സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മഴ അടുത്ത ദിവസങ്ങളിലും തുടരാനുള്ള സാധ്യതയാണുള്ളത്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒക്ടോബർ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആൻഡമാൻ കടലിലായി നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്രന്യൂനമർദ്ദമാകും. തിങ്കളാഴ്ചയോടെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് സിത്രംഗ് ചുഴലിക്കാറ്റായി മാറും എന്നാണ് ഐഎംഡിയുടെ അറിയിപ്പ്. ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ തുടരാനാണ് സാധ്യത.

സെനറ്റിലേക്കു പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യരുത്; ഗവര്‍ണറെ വിലക്കി ഹൈക്കോടതി

സെനറ്റിലേക്കു പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യരുത്; ഗവര്‍ണറെ വിലക്കി ഹൈക്കോടതി

“കേരള സര്‍വകലാശാല സെനറ്റിലേക്കു പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതില്‍നിന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ വിലക്കി ഹൈക്കോടതി. സെനറ്റില്‍നിന്നു ഗവര്‍ണര്‍ പുറത്താക്കിയ അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

സെനറ്റില്‍നിന്നു പതിനഞ്ചു പേരെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ നിര്‍ദേശിച്ചു. ഹര്‍ജി വീണ്ടും 31ന് പരിഗണിക്കും.

വൈസ് ചാന്‍സലര്‍ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന അംഗങ്ങളെയാണ് ഗവര്‍ണര്‍ അസാധാരണ വിജ്ഞാപനത്തിലൂടെ പുറത്താക്കിയത്. ഇവരെ പിന്‍വലിച്ച് ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ കേരള വിസിയോട് ആവശ്യപ്െട്ടിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവന്‍ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവന്‍, ഇക്കാര്യം വൈസ് ചാന്‍സലറെ അറിയിച്ചു.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിസി ശബരിമല ദര്‍ശനത്തിന് പോയിരിക്കുന്നതിനാലും ആര്‍ക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചു.

ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിൽ വച്ച് നടന്ന ജാഗ്രത സദസ്സ് ആറ്റിങ്ങൽ എം.എൽ. എ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്തു. പോളിടെക്നിക്ക് പ്രിൻസിപ്പൽ ഷാജിൽ. എ ലഹരി വിരുദ്ധ സന്ദേശം നൽകി. ആറ്റിങ്ങൽ താലൂക്ക് ആശൂപത്രി സൂപ്രണ്ട് ഡോ. പ്രീത സോമൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സോഷ്യൽ വർക്കറും കൗൺസിലറുമായ ആര്യപ്രഭ ബോധവൽക്കരണ ക്ലാസെടുത്തു. എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി എം രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.ഹരിലാൽ, കെ.ജി.ഒ.എ.ഏര്യാ ട്രഷറർ ജയറാം, യു. അനു, ആർ. ഷിബു എന്നിവർ പങ്കെടുത്തു.

പെരുമാതുറയിൽ ലഹരിക്ക് എതിരെ ജാഗ്രത സദസ്സ്

പെരുമാതുറയിൽ ലഹരിക്ക് എതിരെ ജാഗ്രത സദസ്സ്

ചിറയിൻകീഴ്: ലഹരി എന്ന വിപത്തിൽ നിന്നും നമ്മുടെ ജനതയെ വിമുക്തമാക്കുവാൻ ലക്ഷ്യമിട്ട് ജാഗ്രതാ സമിതി ജില്ലയിൽ ഉടനീളം വിപുലമായ പ്രചാരണ കാമ്പയിനുകളുടെ ഭാഗമായി പെരുമാതുറയിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കേരള പോലസിന്റെ യോദ്ധാവ്, എക്സൈസ് വകുപ്പിന്റെ വിമുക്തി, തിരുവനന്തപുരം ആർ.സി.സി.യുടെ കമ്മ്യൂണിറ്റി ഓങ്കോളജി വകുപ്പുകളുടെ സഹകരണത്തോടെയാണ് ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്. വർക്കല ഡിവൈഎസ്പി പി.നിയാസ് ഉദ്ഘാടനം ചെയ്തു. ജാഗ്രതാ സമിതി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണർ പി.കെ.ജയരാജ്, കഠിനംകുളം എസ്. ഐ. ഷിജു, നാസ്ഖാൻ, ശ്രീ ചന്ദ്, സുൽഫി, സഞ്ജു, നിസാം, മുനീർ, ഫിർദൗസ്, സക്കീർ, യാക്കൂബ്, റിസ്വാൻ എന്നിവർ സംസാരിച്ചു.

ശവ സംസ്കാരത്തിന് ഭൂമിയില്ല; സ്വന്തം സ്ഥലം വിട്ട്നൽകി ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ

ശവ സംസ്കാരത്തിന് ഭൂമിയില്ല; സ്വന്തം സ്ഥലം വിട്ട്നൽകി ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ

ശവസംസ്‌കാരത്തിന് ഭൂമിയില്ലാത്തത്തിനെതുടർന്ന് ദുഃഖത്തിലായ കുടുംബത്തിന്റെ കണ്ണീരൊപ്പി ആറ്റിങ്ങൽ നഗരസഭ കൗൺസിലർ. ആറ്റിങ്ങൽ നഗരസഭ വാർഡ് അഞ്ച് (കരിച്ചിയിൽ) അമ്പാടി നിവാസിൽ ഗോമതി (85) ന്റെ മൃതദേഹം മറവ് ചെയ്യുവാൻ സ്ഥലം ഇല്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ വിഷമത്തിലായത്തോടെയാണ്, സ്ഥലത്തെ സാമൂഹ്യ പ്രവർത്തകനും വാർഡ്‌ കൗൺസിലറും കൂടിയായ ജീവൻലാൽ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ശവസംസ്‍കാരം ചടങ്ങുകൾക്കായി വിട്ടുനൽകി മാതൃകകാട്ടിയത്.

കഷ്ടിച്ച് മൂന്ന് സെന്ററിൽ താഴെയുള്ള ഭൂമിൽ ഒരു കൂരമാത്രം സ്വന്തമായുള്ള ഗോമതി അമ്മയുടെ മൃതദേഹം മറവ്ചെയ്യുവാനുള്ള ഭൂമി ഇല്ലാതിരുന്നത് മരണമറിഞ്ഞെത്തിയ സമീപവാസികളിൽ കണ്ണീരണിയിച്ചിരുന്നു. തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും വിവരം കൗൺസിലർ ജീവൻലാലിനെ അറിയിക്കുകയായിരുന്നു. ജീവൻലാൽ ആറ്റിങ്ങൽ നഗരസഭ ബിജെപി കൗൺസിലറാണ്.

ആർ.സി.സി യിൽ ഊരാളുങ്കൽ ലേബർ ക്യാമ്പിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ആർ.സി.സി യിൽ ഊരാളുങ്കൽ ലേബർ ക്യാമ്പിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ആർ.സി.സി യിൽ ഊരാളുങ്കൽ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ചു. മുൻ മന്ത്രിയും കഴക്കൂട്ടം നിയോജക മണ്ഡലം എം.എൽ.എ യുമായ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരു. അസി. ലേബർ ഓഫീസർ ഗ്രേഡ്- 1 കൃഷ്ണകുമാർ.എൻ സ്വാഗതം അർപ്പിക്കുകയും ഡെപ്യൂട്ടി ജില്ലാ എഡ്യൂകേഷൻ മീഡിയ ഓഫീസർ രശ്മി.എസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു എന്നിവർ ലഹരി വിരുദ്ധ ക്ലാസ് കൈകാര്യം ചെയ്തു.