സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിയ് ക്കൂറിൽ കേരളത്തിലെ കൊല്ലം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണം.

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന്റെ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന്റെ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സിവിക് എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ പരാതിക്കാരിയും സര്‍ക്കാരും നല്‍കിയ അപ്പീലില്‍ ആണ് നടപടി.

സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ ഉത്തരവിലെ വിവാദ പരാമര്‍ശം ഹൈക്കോടതി നീക്കം ചെയ്തിരുന്നു. പരാതിക്കാരി പ്രകോപനപരമായ വിധത്തില്‍ വസ്ത്രം ധരിച്ചെന്ന, കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശമാണ് ഹൈക്കോടതി ഒഴിവാക്കിയത്. ജാമ്യ ഉത്തരവില്‍ വസ്ത്രവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ പരാമര്‍ശമാണെന്ന് കോടതി പറഞ്ഞു.



വടക്കഞ്ചേരി അപകടം; ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം

വടക്കഞ്ചേരി അപകടം; ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം

കൊച്ചി: വടക്കഞ്ചേരി അപകടത്തിലെ പ്രതി, ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം. കാക്കനാട് കെമിക്കൽ ലാബിൻ്റെ പരിശോധനയിലാണ് കണ്ടെത്തൽ. അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനാണ് രക്തം വിശദ പരിശോധനക്ക് അയച്ചത് . അതേസമയം ജോമോൻ്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകൾ വൈകിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. വിദ്യാർഥികൾ അടക്കം ഒൻപത് പേരാണ് വടക്കഞ്ചേരി അപകടത്തിൽ മരണപ്പെട്ടത്. അപകടം ശേഷം ഒളിവിൽ പോയ ജോമോനെ കൊല്ലത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. അപകടം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു .

ആലംകോട് – കല്ലമ്പലം ദേശീയപാതയിലെ കൊച്ചുവിള മുക്കിൽ അപകടം തുടർകഥയാകുന്നു

ആലംകോട് – കല്ലമ്പലം ദേശീയപാതയിലെ കൊച്ചുവിള മുക്കിൽ അപകടം തുടർകഥയാകുന്നു

ആലംകോട് – കല്ലമ്പലം ദേശീയപാതയിലെ കൊച്ചുവിള മുക്കിൽ തിരുവനന്തപുരം ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന മൈലമൂട് സ്വദേശികൾ സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. അഞ്ചു പേർക്ക് പരുക്ക് . പരുക്കേറ്റവരെ ഫയർ ഫോഴ്സ് മെഡിക്കൽ കോളേജിലേയ്ക് മാറ്റി. അശാസ്ത്രീയമായ ഡിവൈഡർ നിർമാണത്തിൽ നിരവധി വാഹനങ്ങളാണ് അപടത്തിൽപ്പെട്ടിട്ടുള്ളതെന്നും അടിയന്തരമായി ഇതിനൊരു പരിഹാരം കാണണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്; 1600 ഔട്ട്ലെറ്റുകളും അടച്ചിടും

ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്; 1600 ഔട്ട്ലെറ്റുകളും അടച്ചിടും

ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്. ഭരണ- പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ടുദിവസം സപ്ലൈകോയുടെ 1600 ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടക്കും.
സിഐടിയു, ഐഎൻടിയുസി, എസ്ടിയു, കെടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുള്ളത്. ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ നിവേദനങ്ങൾ നൽകിയെങ്കിലും ചർച്ചയ്ക്കുവിളിക്കാനോ, വിഷയങ്ങൾ പരിഹരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് സംയുക്തസമരസമിതി ജനറൽകൺവീനർ എൻ.എ. മണി പറഞ്ഞു.

സപ്ലൈകോയിലെ സ്ഥിരം, താത്കാലിക-കരാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം മൂന്നരവർഷമായിട്ടും നടപ്പായിട്ടില്ല. സപ്ലൈകോയിൽ 1055 ഡെപ്യൂട്ടേഷൻ ജീവനക്കാരും 2446 സ്ഥിരജീവനക്കാരും എണ്ണായിരത്തോളം താത്കാലിക-കരാർജീവനക്കാരുമാണുള്ളത്. ഇതിൽ താത്കാലികജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനംപോലും ലഭിക്കുന്നില്ല. 11 മണിക്കൂറോളം ജോലിചെയ്യുന്ന ഇവർക്ക് 575 രൂപയാണ് കൂലിയെന്നും ആരോപണമുണ്ട്. മാനേജ്മെന്റിന്റെ മെല്ലപ്പോക്കാണ് ആനുകൂല്യം ഇല്ലാതാക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.



രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ വി എസ് അച്യുതാനന്ദന് ഇന്ന് 99 -ാം പിറന്നാള്‍

രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ വി എസ് അച്യുതാനന്ദന് ഇന്ന് 99 -ാം പിറന്നാള്‍

തിരുവനന്തപുരം: കേരളത്തിന്റെ ‘വിപ്ലവ നക്ഷത്രം’ വി എസ് അച്യുതാനന്ദന്‍ നൂറാം വയസ്സിലേക്ക്. മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് 99 -ാം പിറന്നാള്‍. ജന്മദിനം പ്രമാണിച്ച് പ്രത്യേക ചടങ്ങുകളില്ല. 97 വയസ്സുവരെ കേരളത്തിന്റെ ‘സമര യൗവന’മായി നിറഞ്ഞു നിന്ന വി എസ് ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ്.വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍.