾ പ്രചാരത്തിലായി.
1970 കളിൽ യുഎസിൽ ഒരു മുഖ്യധാരാ ജനപ്രിയ കായിക ഇനമായി കയാക്കിംഗ് പുരോഗമിച്ചു. ഇപ്പോൾ, പത്തിലധികം വൈറ്റ് വാട്ടർ കയാക്കിംഗ് ഇവന്റുകൾ ഒളിമ്പിക്സിൽ നടത്തപ്പെടുന്നുണ്ട്. കേരളത്തിൽ 2013 മുതൽ മലബാർ റിവർ ഫെസ്റ്റിവൽ വാട്ടർ കയാക്കിങ് എന്നപേരിൽ കയാക്കിങ് ചാംപ്യൻഷിപ്പ് നടന്നുവരുന്നുണ്ട്.
നിലവിൽ കായിക്കരയിൽ 500 മുതൽ 1000 രൂപ വരെയാണ് മണിക്കൂറുകൾക്ക് ടൂറിസ്റ്റ്കളിൽ നിന്നും ഈടാക്കുന്നത്. കായിക്കരയിൽ നിന്ന് ആരംഭിച്ച് പൊന്നും തുരിത്തു വഴിയാണ് സാഹസിക യാത്രയ്ക്കായുള്ള ട്രാക്ക്. രാവിലെ 6 മുതൽ വൈകുന്നേരം 7 വരെയാണ് സമയം. സ്വയം തുഴഞ്ഞു പോകുന്ന കയാക്കുകൾ കായിക്കര ക്യാൻ ഫ്ലൈ അഡ്വെഞ്ചർ എന്ന സ്ഥാപനമാണ് ഒപ്പറേറ്റ് ചെയ്യുന്നത്. അതിസുരക്ഷയിലാണ് ജലയാത്ര നടത്തുന്നത്.
വിശദവിവരങ്ങൾക്ക്
994-693-1671
by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം ചില ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തരഹിതമാകും. പഴയ മോഡല്‍ ഐ ഫോണുകളിലും അപ്‌ഡേറ്റ് ചെയ്യാത്ത ആന്‍ഡ്രോയിഡ് ഫോണുകളിലുമാണ് സേവനം നഷ്ടമാകുക എന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
ഐഒഎസ് 10, ഐഒഎസ് 11 പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലാണ് ഒക്ടോബര്‍ 24 മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യില്ലെന്ന് കമ്പനി അറിയിച്ചു.ഐഫോണ്‍ 12 മുതലുള്ള പുതിയ മോഡലുകളില്‍ സേവനം തുടര്‍ന്നും ലഭിക്കും. പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ ഐഒഎസ് അപ്‌ഡേറ്റ് ചെയ്യണമെന്നും കമ്പനി അറിയിച്ചു.
പഴയ ആന്‍ഡ്രോയിഡ് ഓപ്പറേഷന്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല. ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ പുതിയ ആന്‍ഡ്രോയിഡ് മോഡലുകളില്‍ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. പഴയ ഐഫോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വരും ദിവസങ്ങളില്‍ സേവനം ലഭിക്കില്ല എന്ന മുന്നറിയിപ്പ് നല്‍കുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി.
by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ട്വന്റി20 ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ രണ്ട് വട്ടം ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് പുറത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡ് 9 വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസ് മുന്‍പില്‍ വെച്ച 147 റണ്‍സ് 15 പന്തുകള്‍ ശേഷിക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അയര്‍ലന്‍ഡ് മറികടന്നു.

ഗ്രൂപ്പ് ബിയില്‍ 3 കളിയില്‍ നിന്ന് ഒരു ജയം മാത്രമായി വിന്‍ഡിസ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി സ്‌കോട്ട്‌ലന്‍ഡും മൂന്ന് കളിയില്‍ നിന്ന് രണ്ട് ജയവുമായി അയര്‍ലന്‍ഡുമാണ് ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഇത് ആദ്യമായാണ് ട്വന്റി20 ലോകകപ്പ് ചാമ്പ്യനായൊരു ടീം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാതെ പുറത്താവുന്നത്.
അയര്‍ലന്‍ഡിന്റെ ടോപ് 3 ബാറ്റേഴ്‌സ് നിലയുറപ്പിച്ചതോടെയാണ് വിന്‍ഡിസിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. അയര്‍ലന്‍ഡ് ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് 48 പന്തില്‍ നിന്ന് 6 ഫോറും രണ്ട് സിക്‌സും പറത്തി 66 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ബാര്‍ബിര്‍നി 37 റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും ടക്കര്‍ സ്റ്റിര്‍ലിങ്ങിനൊപ്പം നിന്ന് ടീമിനെ അനായാസം ജയത്തിലേക്ക് എത്തിച്ചു. നേരത്തെ ടോസ് നേടിയ വിന്‍ഡിസ് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. എന്നാല്‍ ബ്രന്‍ഡന്‍ കിങ് മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. 48 പന്തില്‍ നിന്ന് 62 റണ്‍സോടെ ബ്രന്‍ഡന്‍ കിങ് പുറത്താവാതെ നിന്നു. 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്ത ഗാരെത് ഡെലനിയാണ് മാന്‍ ഓഫ് ദി മാച്ച്.
by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ കീഴിൽ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കോഴ്സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേയ്ക് ഈ മാസം 22, 25 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ കോളേജിൽ എല്ലാ സർട്ടിഫിക്കറ്റുകളും ഫീസുമായി ഹാജരാക്കേണ്ടതാണ്. അപേക്ഷകർ കീം എഴുതി അർഹത നേടിയവർ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
1 9846934601
2 9446700417
3 9447863759

by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിച്ച് മന്ത്രവാദത്തിന് ഇരയാക്കിയെന്ന് പരാതി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നഗ്നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ സ്വദേശിയുടെ പരാതിയില്‍ കൊല്ലം ചടയമംഗലം പൊലീസ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു. 2016ല്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുക്കാന്‍ വിസമ്മതിച്ച പൊലീസ് ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റിയത്.

2016ലാണ് ചടയമംഗലം സ്വദേശിയും യുവതിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിന് പിന്നാലെ മന്ത്രവാദത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. നഗ്നപൂജയ്ക്കായി നിര്‍ബന്ധിച്ചതായും അതിന് തയ്യാറാകാത്തതിന്റെ പേരില്‍ പലപ്പോഴും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ഹണിമൂണിനെന്ന പേരില്‍ നാഗൂരിലേക്ക് കൊണ്ടുപോയി അവിടെ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതിന് പിന്നാലെ ചടയമംഗലത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് അബ്ദുള്‍ ജബ്ബാര്‍, സിദ്ധിഖ് എന്നിവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും അവിടെ വച്ച് സിദ്ധിഖ് തന്റെ വസ്ത്രം പിടിച്ചുപറിച്ച കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അത് മന്ത്രവാദത്തിന്റെ ഭാഗമാണെന്നായിരുന്നു മറുപടിയെന്നും യുവതി പറയുന്നു.
മൂന്ന് മാസമാണ് ഈ ദമ്പതികള്‍ ഒരുമിച്ച് താമസിച്ചിരുന്നത്. ഇവര്‍ തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയിലാണ്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരനെയും ഭര്‍തൃമാതാവിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്ത്രവാദം നടത്തിയ അബ്ദുള്‍ ജബ്ബാറും സിദ്ധിഖും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
Recent Comments