by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കാസര്‍കോട്: കാസര്‍കോട് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. നാലുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് ബേക്കൂര്‍ സ്കൂളില്‍ ശാസ്ത്രമേള തുടങ്ങിയത്.

by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട്ടിലെ ഗുണ്ടാ നേതാവിനെയാണ് പ്രതികള്‍ വെട്ടി പല കഷണങ്ങളിലാക്കി ഉപേക്ഷിച്ചത്. ഗുണ്ടാസംഘങ്ങളുടെ പകയെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

ഓഗസ്റ്റ് 14ന് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയിലെ സ്വീവേജ് പ്ലാന്‍റില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ശംഖുമുഖം അസി.കമ്മീഷണറുടെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ബാക്കി ശരീര ഭാഗങ്ങൾക്കായി തെളിവെടുപ്പ് തുടരുകയാണ്.
by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയ്ക്ക് നാവികസേനയുടെ വെടിയേറ്റു. തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. നേവി ഉദ്യോഗസ്ഥർ ബോട്ട് നിർത്താൻ ആവശ്യപ്പെട്ടു. തൊഴിലാളികൾ നിർത്താതെ പോയി. തുടർന്ന് നാവികസേനാംഗങ്ങൾ ബോട്ടിനുനേരെ നിറയൊഴിച്ചു. വീരവേൽ എന്ന തൊഴിലാളിയുടെ വയറിലും തുടയിലും വെടിയേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ് മയിലാടുതുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു. വെടിയേറ്റ മത്സ്യത്തൊഴിലാളി രാമനാഥപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മണിച്ചന്‍ ജയില്‍മോചിതനായി. നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മണിച്ചന്‍ ഇന്ന് പന്ത്രണ്ടോടെ ജയിലിൽനിന്ന് പുറത്തിറങ്ങി. ജയിലിന് പുറത്തു കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം വാഹനത്തില്‍ കയറി വീട്ടിലേക്ക് മടങ്ങി. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്ത കേസിൽ ഏഴാം പ്രതിയായ മണിച്ചന്‍ 22 വര്‍ഷമായി ജയിൽ ശിക്ഷ അനുഭവിയ്ക്കുകയായിരുന്നു.

പിഴ തുക അടയ്ക്കാതെ മണിച്ചനെ മോചിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ പകര്‍പ്പ് മണിച്ചന്‍ കഴിയുന്ന തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ എത്താത്തതിനാലാണ് ഇന്നലെ മോചനം സാധ്യമാകാതിരുന്നത്. നേരത്തെ ശിക്ഷാ ഇളവ് നല്‍കുന്നവരുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നെങ്കിലും പിഴത്തുകയായ മുപ്പത് ലക്ഷത്തി നാല്‍പ്പത്തയ്യായിരം രൂപ കെട്ടിവെയ് ക്കാത്തതിനാല്‍ ജയിലില്‍ നിന്നിറങ്ങാന്‍ സാധിച്ചിരുന്നില്ല. മണിച്ചന്റെ ഭാര്യയുടെ ഹര്‍ജിയില്‍ പിഴ തുക സുപ്രീം കോടതി ഒഴിവാക്കുകയായിരുന്നു.
by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ശ്രീപാദം സ്പോർട്സ് അക്കാദമിയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിൻ ഒ.എസ്.അംബിക എം എൽ എ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എസ്.എസ്.സുധീർ, ജില്ലാ സ്പോർട്സ് ഓഫീസർ സതീഷ്, ജി.വിദ്യാധരൻ പിള്ള, ഷോബി തുടങ്ങിയവർ സംസാരിച്ചു.

by Midhun HP News | Oct 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ. ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിലാണ് കവർച്ച നടന്നത്. സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവാണ് കേസില്‍ അറസ്റ്റിലായത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് പ്രതി കവർച്ച ചെയ്തത്. പ്രതിയായ പൊലീസുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Recent Comments