by Midhun HP News | Oct 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
റബർ ബോർഡിന്റേയും പനപ്പാംകുന്ന്, പോങ്ങനാട് റബർ ഉൽപ്പാദക സംഘങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തിൽ “ജണ്ടർ ബഡ്ജറ്റിംഗ് പ്രോവിമൻ ട്രൈനിംഗ് പ്രോഗ്രാം ഇൻ റബർ ടാപ്പിംഗ്” എന്ന പദ്ധതി പ്രകാരം നടത്തിയ എട്ടു ദിവസത്തെ റബർ ടാപ്പിംഗ് പരിശീലന ക്ലാസിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും പഠിതാക്കൾക്കുള്ള സൗജന്യ ടൂൾ കിറ്റ് വിതരണവും റബർ ബോർഡ് ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ നിർമ്മലാ ജോർജ് നിർവഹിച്ചു.

കെ.വിജയൻ, ആർ പി എസ് പ്രസിഡന്റ് പി.രാമകൃഷ്ണക്കുറുപ്പ്, കിളിമാനൂർ ഫീൽഡ്
ഓഫീസർ ദീപസുകുമാർ, ടാപ്പിംങ് ഡെമോൺസ്ട്രേറ്റർ ആർ.എസ്. ബൈജു,
പി.കൃഷ്ണൻകുട്ടി നായർ, ബേബി ഗിരിജ, ജൂബിലി, ഉഷ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
by Midhun HP News | Oct 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി:എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുൻകൂർ ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എംഎൽഎ മറ്റന്നാൾ ഹാജരാകണമെന്നും ഉപാധി. ഫോണും പാസ്പോർട്ടും ഹാജരാക്കണമെന്നും ഉപാധിയുണ്ട്.

by Midhun HP News | Oct 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വനിത – ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തിൽ വക്കം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലാ കായികമേള ഒക്ടോബർ 22 ന്.
2022 ഒക്ടോബർ 22 ശനിയാഴ്ച രാവിലെ 9 മണിമുതൽ വക്കം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന കലാ കായികമേളയുടെ ഉദ്ഘാടനകർമ്മം വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുനിസ നിർവഹിയ്ക്കും.
ചടങ്ങിൽ വക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ബിഷ്‌ണു അധ്യക്ഷത വഹിക്കും. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത, വാർഡ് മെമ്പമാരായ നൗഷാദ്, നിഷാമോനി, ലാലി, സിന്ധു സുരേഷ്, ഗണേഷ്, ശാന്തമ്മ, ജയ, അശോകൻ, ഫൈസൽ, കെ എസ് ഷീബ, മീനു താഹിം തുടങ്ങിയവർ ആശംസകൾ അർപ്പിയ്ക്കും. തുടർന്ന് ഐസിഡിഎസ് സൂപ്പർവൈസർ ശ്രീജ എസ് എൻ കൃതജ്ഞത രേഖപെടുത്തും.

by Midhun HP News | Oct 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പ്രായപൂർത്തിയാകാത്ത 17 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ
ലൈംഗികമായി പീഡിപ്പിച്ച ചെമ്മരുതി വില്ലേജിൽ നടയറ, ശ്രീനിവാസപുരത്ത് ആഷിക് നിവാസിൽ ഷെഫിൻ ഷാ(27) ആണ് അയിരൂർ പോലീസിന്റെ പിടിയിലായത്. പ്രതി പെൺകുട്ടിയെ പരിചയപ്പെട്ട് ഇഷ്ടമാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി പ്രതിയുടെ കാറിൽ കടത്തിക്കൊണ്ട് പോയി നടയറയിൽ നിന്നും
ഇടതുവശത്തുള്ള ശിവഗിരിയിലേക്ക് പോകുന്ന റോഡിൽ ആൾ താമസമില്ലാത്ത ഒരു വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ കഴിഞ്ഞ ദിവസം അയിരൂർ ജംഗ്ഷനിൽ വച്ച് പ്രതിയെ കണ്ടു പിടിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അയിരൂർ ഇൻസ്പെക്ടർ എസ് എച്ച് ഓ ജയസനിലിൻറെ നേതൃത്വത്തിലുള്ള
അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അയിരൂർ സബ് ഇൻസ്പെക്ടർ സിയ എസ്, എ. എസ്. ഐമാരായ ഇതിഹാസ നായർ, സുനിൽകുമാർ, സി. പി. ഒ ശിവപ്രസാദ് തുടങ്ങിയവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
by Midhun HP News | Oct 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്‌കോട്ട്: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കശ്മീരിന് മുന്‍പില്‍ 184 റണ്‍സ് വിജയ ലക്ഷ്യം വെച്ച് കേരളം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം സഞ്ജു സാംസണിന്റേയും സച്ചിന്‍ ബേബിയുടേയും അര്‍ധ ശതകത്തിന്റെ ബലത്തിലാണ് 184 റണ്‍സ് കണ്ടെത്തിയത്. സഞ്ജു 56 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സ് എടുത്തു. 32 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും നേടിയാണ് സച്ചിന്‍ ബേബി 62 റണ്‍സ് കണ്ടെത്തിയത്. അബ്ദുല്‍ ബാസിത് 11 പന്തില്‍ നിന്ന് 24 റണ്‍സ് നേടി.
കേരളത്തിന്റെ സ്‌കോര്‍ 50ലേക്ക് എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍മാര്‍ മടങ്ങി. നേരിട്ട ആദ്യ പന്തില്‍ തന്നെ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഡക്കായി മടങ്ങി. 20 പന്തില്‍ നിന്ന് 29 റണ്‍സുമായി രോഹന്‍ കുന്നുമ്മലും കൂടാരം കയറി. സഞ്ജുവും രോഹനും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. 55 പന്തില്‍ നിന്ന് 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഞ്ജുവും സച്ചിന്‍ ബേബിയും ചേര്‍ന്ന് കണ്ടെത്തിയത്. അതില്‍ 62 റണ്‍സും സ്‌കോര്‍ ചെയ്തത് സച്ചിന്‍ ബേബിയാണ്. ഒടുവില്‍ ഉമ്രാന്‍ മാലിക്ക് ആണ് സച്ചിന്‍ ബേബിയുടെ വിക്കറ്റ് എടുത്തത്.
by Midhun HP News | Oct 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കാൻ നീക്കം. മഫ്തിയിലുണ്ടായിരുന്ന പൊലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. പ്രതികാര ബുദ്ധിയോടെ പൊലീസ് അതിക്രൂരമായി ഇവരെ തല്ലിച്ചതച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവന്നത്. എംഡിഎംഎ കേസ് പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തി, പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന രീതിയിലായിരുന്നു വാർത്ത. എന്നാൽ കേസ് വ്യാജമാണെന്ന് തെളിയിക്കുന്ന കിളികൊല്ലൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സൈനികനായ വിഷ്ണു ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐ യുമായി ഉണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തായത്. എഎസ്ഐ ഷർട്ടിൽ പിടിച്ചു കീറിയെന്ന പരാതി പറയാൻ സൈനികൻ വനിത എസ്.ഐയുടെ അടുക്കൽ എത്തുകയായിരുന്നുവെന്നും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ.
പുറത്തു നിന്നുണ്ടായ അക്രമണത്തിലാണ് യുവാക്കൾക്ക് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. “പൊലീസ് പറയുന്ന കള്ളക്കഥയാണിതെന്ന് എല്ലാവർക്കും മനസ്സിലാകും. ജില്ലാമജിസ്ട്രേറ്റിന് കൊടുത്ത മൊഴിയിൽ ഞാൻ പറഞ്ഞിട്ടുണ്ട്, അന്ന് രാത്രി മെഡിക്കലിനായി ഡോക്ടറുടെ അടുത്ത് കൊണ്ടു പോകുന്ന സമയത്ത് അവരെന്നെ ഭീഷണിപ്പെടുത്തി, നിന്നെ കൊന്നുകളയും മര്യാദക്ക് ഞങ്ങൾക്ക് അനുകൂലമായി പറയണം എന്ന് പറഞ്ഞു. പറയാനുള്ള കള്ളം വരെ അവരെനിക്ക് പറഞ്ഞു തന്നു. ആരെങ്കിലും അടിച്ചതാണെന്നോ വണ്ടിയിൽ നിന്ന് വീണതാണെന്നോ പറയണം. അല്ലെങ്കിൽ ജീവിതം തുലച്ചു തരും എന്നും പറഞ്ഞു”.പൊലീസ് മർദ്ദനത്തിനിരയായ വിഘ്നേഷ് പറയുന്നു.
ഈ മാസമാണ് വിഘ്നേഷിന് ജോലിക്ക് വേണ്ടിയുള്ള ഫിസിക്കൽ ടെസ്റ്റ്. അതിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഈ യുവാവ്. മാത്രമല്ല, സഹോദരൻ വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. മക്കളുടെ ജീവിതം തകർത്ത പൊലീസിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ അമ്മയുടെ ആവശ്യം.
Recent Comments