ആറ്റിങ്ങലിൽ വനിതാ ഗ്രാഫിക് ഡിസൈനർമാരുടെ ഒഴിവ്

ആറ്റിങ്ങലിൽ വനിതാ ഗ്രാഫിക് ഡിസൈനർമാരുടെ ഒഴിവ്

ആറ്റിങ്ങലിൽ വനിതാ ഗ്രാഫിക് ഡിസൈനർമാരെ തിരയുന്നു.
സോഫ്റ്റ്‌വെയർ: അഡോബ് ഫോട്ടോഷോപ്പ് / ഇല്ലസ്ട്രേറ്റർ
ജോലി: വിവാഹ ആൽബം / ബ്രോഷർ ഡിസൈൻ / സോഷ്യൽ മീഡിയ പരസ്യം

സമയം: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഓഫീസ് സ്ഥലം: ആറ്റിങ്ങൽ
ശമ്പളം : 15,000

Contact : 6235334301
mail : snapmedia.atl@gmail.com

www.snapshotdxb.com

ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ നഴ്സസ് ലെഡ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു

ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ നഴ്സസ് ലെഡ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു

ശ്രീ ഗോകുലം നഴ്സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ അമ്പലമുക്ക് ഉടയൻപാറ കോളനിയിൽ നഴ്സസ് ലെഡ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ബിപി, ഷുഗർ, തൈറോയിഡ് എന്നിവയുടെ സൗജന്യ പരിശോധന ക്ലിനിക്കിൽ സംഘടിപ്പിച്ചു.

ലോക മാനസിക ദിനവുമായി ബന്ധപ്പെട്ട് ബി എസ് സി നഴ്സിംഗ് വിദ്യാർഥികൾ അവതരിപ്പിച്ച ലഘു നാടകം ശ്രദ്ധേയമായി. എല്ലാ തിങ്കളാഴ്ചയും രാവിലെ 10.30 മുതൽ 12. 30 വരെ ക്ലിനിക്കിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.
ഉദ്ഘാടന ദിവസം നഴ്സ് ലെഡ് ക്ലിനിക്കിൽ നാല്പത്തിയഞ്ചോളം പേർക്ക് ക്ലിനിക്കിന്റെ സേവനം ലഭ്യമായി.
വാർഡ് മെമ്പർ ബി. കെ ഹരി , ഗോകുലം നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ
പ്രൊഫസ്സർ ബിന്ദു സി.ജി, എച്ച് ഒ ഡി പ്രൊഫസർ അമുദ . എം തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചിയിൽ സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സീരിയൽ കില്ലർ പിടിയിൽ

കൊച്ചിയിൽ സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സീരിയൽ കില്ലർ പിടിയിൽ

സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കുഴിച്ചിടും. ദുർമന്ത്രവാദത്തെ തുടർന്നാണിതെന്നാണ് സംശയം. സ്ത്രീകളെ വശീകരിച്ചു ദുർമന്ത്രവാദത്തിനായി പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ പത്മം (52) ആണു കൊല്ലപ്പെട്ടവരിൽ ഒരാൾ. ലോട്ടറി വിൽപക്കാരിയായിരുന്ന ഇവർ ഇതര സംസ്ഥാനക്കാരിയാണെന്നും സെപ്റ്റംബർ 26ന് കാണാതായെന്നും നാട്ടുകാർ പറയുന്നു.

കാലടി സ്വദേശിനി റോസിലി (50) ആണു കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീ. ഇവരും ലോട്ടറിക്കച്ചവടം ചെയ്തിരുന്നു. മൃതദേഹം കഷ്‌ണങ്ങളാക്കിയ നിലയിൽ കിട്ടിയെന്നാണു വിവരം. യുവതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് അറിയുന്നത്. ഇവരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്നൽ പത്തനംതിട്ടയിൽ കാണിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. മുഖ്യപ്രതിയെ പിടികൂടിയെങ്കിലും കൂടുതൽ പേർ സംഭവത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്. വൈകിട്ടോടെ കൂടുതൽ വിവരണങ്ങൾ പുറത്തുവിടുമെന്ന് കൊച്ചി കമ്മീഷണർ അറിയിച്ചു.

കൊച്ചിയിൽ സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സീരിയൽ കില്ലർ പിടിയിൽ

ഇലന്തൂരിലേത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം, ശക്തമായ നിയമനടപടി സ്വീകരിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചുമൂടി എന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂ. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടവന്ത്ര പോലീസില്‍ സെപ്തംബര്‍ 26-ന് രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങള്‍ എന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസില്‍ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലില്‍ എത്തിയത്.

സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാന്‍ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകള്‍ തിരിച്ചറിയാനും പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം. ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ലയില്‍ നരബലി; രണ്ടു യുവതികളെ കൊന്ന് പൂജ നടത്തി

തിരുവല്ലയില്‍ നരബലി; രണ്ടു യുവതികളെ കൊന്ന് പൂജ നടത്തി

കൊച്ചി: എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവം നരബലിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. ഈ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തിയത്.

തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു.

JUST IN

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ. ഇന്ത്യൻ ചലച്ചിത്രമേഖലയിൽ ഏറ്റവും സ്വാധീനമുള്ള അഭിനേതാവ് . എഴുപതുകളിൽ തുടങ്ങിയ ചലച്ചിത്രയാത്ര ഇന്നും തുടരുകയാണ്ബോളിവുഡ് അന്നുവരെ കേട്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശബ്ദത്തിനുടമ. താരസങ്കൽപ്പങ്ങളെ മാറ്റിമറിച്ചായിരുന്നു ആ വരവ്. പിന്നീടുണ്ടായത് ചരിത്രം.

1973ൽ പുറത്തിറങ്ങിയ സഞ്ജീർ എന്ന ചിത്രത്തിലെ വേഷം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. 1975-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ‘ഷോലെ’യാണ് അമിതാഭിൻറെ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാമത്. ഇന്ത്യയുടെ ക്ഷുഭിതനായ യുവാവ്, ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക് വിശേഷണങ്ങൾ ഏറെയുണ്ട് ഈ മഹാനടന്. കഭി കഭി, അമർ അക്ബർ ആൻറണി, തൃശൂൽ, സുഹാഗ്, മൃത്യുദാദ, നിശബ്ദ്, അഭിനയജീവിതത്തിലെ നാഴിക്കല്ലുകളായ എത്രയോ ചിത്രങ്ങൾ. പികു എന്ന ചിത്രത്തിലെ പിടിവാശിക്കാരനായ പിതാവും ഗുലാബോ സിതാബോയിലെ മിർസാ ഖാലിദും ബച്ചൻറെ അഭിനയയാത്രയിൽ നാഴികക്കല്ലുകളാണ്.

കാണ്ഠഹാർ എന്ന മലയാള ചിത്രത്തിലും അമിതാഭ് ബച്ചൻ വേഷമിട്ടു. മലയാള പരസ്യചിത്രത്തിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തതും കൗതുകമായി.കോൻ ബനേഗ കരോഡ് പതി എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ വ്യത്യസ്ത സീസണുകളിൽ ബച്ചൻ തുടർച്ചയായ അവതാരകനാണ്.

ജീവിതത്തിലെ ഉയർച്ച താഴ്ചകളും തിരിച്ചടിയായപ്പോഴും അവയെല്ലാം മറികടന്ന് ഊർജസ്വലനായി മടങ്ങി വരുന്ന അമിതാഭിനെ പ്രേക്ഷകർ കണ്ടു.

1984 ൽ ബച്ചൻ അഭിനയത്തിൽ നിന്ന് താൽക്കാലികമായി വിരമിക്കുകയും രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കുകയും 1984-ൽ ഇദ്ദേഹം അലഹാബാദിൽ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പദ്മശ്രീയും പദ്മഭൂഷനും, പദ്മവിഭൂഷനും, ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരവും നൽകി രാജ്യം ആദരിച്ച അതുല്യനടൻ. എണ്ണമറ്റ ദേശീയ അവാർഡുകളും ഫിലിം ഫെയർ അവാർഡുകളും.

എൺപതാം വയസ്സിലും തളരാത്ത ഊർജപ്രവാഹം. അമിതാഭ് ബച്ചൻ എന്ന അഭിനയപ്രതിഭ തന്റെ യാത്ര തുടരുകയാണ്. രാജ്യം കണ്ട എക്കാലത്തെയും മികച്ച നടന് മീഡിയ 16 ന്റെ ജൻമദിനാശംസകൾ.